ഗർഭിണിയായിരുന്ന സമയത്ത് ഞാൻ വളരെ തിരക്കിലായിരുന്നു; മൂന്ന് മാസമായപ്പോൾ കുഞ്ഞിനെ അദ്ദേഹത്തെ ഏൽപ്പിച്ച് ഷൂട്ടിന് പോയി; ദേവയാനി

കുടുംബ പ്രേക്ഷകരുടെ പ്രിയ നടിയാണ് ദേവയാനി. സംവിധായകൻ രാജകുമാരനാണ് ദേവയാനിയുടെ ഭർത്താവ്. 2001 ലായിരുന്നു വിവാഹം. രണ്ട് പെൺമക്കളും ദമ്പതികൾക്ക് പിറന്നു. ഇനിയ കുമാരൻ, പ്രിയങ്ക കുമാരൻ എന്നിവരാണ് മക്കൾ. ഭർത്താവിനും മക്കൾക്കുമൊപ്പം സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ് ദേവയാനി. മക്കളെക്കുറിച്ച് പുതിയ അഭിമുഖത്തിൽ നടി സംസാരിച്ചിട്ടുണ്ട്. ദേവയാനിയുടെ വാക്കുകൾ ആരാധകർക്കിടയിൽ ശ്രദ്ധ നേടുകയാണ്. 2006 ലാണ് മൂത്തമകൾ ഇനിയ പിറന്നത്. ഗർഭിണിയായിരുന്ന സമയത്ത് ഞാൻ വളരെ തിരക്കിലായിരുന്നു. കോലങ്ങൾ സീരിയലിന്റെ ഷൂട്ടിം​ഗ് നടക്കുന്നു. രണ്ട് പെൺമക്കളും…

Read More

‘ഒരാളെ ജനിച്ച മതത്തില്‍ തളച്ചിടാനാവില്ല’: ഹൈക്കോടതി

മതം മാറുന്ന വ്യക്തിക്ക് രേഖകള്‍ തിരുത്തി കിട്ടാൻ അവകാശമുണ്ടെന്നു ഹൈക്കോടതി. മതസ്വാതന്ത്ര്യം ഭരണഘടന അനുശാസിക്കുന്നതാണെന്നും ഏതെങ്കിലും മതത്തില്‍ ജനിച്ചുവെന്ന കാരണത്താല്‍ വ്യക്തിയെ ആ മതത്തില്‍ തന്നെ തളച്ചിടാൻ സാധിക്കില്ലെന്നും കോടതി പറഞ്ഞു. ക്രിസ്തുമതം സ്വീകരിച്ച കൊച്ചി മഞ്ഞുമ്മല്‍ സ്വദേശികളായ സഹോദരങ്ങളുടെ വിദ്യാഭ്യാസ രേഖകള്‍ തിരുത്താൻ അനുമതി നല്‍കിക്കൊണ്ടാണ് ഹൈക്കോടതി ജസ്റ്റിസ് വി ജി അരുണിന്റെ ഉത്തരവ്.  ഹിന്ദു മാതാപിതാക്കള്‍ക്കു ജനിച്ച്‌ ക്രിസ്തു മതത്തിലേക്ക് മാറിയ ലോഹിത്, ലോജിത് എന്നിവരാണ് കോടതിയ സമീപിച്ചത്. 2017ല്‍ മതം മാറിയ ഹർജിക്കാർ…

