കർഷകർക്ക് ആശ്വാസമായി ബിഷയിലെ കിംങ് ഫഹദ് ഡാം തുറന്നു

മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​മാ​യി ബി​ഷ​യി​ലെ കിം​ങ്ങ് ഫ​ഹ​ദ് ഡാം ​തു​റ​ന്ന​താ​യി അ​സീ​ർ മേ​ഖ​ല​യി​ലെ പ​രി​സ്ഥി​തി, ജ​ല, കൃ​ഷി മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ 174 ദി​വ​സ​ത്തേ​ക്കാ​ണ് തു​റ​ക്കു​ന്ന​ത്. 30 ദ​ശ​ല​ക്ഷം ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്‌​തീ​ർ​ണ​മു​ള്ള അ​ണ​ക്കെ​ട്ടി​ലെ വെ​ള്ളം എ​ല്ലാ സു​ര​ക്ഷാ ന​ട​പ​ടി​ക​ളും പാ​ലി​ച്ചാ​ണ് തു​റ​ന്നു​വി​ട്ട​ത്. പ്ര​ദേ​ശ​ത്തെ ജ​ല​സ്രോ​ത​സ്സു​ക​ൾ ശ​ക്തി​പ്പെ​ടു​ത്താ​നും ക​ർ​ഷ​ക​ർ​ക്ക് ജ​ല​സേ​ച​ന​ത്തി​നും ഇ​തു​വ​ഴി ഫ​ലം കി​ട്ടു​ന്നു. പ​രി​സ്ഥി​തി, ജ​ലം, കൃ​ഷി മ​ന്ത്രാ​ല​യം അം​ഗീ​ക​രി​ച്ച പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ, വാ​ദി ബി​ഷ​യി​ലെ കാ​ർ​ഷി​ക സീ​സ​ണു​ക​ൾ​ക്ക​നു​സ​രി​ച്ച്, ഗ​വ​ർ​ണ​റേ​റ്റി​ലെ ജ​ല​സ്രോ​ത​സ്സു​ക​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും…

Read More