പ്രസവ വേദന അനുഭവപ്പെട്ട് ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കവെ യുവതിക്ക് വീട്ടിൽ പ്രസവം ; രക്ഷകരായി 108 ആംബുലൻസ് ജീവനക്കാർ

വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. മലയിൻകീഴ് മൊട്ടമുഡ് സ്വദേശിനിയായ ഇരുപത്തിനാലുകാരിയാണ് വീട്ടിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. തിങ്കളാഴ്ച രാത്രി 11:45 ഓടെയാണ് സംഭവം. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിന് തുടർന്ന് ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കവേ വീട്ടിൽ വെച്ച് കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. ഉടൻ ബന്ധുക്കൾ കനിവ് 108 ആംബുലൻസിന്റെ സേവനം തേടി. കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം മലയിൻകീഴ് താലൂക്ക് ഹെഡ്ക്വാർട്ടർ ആശുപത്രിയിലെ കനിവ് 108 ആംബുലൻസിന് കൈമാറി. ആംബുലൻസ്…

Read More