കൊലപാതകക്കേസിലേക്ക് പേര് വലിച്ചിഴച്ചു, അടിസ്ഥാനരഹിതം; പരസ്യമായി മാപ്പുപറയണം; ബി.ജെ.പി എം.എൽ.എക്കെതിരെ നടി

ബി.ജെ.പി എം.എൽ.എ സുരേഷ് ആർ.ധസിനെതിരെ പരാതിയുമായി പ്രശസ്ത മറാഠി സിനിമ-സീരിയൽ താരം പ്രജക്ത മലി. മസ്സാജോ​ഗ് സർപാഞ്ച് ആയിരുന്ന സന്തോഷ് പണ്ഡിറ്റ് ദേശ്മുഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തന്റെ പേര് വലിച്ചിഴച്ചു എന്നാണ് പ്രജക്ത പരാതിപ്പെടുന്നത്. സുരേഷ് ധസിന്റെ പ്രസ്താവന തന്റെ സ്വഭാവത്തേയും പ്രശസ്തിയേയും ലക്ഷ്യംവെച്ചുള്ളതാണെന്ന് വാർത്താ സമ്മേളനത്തിൽ അവർ പറഞ്ഞു. എം.എൽ.എ പരസ്യമായി മാപ്പുചോദിക്കണമെന്ന് പ്രജക്ത ആവശ്യപ്പെട്ടു. എം.എൽ.എക്കെതിരെ മഹാരാഷ്ട്ര വനിതാ കമ്മീഷനെയും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിനേയും സമീപിക്കാനാണ് അവരുടെ തീരുമാനം. ബീഡിലെ ഒരു റാക്കറ്റിനെതിരെ ശബ്ദമുയർത്തിയതിന്…

Read More

സീറ്റ് നിഷേധിച്ചു; ഹരിയാനയിൽ ബി.ജെ.പി എം.എൽ.എ ലക്ഷ്മൺ നാപ പാർട്ടി വിട്ടു

ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ബി.ജെ.പി എം.എൽ.എയായിരുന്ന ലക്ഷ്മൺ നാപ പാർട്ടി വിട്ടു. രാജിക്കത്ത് ബി.ജെ.പി സംസ്ഥാന നേതാവ് മോഹൻ ലാൽ ബദോലിക്ക് കൈമാറിയതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. റതിയ നിയമസഭ മണ്ഡലത്തിലെ എം.എൽ.എ ആയിരുന്നു ലക്ഷ്മൺ നാപ. നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് 67 സ്ഥാനാർഥികളുടെ ആദ്യ പട്ടികയാണ് ബി ജെ പി പുറത്തുവിട്ടിരുന്നത്. എന്നാൽ അതിൽ ലക്ഷ്മൺ നാപയുടെ പേരുണ്ടായിരുന്നില്ല. ദാസിന്റെ സിറ്റിങ് സീറ്റായ റതിയ മണ്ഡലത്തിൽ സിർസ മുൻ എം.പി സുനിത ദഗ്ഗലിനെയാണ് ബി​.ജെ.പി…

Read More

ഇൻഡോറിൽ ക്ഷേത്രക്കിണർ ഇടിഞ്ഞുണ്ടായ അപകടത്തിൽ മരണം 11 ആയി; പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി

മധ്യപ്രദേശിലെ ഇൻഡോറിൽ ക്ഷേത്രക്കിണർ ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ 11 പേർ മരിച്ചു. 19 പേരെ രക്ഷപ്പെടുത്തി. രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്. ബാലേശ്വർ മഹാദേവ ക്ഷേത്രത്തിൽ രാമനവമി ആഘോഷണങ്ങൾക്കിടെയാണ് അപകടം. പരുക്കേറ്റവരെ തൊട്ടടുത്തുള്ള രണ്ട് ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പ്രദേശം നൽകി. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് തുടങ്ങിയവർ സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി. പ്രധാനമന്ത്രി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനുമായി ഫോണിൽ സംസാരിച്ചു രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തിയ പ്രധാനമന്ത്രി…

Read More