
13കാരന്റെ കുഞ്ഞിനെ പ്രസവിച്ച 31കാരി
13 വയസ്സുകാരനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും ഗര്‍ഭം ധരിക്കുകയും ചെയ്ത യു.എസിലെ 31-കാരിക്ക് ജയില്‍വാസം അനുഭവിക്കേണ്ടിവരില്ലെന്ന് റിപ്പോര്‍ട്ട്. യു.എസിലെ കൊളറാഡോയിലെ ആന്‍ഡ്രിയ സെറാനോയാണ് ജയില്‍വാസത്തില്‍നിന്ന് മോചിതയായത്. യുവതിയുടെ അഭിഭാഷകരും പ്രോസിക്യൂട്ടര്‍മാരും തമ്മിലുണ്ടാക്കിയ ‘പ്ലീ ഡീല്‍’ അനുസരിച്ചാണ് ജയില്‍വാസം ഒഴിവാക്കിനല്‍കിയത്. അതേസമയം, ലൈംഗികാതിക്രമം നടത്തിയെന്ന് കുറ്റസമ്മതം നടത്തിയ യുവതിയെ ലൈംഗിക കുറ്റവാളിയായി തന്നെയാണ് കണക്കാക്കുക. പ്രതിയായ യുവതി ഇതെല്ലാം അംഗീകരിച്ചെന്നാണ് റിപ്പോര്‍ട്ട്. പതിമൂന്നുവയസ്സുകാരന് നേരേ ലൈംഗികാതിക്രമം നടത്തിയതിന് കഴിഞ്ഞവര്‍ഷമാണ് ആന്‍ഡ്രിയയെ പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് 70,000 ഡോളര്‍ ബോണ്ടില്‍…