മണിപ്പൂരിൽ സ്ത്രീ വെടിയേറ്റു മരിച്ചു

മണിപ്പൂരിൽ സ്ത്രീ വെടിയേറ്റു മരിച്ചു. ബിഷ്ണുപൂർ ജില്ലയിൽ സൈതോൺ ഗ്രാമത്തിലാണ് സംഭവം നടന്നത്. വയലിൽ ജോലി ചെയ്യുന്നതിനിടെ ശനിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു ആക്രമണമുണ്ടായത്. മൂന്ന് ദിവസത്തിനിടെ മണിപ്പൂരിലെ രണ്ടാമത്തെ കൊലപാതകമാണിത്. നവംബർ ഏഴിന് ജിരിബം ജില്ലയിൽ 31 വയസുകാരിയായ അധ്യാപികയെ കാലിന് വെടിവെച്ചുവീഴ്ത്തി ജീവനോടെ തീകൊളുത്തിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അക്രമികൾ മറ്റു ഗ്രാമവാസികളെയും ആക്രമിക്കുകയും വീടുകൾക്ക് തീയിടുകയും ചെയ്തിരുന്നു. കൊലപാതകത്തെ തുടർന്ന് ജിരിബാം ജില്ലയിൽ സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു. അക്രമികളെ പിടികൂടുന്നതിനായി സംസ്ഥാന പൊലീസുമായി ചേർന്ന് പ്രത്യേക…

Read More

മണിപ്പൂരിൽ സംഘർഷം രൂക്ഷമാകുന്നു; ഇന്റർനെറ്റ് സേവനങ്ങൾക്ക് താൽക്കാലിക വിലക്ക്

സംഘർഷം രൂക്ഷമാകുകയും വിദ്യാർഥി പ്രക്ഷോഭം വ്യാപകമാകുകയും ചെയ്ത പശ്ചാത്തലത്തിൽ മണിപ്പൂരിൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി വിലക്കിയതായി റിപ്പോർട്ട്. സെപ്റ്റംബർ 15 വരെ അഞ്ച് ദിവസത്തേക്ക് ഇന്‍റർനെറ്റ് വിലക്കിക്കൊണ്ടാണ് സർക്കാർ ഉത്തരവിറക്കിയത്. മൊബൈൽ ഡേറ്റ സർവീസുകൾ, ലീസ് ലൈൻ, വി.എസ്.എ.ടി, ബ്രോഡ്ബാൻഡ്, വി.പി.എൻ സേവനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. മണിപ്പൂർ മുൻ മുഖ്യമന്ത്രിയുടെ വീടിന് നേരെ ഡ്രോൺ ആക്രണമുണ്ടായതോടെയാണ് സംസ്ഥാനത്ത് വീണ്ടും സംഘർഷമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞദിവസം നൂറുകണക്കിന് വിദ്യാർഥികളാണ് ക്യാമ്പസിലും ഇംഫാലിലെ തെരുവുകളിലും പ്രതിഷേധ പ്രകടനവുമായി രംഗത്തെത്തിയത്. ആക്രമണത്തിനു പിന്നിലുള്ളവർക്കു…

Read More

മണിപ്പുരിൽ വീണ്ടും സംഘർഷം: 3 പേർ വെടിയേറ്റു മരിച്ചു

മണിപ്പുരിലെ ബിഷ്ണുപുർ ജില്ലയിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ സംഘർഷത്തിൽ 3 പേർ കൊല്ലപ്പെട്ടു. ക്വാക്ത മേഖലയിൽ പുലർച്ചെ 2 മണിയോടെയുണ്ടായ ഏറ്റുമുട്ടലിൽ മെയ്‌തെയ് വിഭാഗക്കാരാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. കുക്കി വിഭാഗക്കാരുടെ നിരവധി വീടുകൾ തീവച്ചു നശിപ്പിക്കുകയും ചെയ്തു. നിരോധിത മേഖലയിലേക്കു കടന്ന പ്രക്ഷോഭകാരികൾക്കുനേരെ സുരക്ഷാസേന വെടിയുതിർക്കുകയായിരുന്നു. വ്യാഴാഴ്ച സുരക്ഷാസേനയുമായുണ്ടായ സംഘർഷത്തിൽ 17 പേർക്ക് പരുക്കേറ്റിരുന്നു. ഇതിനെത്തുടർന്ന് നിരോധനാജ്ഞയിൽ നൽകിയ ഇളവുകൾ റദ്ദാക്കി. മൂന്നുമാസമായി തുടരുന്ന മണിപ്പുർ കലാപത്തിൽ ഇതുവരെ 160ലേറെപ്പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകൾ. നിരവധിപ്പേർക്ക് പരുക്കേൽക്കുകയും ചെയ്തു. …

Read More