സൽമാനെ വധിക്കാൻ റിക്രൂട്ട് ചെയ്തത് 18 വയസിൽ താഴെയുള്ള ആൺകുട്ടികളെ; നടന്നത് വൻആസൂത്രണം, കുറ്റപത്രം സമർപ്പിച്ചു

ബോളിവുഡ് താരം സൽമാൻ ഖാനെ കൊലപ്പെടുത്താൻ പദ്ധതിയിട്ട കേസിൽ കുറ്റപത്രം സമർപ്പിച്ച് പോലീസ്. ഏപ്രിൽ 14-ന് നടന്റെ വീടിന് മുന്നിൽ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട സംഭവത്തിലാണ് അഞ്ച് പ്രതികൾക്കെതിരേ വിവിധ വകുപ്പുകൾ ചുമത്തി കുറ്റപത്രം നൽകിയത്. കേസിൽ അറസ്റ്റിലായ പ്രതികളെല്ലാം കുപ്രസിദ്ധ ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിൽപ്പെട്ടവരാണ്. ഏപ്രിൽ 14-നാണ് ബൈക്കിലെത്തിയ രണ്ടുപേർ സൽമാൻ ഖാന്റെ ബാന്ദ്രയിലെ വീടിന് മുന്നിൽനിന്ന് വെടിയുതിർത്തത്. ഇതിനുപിന്നാലെയാണ് ലോറൻസ് ബിഷ്ണോയിയാണ് വെടിവെപ്പ് ആസൂത്രണം ചെയ്തതെന്നും നടനെ കൊലപ്പെടുത്താനായിരുന്നു പദ്ധതിയെന്നും വ്യക്തമായത്. തുടർന്ന്…

Read More