
കടിച്ച പാമ്പിനെ തിരികെ കടിച്ചു; പാമ്പ് ചത്തു: യുവാവ് രക്ഷപ്പെട്ടു
കടിച്ച പാമ്പിനെ തിരിച്ച് കടിച്ച് യുവാവ്. ബിഹാറിലാണ് സംഭവം. ഒരു തവണ കടിച്ച പാമ്പിനെ തിരികെ രണ്ട് തവണയാണ് യുവാവ് കടിച്ചത്. യുവാവിന്റെ കടിയേറ്റ പാമ്പ് ചത്തെങ്കിലും യുവാവ് രക്ഷപ്പെട്ടു. ബിഹാറിലെ രജൗലി മേഖലയിൽ റെയിൽവേ പാളങ്ങൾ ഇടുന്ന ജോലിക്കിടെയാണ് റെയിൽവേ ജീവനക്കാരനായ സന്തോഷ് ലോഹാറിനെ പാമ്പ് കടിച്ചത്. വനമേഖലയ്ക്കടുത്താണ് ഈ ട്രാക്ക് നിര്‍മാണം നടക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി അത്താഴത്തിന് ശേഷം ഉറങ്ങാന്‍ തുടങ്ങുമ്പോഴാണ് പാമ്പ് കടിച്ചത്. കടിയേറ്റ ഉടനെ ഇയാൾ പാമ്പിനെ തിരികെ കടിക്കുകയായിരുന്നു….