
വി എസ് അച്യുതാനന്ദനെ കാണാൻ മുഖ്യമന്ത്രി പിണറായി വിജയനെത്തി
നൂറാം പിറന്നാൾ ആഘോഷിക്കുന്ന മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടെത്തി. തിരുവനന്തപുരം ലോ കോളേജിനടുത്തുള്ള വീട്ടിലെത്തിയാണ് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ സന്ദർശിച്ചത്. വി എസിന്റെ ജീവിതവുമായി ബന്ധപ്പെട്ട് രചിച്ച പുസ്തകത്തിന്റെ പ്രകാശനത്തിനായി അയ്യങ്കാളി ഹാളിലേക്ക് പോകുന്നതിന് തൊട്ടുമുമ്പായാണ് അദ്ദേഹം വി.എസിന്റെ വീട്ടിലെത്തിയത്. ഐക്യകേരളം രൂപീകരിക്കപ്പെട്ടശേഷം ജനകീയ സമരങ്ങളിലൂടെയും ജനപ്രതിനിധി എന്ന നിലയിലും പ്രതിപക്ഷ നേതാവ് എന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും വി.എസ്. നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമാണെന്ന് സാമൂഹിക മാധ്യമ…