
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ 7 വയസുകാരി പാമ്പ് കടിയേറ്റ് മരിച്ചു
വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ അണലിയുടെ കടിയേറ്റ് രണ്ടാംക്ലാസ് വിദ്യാർത്ഥിനി മരിച്ചു. എലിക്കുളം ഏഴാംമൈൽ വടക്കത്തുശ്ശേരി അരുണിന്റെയും ആര്യയുടെയും മകൾ ആത്മജ അരുൺ (7) ആണ് മരിച്ചത്. കോട്ടയം എലിക്കുളം ഏഴാംമൈൽ വടക്കത്തുശ്ശേരി അരുണിന്റെയും ആര്യയുടെയും മകൾ ആത്മജ അരുൺ (7) ആണ് മരിച്ചത്. ഉരുളികുന്നം ശ്രീദയാനന്ദ എൽ.പി സ്കൂൾ വിദ്യാർത്ഥിനിയാണ്. ഇന്നലെ ഉച്ചകഴിഞ്ഞ് ഏഴാംമൈലിൽ ഇവർ താമസിക്കുന്ന വാടകവീടിന്റെ പരിസരത്തുവച്ചാണ് സംഭവം. ഉടൻ പാലാ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ് അരുൺ ദുബായിലാണ്. സഹോദരങ്ങൾ : അതുൽ…