
പാമ്പുകളോട് അമിതഭയം; യുവാവിന് 40 ദിവസത്തിനിടെ ഏഴ് തവണ പാമ്പ് കടിയേറ്റെന്ന ആരോപണത്തിൽ റിപ്പോര്‍ട്ട് പുറത്ത്
ഉത്തര്‍ പ്രദേശില്‍ 24-കാരനായ യുവാവിന് 40 ദിവസത്തിനിടെ ഏഴ് തവണ പാമ്പുകടിയേറ്റെന്ന ആരോപണത്തില്‍ വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ട് പുറത്ത്. യുവാവിന് ഒരു തവണ മാത്രമാണ് പാമ്പ് കടിയേറ്റതെന്നും അതിന് ശേഷമുള്ളതെല്ലാം യുവാവിന്റെ തോന്നലാണെന്നും വിദഗ്ദ്ധ സമിതി വിലയിരുത്തുന്നു. പാമ്പുകളോട് അമിതഭയം തോന്നുന്ന ഒഫിഡിയോഫോബിയയാണ് യുവിവാനെന്നും സമിതി വ്യക്തമാക്കി. ഉത്തര്‍പ്രദേശിലെ ഫത്തേപുര്‍ ജില്ലയിലെ സൗര ഗ്രാമത്തില്‍ നിന്നുള്ള വികാസ് ദുബെയാണ് വീട്ടില്‍വെച്ച് ഏഴ് തവണ പാമ്പ് കടിച്ചെന്ന് ആരോപിച്ച് രംഗത്തെത്തിയത്. ശനി, ഞായര്‍ ദിവസങ്ങളില്‍ മാത്രമാണ് പാമ്പ് കടിയേല്‍ക്കുന്നതെന്നും…