‘2019 ലെ തെഞ്ഞെടുപ്പ് തോൽവിക്ക് കാരണം ബിജെപി നേതാവെന്ന് ആരോപണം’; തെരഞ്ഞെടുപ്പ് യോഗത്തിൽ ബിജെപി – ജനതാദൾ എസ് നേതാക്കൾ തമ്മിൽ വാക്കേറ്റം

കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍ ബിജെപി – ജനതാദള്‍ (എസ്) നേതാക്കളുടെ വാക്കേറ്റം. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇരുപാര്‍ട്ടികളും സംയുക്തമായി കര്‍ണാടകയിലെ തുമകുരുവില്‍ സംഘടിപ്പിച്ച യോഗത്തിലാണ് വാക്കേറ്റമുണ്ടായത്. സഖ്യത്തിന്റെ ഭാഗമായ മത്സരാര്‍ഥി വി. സോമണ്ണയുടെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്ന യോഗമായിരുന്നു ഇത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തന്റെ തോല്‍വിക്ക് കാരണം ബിജെപി നേതാവ് കൊണ്ടജ്ജി വിശ്വനാഥാണെന്ന് ജെഡി(എസ്) എംഎല്‍എ എംടി കൃഷ്ണപ്പ പറഞ്ഞതോടെയാണ് തര്‍ക്കം ആരംഭിച്ചത്. വിശ്വനാഥ് സംസാരിക്കാന്‍ തുനിഞ്ഞപ്പോള്‍ വി….

Read More

ഛത്തീസ്ഗഡിൽ ബി.ജെ.പി നേതാവിനെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തി

ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ ബി.ജെ.പി നേതാവിനെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തി. ജൻപത് പഞ്ചായത്ത് അംഗവും സഹകരണ വികസന സമിതി കോഓർഡിനേറ്ററുമായ തിരുപ്പതി കട്‌ലയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്. ബിജാപൂരിൽ താമസിക്കുന്ന തിരുപ്പതി, 15 കിലോമീറ്റർ അകലെയുള്ള ടോയ്‌നാർ ഗ്രാമത്തിൽ വിവാഹത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു. രാത്രി 8 മണിയോടെ മടങ്ങി വരുമ്പോഴാണ് ഏഴോളം പേരടങ്ങുന്ന മാവോയിസ്റ്റ് സംഘം ആക്രമിച്ച് കൊലപ്പെടുത്തിയതെന്നാണ് വിവരം. മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ അദ്ദേഹത്തെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ്…

Read More

ലഹരിപ്പാർട്ടി; ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയുടെ കൊച്ചുമകൻ അറസ്റ്റിൽ

പഞ്ചനക്ഷത്ര ഹോട്ടലിൽ ലഹരിപ്പാർട്ടി നടത്തുന്നതിനിടെ ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയുടെ കൊച്ചുമകനെ അറസ്റ്റ് ചെയ്തു. ആന്ധ്ര മുൻ മുഖ്യമന്ത്രി കെ.റോസയ്യയുടെ കൊച്ചുമകനും വ്യവസായിമായ ഗജ്ജാല വിവേകാനന്ദിനെയാണ് (37) ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. ബിജെപി നേതാവ് ജി.യോഗാനന്ദിന്റെ മകനാണ് ഗജ്ജാല വിവേകാനന്ദ്. ഗജ്ജാല വിവേകാനന്ദ് ഉൾപ്പെടെ 10 പേരെയാണ് പൊലീസ് പിടികൂടിയത്. ഇവരിൽ നിന്ന് മാരകലഹരി മരുന്നുകളും പൊലീസ് കണ്ടെടുത്തു. ലഹരിപ്പാർട്ടി നടക്കുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് റെയ്ഡ് നടത്തിയത്. സുഹൃത്തുക്കൾക്കു വേണ്ടി താനാണ് ലഹരിപ്പാർട്ടി നടത്തിയതെന്ന്…

