ഇടുക്കി ബൈസൺവാലി ഏലത്തോട്ടത്തിൽ കാട്ടാനക്കൂട്ടം ; ജോലി ചെയ്യാൻ കഴിയാതെ തൊഴിലാളികൾ

ഇടുക്കി ബൈസണ്‍വാലി നെല്ലിക്കാട്ടില്‍ ജനവാസ മേഖലയില്‍ പരിഭ്രാന്തി പരത്തി കാട്ടാനക്കൂട്ടം. രണ്ട് കുട്ടിയാനകള്‍ അടക്കം ആറ് ആനകളാണ് ഏലത്തോട്ടത്തില്‍ തമ്പടിച്ചിരിക്കുന്നത്. കഴിഞ്ഞ നാല് ദിവസമായി ജനവാസ മേഖലയില്‍ തുടരുന്ന കാട്ടാനക്കൂട്ടം ഏക്കറ് കണക്കിന് സ്ഥലത്തെ കൃഷിയും നശിപ്പിച്ചു. വനം വകുപ്പിന്റെ നേതൃത്വത്തില്‍ കാട്ടാനക്കൂട്ടത്തെ കാടുകയറ്റുന്നതിനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. മേഖലയില്‍ കാട്ടാനകള്‍ തമ്പടിച്ചിരിക്കുന്നതിനാല്‍ ഏലത്തോട്ടങ്ങളിലെ തൊഴിലാളികളും പ്രതിസന്ധിയിലാണ്.

Read More