
‘അവിടെ നിന്നും ഇറങ്ങിപ്പോകാൻ മുത്തശ്ശി പറഞ്ഞു; സോപ്പ് നിർമാണം തുടങ്ങിയപ്പോൾ അവർ പറഞ്ഞത്..’; ഐശ്വര്യ ഭാസ്‌കരൻ
സിനിമാ ലോകത്ത് മിക്കപ്പോഴും ചർച്ചയാകാറുള്ള നടിയാണ് ഐശ്വര്യ ഭാസ്‌കരൻ. നടി ലക്ഷ്മിയുടെ മകളാണ് ഐശ്വര്യ ഭാസ്‌കരൻ. ലക്ഷ്മിയുടെ അമ്മയാണ് പഴയ കാല നടി കുമാരി രുക്മിണി. അമ്മയുടെയും മുത്തശ്ശിയുടെയും പാത പിന്തുടർന്നാണ് ഐശ്വര്യ ഭാസ്‌കരൻ സിനിമാ രംഗത്തെത്തുന്നത്. ഒരു സെറ്റിൽ വെച്ച് തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഐശ്വര്യ ഭാസ്‌കരൻ. ഒരു തമിഴ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് ഐശ്വര്യയുടെ തുറന്ന് പറച്ചിൽ. ഫിലിം ഇൻഡസ്ട്രിയിലുള്ള സീനിയർ നടിയാണ്. അവരുടെ പ്രൊജക്ടിൽ ഞാൻ അഭിനയിച്ചു. മൂന്ന് മാസം…