മോശം ഉള്ളടക്കമുള്ള കാര്യങ്ങൾ കാണുന്നതാണ് പ്രശ്‌നം: പ്രതിപക്ഷത്തിന്റെ ആരോപണത്തെ പരിഹസിച്ച് ബിജെപി വക്താവ്

കേന്ദ്രം ഫോണും ഇമെയിലും ഹാക്ക് ചെയ്യാൻ ശ്രമിച്ചതായി ആപ്പിൾ കമ്പനി മുന്നറിയിപ്പ് നൽകിയെന്ന പ്രതിപക്ഷ നേതാക്കളുടെ ആരോപണത്തെ പരിഹസിച്ച് ബിജെപി വക്താവ് ഗൗരവ് ഭാട്യ. മോശം ഉള്ളടക്കമുള്ള കാര്യങ്ങൾ കാണുന്നതു കൊണ്ടാണ് പ്രതിപക്ഷ നേതാക്കളുടെ ഫോണിൽ മാൽവെയർ ആക്രമണം ഉണ്ടാകുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.  കേന്ദ്രസർക്കാർ ഫോണും ഇമെയിലും ഹാക്ക് ചെയ്യാൻ ശ്രമിച്ചെന്ന ആരോപണവുമായി ചൊവ്വാഴ്ച രാവിലെയാണ് വിവിധ പ്രതിപക്ഷ നേതാക്കൾ രംഗത്തുവന്നത്. തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര, കോൺഗ്രസ് എംപി ശശി തരൂർ, കോൺഗ്രസ് പ്രവർത്തകസമിതി…

Read More

മുതിർന്ന ബിജെപി നേതാവ് പി പി മുകുന്ദൻ അന്തരിച്ചു

മുതിർന്ന ബിജെപി നേതാവ് പി പി മുകുന്ദൻ അന്തരിച്ചു. 77 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിൽസയിൽ കഴിയുമ്പോഴായിരുന്നു അന്ത്യം. ആർഎസ്എസിലും ബിജെപിയിലും നേതൃപരമായ ചുമതലകൾ വഹിച്ചിരുന്ന അദ്ദേഹം നിലപാടുകൾ കൊണ്ടു ശ്രദ്ധേയനായിരുന്നു.ബിജെപി മുൻ സംഘടന ജന.സെക്രട്ടറിയായിരുന്നു. ദീർഘകാലം ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗമായിരുന്നു. 1988 മുതൽ 95 വരെ ജന്മഭൂമി മാനേജിംഗ് ഡയറക്ടറായിരുന്നു. കണ്ണൂർ കൊട്ടിയൂർ കൊളങ്ങരയത്ത് തറവാട്ടിൽ കൃഷ്ണൻ നായരുടെയും കല്യാണിയമ്മയുടെയും രണ്ടാമത്തെ പുത്രനായി 1946 ഡിസംബർ 9 നാണ്…

Read More

നിയമസഭാ മാർച്ചിനിടെ ലാത്തിച്ചാർജ്; ബിജെപി നേതാവ് മരണപ്പെട്ടു.

ബിജെപിയുടെ നേതൃത്വത്തിൽ ബിഹാർ നിയമസഭയിലേക്ക് നടത്തിയ മാർച്ചിനിടെ ഉണ്ടായ ലാത്തിച്ചാർജിലാണ് ബിജെപി നേതാവ് വിജയ് കുമാർ സിംഗ് കൊല്ലപ്പെട്ടത്. ഗാന്ധി മൈതാനിൽ നിന്നാരംഭിച്ച മാർച്ച് ഡാക്ബംഗ്ലാ ചൗരാഹയിൽ എത്തിയപ്പോഴാണ് പൊലീസിന്റെ ലാത്തിചാർജുണ്ടായത്. പരുക്കേറ്റ വിജയ് കുമാർ സിങിനെ പട്ന മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബിജെപി ജഹാനാബാദ് ജില്ലാ ജനറൽ സെക്രട്ടറിയായിരുന്നു വിജയ് കുമാർ സിംഗ്. ലാത്തിച്ചാർജിനിടെ നിരവധി ബിജെപി പ്രവർത്തകർക്ക് പരുക്കേറ്റു. ലാത്തിചാർജിൽ ബിജെപി നേതാവ് കൊല്ലപ്പെട്ടതിനു പൊലീസിനെതിരെ കൊലക്കുറ്റത്തിനു കേസ് കൊടുക്കുമെന്നു…

Read More

മോദി പരാമർശത്തിൽ രാഹുൽ ഗാന്ധിക്ക് ആശ്വാസം

മോദി പരാമർശത്തിൽ ബിഹാറിൽ രാഹുൽ ഗാന്ധിക്ക് ആശ്വാസം. പാറ്റ്ന കോടതിയുടെ ഉത്തരവ് ബിഹാർ ഹൈക്കോടതി സ്റ്റേ ചെയ്തു. നാളെ കേസ് പരിഗണിക്കുമ്പോൾ രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകണമെന്നായിരുന്നു പാറ്റ്ന കോടതി ആവശ്യപ്പെട്ടത്. ഈ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ബിജെപി നേതാവ് സുശീൽ കുമാർ മോദിയാണ് രാഹുലിനെതിരെ ബിഹാറിൽ പരാതി നൽകിയത്. 

Read More

പാചകവാതക വില വർധിപ്പിച്ചതിനോടു പ്രതികരിക്കാതെ ബിജെപി നേതാവ് പ്രകാശ് ജാവഡേക്കർ

പാചകവാതക വില വർധിപ്പിച്ചതിനോടു പ്രതികരിക്കാതെ ബിജെപി നേതാവ് പ്രകാശ് ജാവഡേക്കർ. ബിജെപി ന്യൂനപക്ഷ മോർച്ച ക്യാംപ് ഉദ്ഘാടനം ചെയ്യാൻ ആലുവയിലെത്തിയതായിരുന്നു അദ്ദേഹം. ജാവഡേക്കറോടു കേന്ദ്രം പാചകവാതക വില വർധിപ്പിച്ചതിനെക്കുറിച്ചു ചോദിച്ചപ്പോൾ ഡീസലിനും പെട്രോളിനും 2 രൂപ കേരള സർക്കാർ വർധിപ്പിച്ചെന്നായിരുന്നു മറുപടി നൽകിയത്. ഇതിനെതിരായാണു ജനം പ്രതിഷേധിക്കുന്നതെന്നും ഈ ജനരോഷത്തിൽനിന്ന് എൽഡിഎഫിനു രക്ഷപ്പെടാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ പാചകവാതക വിലവർധനയെക്കുറിച്ച് ആവർത്തിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കു മറുപടി പറയാൻ അദ്ദേഹം തയാറായില്ല.

Read More