പൊലീസ് ഉദ്യോഗസ്ഥൻ വാങ്ങിയ ബിരിയാണിയിൽ ചത്ത പാറ്റ ; ഹോട്ടൽ അടപ്പിച്ച് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ

മലപ്പുറം നിലമ്പൂരിൽ പാര്‍സല്‍ വാങ്ങിയ ബിരിയാണിയില്‍ ചത്ത പാറ്റയെ കണ്ടെത്തി. ഭക്ഷ്യ സുരക്ഷ വിഭാഗം ഹോട്ടല്‍ താത്കാലികമായി അടപ്പിച്ചു. നിലമ്പൂര്‍ സ്റ്റേഷനിലെ പൊലീസുകാരന്‍ നിലമ്പൂര്‍ ടൗണിലെ യൂണിയൻ ഹോട്ടലില്‍ നിന്ന് പാര്‍സല്‍ വാങ്ങിയ ബിരിയാണി പൊതിയിലാണ് ചത്ത പാറ്റയെ കണ്ടത്. പൊലീസുകാരൻ ഉടനടി നിലമ്പൂര്‍ ഭക്ഷ്യ സുരക്ഷാ ഓഫീസറെ വിവരം അറിയിച്ചു. ഇതിനേ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷ വിഭാഗം ഓഫീസര്‍ ജൂലിയുടെ നേത്യത്വത്തില്‍ ഹോട്ടലില്‍ പരിശോധന നടത്തുകയായിരുന്നു. ഹോട്ടല്‍ ഉടമക്ക് നോട്ടീസും നല്‍കി.ജില്ലാ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ക്ക്…

Read More

പാഴ്സൽ വാങ്ങിയ ബിരിയാണിയിൽ വറുത്ത കോഴിത്തല കണ്ടെത്തി; ഹോട്ടൽ പൂട്ടി

പാഴ്സൽ വാങ്ങിയ ബിരിയാണിയിൽ വറുത്ത കോഴിത്തല കണ്ടെത്തി. പരാതിയെത്തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഹോട്ടൽ അടച്ചുപൂട്ടി. ഇന്നലെ തിരൂർ പിസി പടിയിലെ ഒരു വീട്ടുകാരിയാണ് മുത്തൂരിലെ ഒരു കടയിൽനിന്ന് 4 കോഴിബിരിയാണി ഓർഡർ ചെയ്തത്. ഇതിൽ രണ്ടെണ്ണം ഇവർ കഴിച്ചു. മൂന്നാമത്തെ ബിരിയാണി പാക്കറ്റ് തുറന്നതോടെയാണ് കോഴിയുടെ തല കണ്ടത്. തല വറുത്തെടുത്ത് ബിരിയാണിയിൽ ചേർത്തതായിരുന്നു. കോഴിയുടെ കൊക്കും പൂവും തൂവലും കണ്ണുകളുമെല്ലാം ഇതിലുണ്ടായിരുന്നു. ഇതോടെ ഇവർ തിരൂർ ഭക്ഷ്യസുരക്ഷാ ഓഫിസർ എം.എൻ.ഷംസിയയ്ക്കു പരാതി നൽകി.  ഓഫിസറും ഭക്ഷ്യസുരക്ഷാ ജില്ലാ…

Read More

ബിരിയാണി കഴിക്കാന്‍ ഇഷ്ടമാണ്; പക്ഷേ ഉണ്ടാക്കാനറിയില്ല: അനുസിതാര

മലയാളിയുടെ പ്രിയ നായികയാണ് അനുസിതാര. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ, അഭിനയമുഹൂര്‍ത്തങ്ങളിലൂടെ മലബാറിന്റെ സുന്ദരി, അനുസിതാര പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റി. നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായി താരം കൂടിയാണ് അനുസിതാര. അടുത്തിടെ അഭിമുഖത്തില്‍ തനിക്ക് പ്രിയപ്പെട്ട ഭക്ഷണങ്ങളിലൊന്നാണ് ബിരിയാണിയെന്ന് താരം പറഞ്ഞു. എനിക്ക് ബിരിയാണിയാണ് ഏറെ ഇഷ്ടം. എന്റെ വീട്ടില്‍ ഉണ്ടാക്കുന്ന ബിരിയാണിയെ എനിക്ക് ഇഷ്ടമുള്ളൂ. ഹോട്ടലുകളില്‍ നിന്ന് ബിരിയാണി കഴിക്കാറേയില്ല. വീട്ടില്‍ ഉണ്ടാക്കുന്ന ബിരിയാണിയുടെ ടേസ്റ്റ് വേറെ എവിടെയും കിട്ടില്ല. വിഷ്ണുവേട്ടന്റെ വീട്ടിലും എന്റെ അമ്മയും ചെറിയമ്മയും ഒക്കെ…

Read More