ട്രെയിനിൽ നിന്ന് നാല് കോടി രൂപ പിടിച്ചെടുത്ത സംഭവം ; ബിജെപി സ്ഥാനാർത്ഥി നൈനാർ നാഗേന്ദ്രയ്ക്ക് സമൻസ്

ചെന്നൈയിൽ ട്രെയിനിൽ നിന്ന് 4 കോടി രൂപ പിടിച്ച സംഭവത്തിൽ തിരുനെൽവേലിയിലെ ബിജെപി സ്ഥാനാർഥി നൈനാർ നാഗേന്ദ്രൻ അടക്കം 3 പേർക്ക് സമൻസ്. ബിജെപി സംസ്ഥാന വ്യവസായ സെൽ അധ്യക്ഷൻ ഗോവർദ്ധനും സമൻസ് നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം സൗകര്യപ്രദമായ ദിവസം ഹാജരാകാനാണ് താംബരം പൊലീസ് നിർദേശിച്ചിരിക്കുന്നത്. മോദി ഇന്ന് നൈനാർ നാഗേന്ദ്രയുടെ പ്രചാരണത്തിനായി തിരുനെൽവേലിയിലെത്തുന്ന സാഹചര്യത്തിലാണ് സമൻസ്. അതേ സമയം ട്രെയിനിൽ നിന്നും പിടികൂടിയ പണവുമായി ബന്ധം ഇല്ലെന്ന് നൈനാർ നാഗേന്ദ്രൻ വ്യക്തമാക്കിയിരുന്നു. പിടിച്ചെടുത്ത പണവുമായി തനിക്ക്…

Read More

ഇഡിക്ക് വേണ്ടി കേസ് വാദിക്കാനുള്ള അഭിഭാഷകരുടെ പട്ടികയിൽ ബിജെപിയുടെ സ്ഥാനാർത്ഥി ഭാൻസുരി ഭരദ്വാജും ; അശ്രമൂലം കടന്ന് കൂടിയതെന്ന് വിശദീകരണം

ഡൽഹി മദ്യനയ അഴിമതിക്കേസിൽ സുപ്രിംകോടതിയിൽ ഹാജരാകുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അഭിഭാഷകരുടെ പട്ടികയിൽ ബിജെപി സ്ഥാനാർത്ഥിയുടെ പേരും. ന്യൂഡൽഹി ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ഭാൻസുരി ഭരദ്വാജിന്റെ പേരാണ് പട്ടികയിൽ ഉൾപ്പെട്ടത്. ഇത് വിവാദമായതിന് പിന്നാലെ ഭാൻസുരിയുടെ പേര് അശ്രദ്ധ മൂലം കടന്നുകൂടിയതാണെന്ന് ഇഡി സുപ്രിം കോടതിയെ ബോധിപ്പിച്ചു. മദ്യനയ അഴിമതിയിൽ ആരോപണം നേടിരുന്ന എഎപി നേതാവ് സഞ്ജയ് സിങ്ങിന്റെ ജാമ്യം പരിഗണിക്കവെ ഇഡി അഭിഭാഷകൻ സോഹബ് ഹുസൈനാണ് ഇക്കാര്യം ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് എംഎം സുന്ദരേഷ്,…

Read More

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ബി ജെ പി സ്ഥാനാർത്ഥി ലിജിൻ ലാൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി ലിജിൻ ലാൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. പളളിക്കത്തോട് ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് നൂറുകണക്കിന് പ്രവർത്തകരുമായി കാൽനടയായി എത്തിയായിരുന്നു പത്രികാസമർപ്പണം. തുടർന്ന് നേതാക്കൾക്കൊപ്പം അസിസ്റ്റൻറ് റിട്ടേണിംഗ് ഓഫീസറും, പാമ്പാടി ബി ഡി ഒ.യുമായ , ദിൽഷാദ്.ഇയ്ക്ക് മുൻപാകെ പത്രിക സമർപ്പിക്കുകയായിരുന്നു. ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാധമോഹൻ അഗർവാൾ എം.പി, കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ, സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്,…

Read More

പുതുപ്പള്ളിയിൽ ലിജിൻ ലാൽ ബിജെപി സ്ഥാനാർഥി

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ജി.ലിജിൻലാൽ ബിജെപി സ്ഥാനാർഥി. ബിജെപിയുടെ കോട്ടയം ജില്ലാ പ്രസിഡന്റാണ് ജി.ലിജിൻലാൽ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കടുത്തുരുത്തി മണ്ഡലത്തിൽ സ്ഥാനാർഥിയായിരുന്നു. യുവമോർച്ച ജില്ലാ പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കോവിഡ് കാലത്തു ജില്ലയിൽ ബിജെപി നടത്തിയ സന്നദ്ധ പ്രവർത്തനങ്ങളുടെ ചുമതല വഹിച്ചു. കയറ്റുമതി ബിസിനസ് ചെയ്യുകയാണ് ലിജിൻ. പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ യുഡിഎഫ് ചാണ്ടി ഉമ്മനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു. പിന്നീട് എൽഡിഎഫ് സ്ഥാനാർഥിയായി ജെയ്ക് സി.തോമസും എത്തി. ബിജെപി സ്ഥാനാർഥിയെ…

Read More