Read More

ബി.ജെ.പി നേതാവിന്റെ നേതൃത്വത്തിൽ സെക്സ് റാക്കറ്റ്

പശ്ചിമബംഗാളിൽ ബി.ജെ.പി നേതാവിന്റെ നേതൃത്വത്തിൽ സെക്സ് റാക്കറ്റ്. ഹൗറയിലെ ഹോട്ടൽ കേന്ദ്രീകരിച്ചാണ് സെക്സ് റാക്കറ്റ് പ്രവർത്തിച്ചിരുന്നതെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാവ് സബ്യസാചി ഘോഷ് ഉൾപ്പടെയുള്ള 11 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്‌. അതേസമയം പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഉൾപ്പടെ ആറ് ഇരകളെയാണ് ഹോട്ടലിൽ നിന്നും രക്ഷപ്പെടുത്തിയത്. ഈ അറസ്റ്റ് സംബന്ധിച്ച വാർത്തകൾ പുറത്ത് വന്നതോടെ സഹോദരിമാരെയല്ല, അവരെ ചൂഷണം ചെയ്യുന്നവരെയാണ് ബി.ജെ.പി സംരക്ഷിക്കുന്നതെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസും രം​ഗത്തു വന്നു.

Read More

രാഹുൽ ഗാന്ധിക്ക് തിരിച്ചടി; മാനനഷ്ടകേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി ഝാർഖണ്ഡ് ഹൈകോടതി തള്ളി

മാനനഷ്ടകേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ ഹർജി ഝാർഖണ്ഡ് ഹൈകോടതി തള്ളി. ക്രിമിനൽ മാനനഷ്ടകേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് രാഹുൽ ​ഗാന്ധി സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയിരിക്കുന്നത്. അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് വിളിച്ചതിനെ തുടർന്നാണ് രാഹുലിനെതിരെ മാനനഷ്ട കേസെടുത്തത്. കോൺഗ്രസ് നേതാവിനായി പിയുഷ് ചിത്തരേഷും ദീപാങ്കർ റായിയുമാണ് കോടതിയിൽ ഹാജരായത്. ഫെബ്രുവരി 16നാണ് രാഹുൽ ഗാന്ധിയുടെ റിട്ട് ഹർജി കോടതിയുടെ പരിഗണനക്ക് എത്തിയത്. കേസിൽ വാദം​കേട്ട കോടതി ഹരജി വിധിപറയാനായി മാറ്റുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രസംഗത്തിന്റെ…

Read More

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം; ഏഴ് ദിവസത്തിനകം നടപ്പാക്കുമെന്ന് കേന്ദ്ര മന്ത്രി ശാന്തനു ഠാക്കൂർ

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം (സി.​എ.​എ) ഏഴ് ദിവസത്തിനകം രാജ്യത്ത് നടപ്പാക്കുമെന്ന് വ്യക്തമാക്കി പശ്ചിമ ബംഗാൾ ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ ശാന്തനു ഠാക്കൂർ. പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനയിൽ ബി.ജെ.പി സംഘടിപ്പിച്ച റാലിയിലാണ് കേന്ദ്ര മന്ത്രിയുടെ‌ പ്രഖ്യാപനം ഉണ്ടായത്. പശ്ചിമ ബംഗാൾ അടക്കം രാജ്യത്തൊട്ടാകെ ദേശീയ പൗരത്വ നിയമം ഏഴ് ദിവസത്തിനകം നടപ്പാക്കുമെന്ന് ഉറപ്പ് നൽകുന്നുവെന്ന് കേന്ദ്ര മന്ത്രി ശാന്തനു ഠാക്കൂർ പറഞ്ഞു. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മമത ബാനർജി അഭയാർഥികളായ സഹോദരങ്ങളെ പലപ്പോഴും…

Read More

രഞ്ജിത്ത് ശ്രീനിവാസൻ കൊലക്കേസ് , 8പേർക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു, 15 പ്രതികളും കുറ്റക്കാരെന്ന് കോടതി

ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി ആയിരുന്ന അഡ്വ. രഞ്ജിത്ത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസില്‍ 15 പ്രതികളും കുറ്റക്കാരാണെന്ന് കോടതി വിധിച്ചു.മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി ജി ശ്രീദേവിയാണ് കേസില്‍ വിചാരണ നേരിട്ട 15 പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഇതില്‍ ഒന്ന് മുതല്‍ എട്ടുവരെയുള്ള പ്രതികള്‍ക്കെതിരായകൊലക്കുറ്റവും തെളിഞ്ഞു. വാദത്തിനുശേഷമായിരിക്കും പ്രതികളുടെ ശിക്ഷ സംബന്ധിച്ച വിധി പ്രസ്താവനയുണ്ടാകുക. പ്രതികള്‍ക്ക് പരമാവധി ശിക്ഷ കൊടുക്കുമെന്നാണ് പ്രതീക്ഷയെന്നും ഈ ദിവസത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നുവെന്നുമാണ് ഇന്ന് രാവിലെ രഞ്ജിത്ത് ശ്രീനിവാസന്‍റെ അമ്മ വിനോദിനി…

Read More

‘ശശി തരൂരിനെ ആർക്കും തോൽപ്പിക്കാൻ കഴിയില്ല’; ശശി തരൂരിനെ പുകഴ്ത്തി മുതിർന്ന ബിജെപി നേതാവ് ഒ.രാജഗോപാൽ

കോൺ​ഗ്രസ് നേതാവ് ശശി തരൂരിനെ പുകഴ്ത്തി മുതിർന്ന ബിജെപി നേതാവ് ഒ രാജ​ഗോപാൽ. തിരുവനന്തപുരത്ത് ശശി തരൂരിനെ ആർക്കും തോൽപ്പിക്കാൻ കഴിയില്ലെന്ന് ഒ രാജഗോപാൽ പറ‍ഞ്ഞു. പാലക്കാട്‌ നിന്ന് എത്തി തിരുവനന്തപുരത്തുകാരുടെ മനസിനെ സ്വാധീനിക്കാൻ തരൂരിന് കഴിഞ്ഞെന്നും അതുകൊണ്ടാണ് തരൂർ വീണ്ടും വീണ്ടും തിരുവനന്തപുരത്ത് ജയിക്കുന്നതെന്നും ഒ. രാജ​ഗോപാൽ പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന ഒരു അവാർഡ്ദാന ചടങ്ങിലായിരുന്ന ഒ രാജ​ഗോപാലിന്റെ പ്രതികരണം.

Read More

മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസ്; നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി പൊലീസ് സ്റ്റേഷനിൽ ഹാജരായി

മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിൽ ഹാജരായി. രാവിലെ 11.50ഓടെയാണ് സുരേഷ് ഗോപി നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തിയത്.പൊലീസ് സ്റ്റേഷന് മുന്നില്‍ നൂറുകണക്കിന് ബിജെപി പ്രവര്‍ത്തകരാണ് മുദ്രാവാക്യം വിളികളുമായി പ്രതിഷേധിക്കുന്നത്. ബിജെപി നേതാക്കളും പൊലീസ് സ്റ്റേഷനിലേക്ക് കയറിയിട്ടുണ്ട്. സുരേഷ് ഗോപി വരുന്നതിന് മുമ്പായി രാവിലെ നടക്കാവ് ഇംഗ്ലീഷ് പളളി മുതൽ പൊലീസ് സ്റ്റേഷൻ വരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ, എം.ടി….

Read More

കേരളീയത്തിന്റെ സമാപന വേദിയിൽ ബിജെപി നേതാവ് ഒ.രാജഗോപാലും; സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

കേരളീയം സമാപന പരിപാടിയിൽ മുതിര്‍ന്ന ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ ഒ രാജഗോപാൽ പങ്കെടുത്തത് ശ്രദ്ധേയമായി. ഒ രാജഗോപാലിന്റെ വരവ് പ്രസംഗത്തിൽ പരാമർശിച്ച മുഖ്യമന്ത്രി, അദ്ദേഹത്തെ ചടങ്ങിലേക്ക് പ്രത്യേകം സ്വാഗതം ചെയ്തു. രാജഗോപാലിന്റെ ഇരിപ്പിടത്തിന് സമീപമെത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഹസ്തദാനം നൽകി. കേരളീയം മികച്ച പരിപാടിയാണെന്നാണ്.ഒ.രാജഗോപാല്‍ പ്രതികരിച്ചത്.

Read More