ക്രിമിനലുകൾക്കൊപ്പം ജന്മദിനാഘോഷം ; പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

ക്രിമിനലുകൾക്കൊപ്പം ജന്മദിനമാഘോഷിച്ച പൊലീസ് ഉദ്യോ​ഗസ്ഥനെതിരെ നടപടി. തെലങ്കാന മംഗൾഹട്ട് പൊലീസ് സ്റ്റേഷൻ ഡിറ്റക്ടീവ് ഇൻസ്​പെക്ടർ മഹേന്ദർ റെഡ്ഡിയെ സസ്​പെൻഡ് ചെയ്തു. ഹൈദരാബാദ് പൊലീസ് കമ്മീഷണറുടേതാണ് നടപടി. മഹേന്ദർ റെഡ്ഡി ചൂതാട്ട സംഘാടകർ​ക്കൊപ്പം ജന്മദിനമാഘോഷിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതേക്കുറിച്ച് വകുപ്പ് തലത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യമുയർന്നു. അന്വേഷണത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്ന് പൊലീസുകാരനെ സസ്പെൻഡ് ചെയ്യാൻ ഉന്നത ഉദ്യോഗസ്ഥൻ ഉത്തരവിടുകയായിരുന്നു. കഞ്ചാവ് കടത്തുകാരും ചൂതാട്ട സംഘാടകരും മറ്റ് കുറ്റവാളികളും ഉൾപ്പെടെയുള്ള ക്രിമിനലുകളുമായി സൗഹാർദം പുലർത്തുന്നതായി മഹേന്ദർ…

Read More

കഴക്കൂട്ടത്ത് പിറന്നാൾ പാർട്ടിക്കിടെ കത്തിക്കുത്ത്; 5 പേർക്ക് പരിക്ക്

തിരുവനന്തപുരം കഴക്കൂട്ടത്ത് പിറന്നാൾ പാർട്ടിക്കിടെ നടന്ന കത്തിക്കുത്തിൽ അഞ്ച് പേർക്ക് പരിക്ക്. കഴക്കൂട്ടത്തെ ബീയർ പാർലറിൽ ഇന്നലെ രാത്രിയായിരുന്നു ആക്രമണം. ശ്രീകാര്യം സ്വദേശികളായ ഷാലു, സൂരജ്, വിശാഖ്, സ്വരൂപ്, അതുൽ എന്നിവർക്കാണ് കുത്തേറ്റത്. ഇവരിൽ 2 പേരുടെ നില ഗുരുതരമാണ്. ഷാലുവിനു ശ്വാസകോശത്തിലും സൂരജിനു കരളിനും ആണ് പരുക്ക്. പരുക്ക് ഗുരുതരമായതിനാൽ ഇരുവരെയും അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. ഷാലുവും സൂരജും അപകട നില തരണം ചെയ്‌തെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മദ്യലഹിയിലുണ്ടായ തർക്കമാണോ സംഘർഷത്തിനു കാരണമായതെന്നു പൊലീസ്…

Read More