പായ്ക്കറ്റിൽ ഒരു ബിസ്‌ക്കറ്റ് കുറവ്; ഉപഭോക്താവിന് ഒരു ലക്ഷം നഷ്ടപരിഹാരം വിധിച്ച് തമിഴ്നാട് കോടതി

തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലാ ഉപഭോക്തൃ കോടതിയുടെ ഒരു വിധി രാജ്യമെങ്ങും ചർച്ചയാകുകയാണ്. ഉപഭോക്താക്കളുടെ അവകാശങ്ങളെ ഉയർത്തിപ്പിടിക്കുന്ന വിധിയെ സ്വാഗതം ചെയ്തിരിക്കുകയാണ് രാജ്യമെമ്പാടുമുള്ള ജനങ്ങൾ. പക്കറ്റിൽ ഒരു ബിസ്‌ക്കറ്റ് കുറഞ്ഞതിന് ഉപഭോക്താവിന് കമ്പനി ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ഉപഭോക്തൃ കോടതിയുടെ വിധി. സൺഫീസ്റ്റ് മാരി ലൈറ്റ് ബിസ്‌ക്കറ്റ് ഉത്പാദിപ്പിക്കുന്ന ഐടിസി ഫുഡ് ഡിവിഷനെതിരെയാണ് കോടതിയുടെ വിധി. പാക്കറ്റിൽ പറഞ്ഞതിനേക്കാൾ ഒരു ബിസ്‌കറ്റ് കുറവാണെന്ന് ഉപഭോക്തൃ ഫോറം കണ്ടെത്തി. ഈ ബാച്ചിലുള്ള ബിസ്‌ക്കറ്റ് വിൽക്കുന്നതു നിർത്തിവയ്ക്കാനും കമ്പനിക്കു…

Read More