Read More

വിദ്യാർഥിനി കോളജിലെ ശുചിമുറിയിൽ പ്രസവിച്ച സംഭവം; ഫേസ്ബുക്ക് സുഹൃത്ത് പിടിയിൽ

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ആൺസുഹൃത്തിൽനിന്നു ഗർഭം ധരിച്ച 17കാരി കോളജിലെ ശുചിമുറിയിൽ പ്രസവിച്ചു. സംഭവത്തിൽ വിദ്യാർഥിനിയുടെ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. കർണാടക കോലാറിലെ സ്വകാര്യ കോളജിൽ ഒന്നാം വർഷ പിയുസി വിദ്യാർഥിനിയാണു കോളജിലെ ശുചിമുറിയിൽ പ്രസവിച്ചത്. ക്ലാസ് നടക്കുന്നതിനിടെ വയറുവേദന അനുഭവപ്പെട്ടതിനെത്തുതുടർന്ന് പെൺകുട്ടി ശുചിമുറിയിൽ പോയിരുന്നു. ഇതിനിടയിൽ പ്രസവവേദന ഉണ്ടാവുകയും പെൺകുഞ്ഞിനു ജന്മം നൽകുകയുമായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് അധ്യാപകരും ജീവനക്കാരും സ്ഥലത്തെത്തി. ഉടൻതന്നെ അമ്മയെയും കുഞ്ഞിനെയും സമീപത്തെ ആർഎൽ ജലപ്പ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് പെൺകുട്ടിയുടെ…

Read More

കൊച്ചിയിൽ ഹോസ്റ്റൽ മുറിയിലെ പ്രസവം: യുവതിയെ വിവാഹം കഴിക്കാൻ തയാറായി കുഞ്ഞിന്റെ പിതാവ്

കൊച്ചിയിലെ ഹോസ്റ്റലിലെ ശുചിമുറിയിൽ കുഞ്ഞിന് ജന്മം നൽകിയ യുവതിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും തയാറായി കുഞ്ഞിന്റെ പിതാവായ കൊല്ലം സ്വദേശി. പൊലീസ് ഇന്നലെ യുവതിയുടെയും യുവാവിന്റെയും വിശദമായ മൊഴിയെടുത്തിരുന്നു. ഇരുവരും തമ്മിലുള്ള അടുപ്പം വീട്ടുകാർ അറിഞ്ഞിരുന്നില്ല. എന്നാൽ യുവതിയുടെ പ്രസവത്തെ തുടർന്ന് പൊലീസ് രണ്ടുവീട്ടുകാരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു സംസാരിച്ചു. വിവാഹത്തെ വീട്ടുകാരും എതിർത്തില്ല. ആശുപത്രിയിലുള്ള യുവതിയെ വിട്ടയച്ചാലുടൻ വിവാഹം നടത്താനുള്ള സന്നദ്ധത വീട്ടുകാർ പൊലീസിനെ അറിയിച്ചു. ഞായർ രാവിലെ ഓൾഡ് മാർക്കറ്റ് റോഡിന് സമീപത്തുള്ള വനിതാ…

Read More

ഹോസ്റ്റലിലെ ശുചിമുറിയിൽ യുവതി പ്രസവിച്ചു; സംഭവം കൊച്ചിയിൽ, ആശുപത്രിയിലേക്ക് മാറ്റി

എറണാകുളത്ത് കൊല്ലം സ്വദേശിയായ യുവതി ഹോസ്റ്റലിന്റെ ശുചിമുറിയിൽ പ്രസവിച്ചു. അമ്മയെയും കുഞ്ഞിനെയും പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റി. അമ്മക്കും കുഞ്ഞിനും ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല. ഹോസ്റ്റലിൽ കൂടെ താമസിച്ചവരാണ് വിവരം പൊലീസിനെ അറിയിച്ചത്. ഇന്ന് രാവിലെയാണ് എറണാകുളം കലൂരിലെ ഹോസ്റ്റൽ ശുചിമുറിയിൽ യുവതി പ്രസവിച്ചത്. എറണാകുളത്തെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ് യുവതി. ഇവർ ഗർഭിണിയാണെന്ന വിവരം ഹോസ്റ്റലിലെ താമസക്കാർ ആരും അറിഞ്ഞിരുന്നില്ല. രാവിലെ ശുചിമുറിയിൽ പോയ യുവതി, വളരെ സമയത്തിന് ശേഷവും വാതിൽ തുറക്കാതെ വന്ന സാഹചര്യത്തിൽ മറ്റ്…

Read More

എലികളുടെ എണ്ണം കുറയ്ക്കാൻ പുതിയ പദ്ധതിയൊരുക്കി ന്യൂയോർക്ക്

എലികളുടെ എണ്ണം കുറയ്ക്കാൻ പുതിയ പദ്ധതിയൊരുക്കി ന്യൂയോർക്ക് ഭരണകൂടം. നഗരത്തിലെ ഒരു മൃഗശാലയിൽ നിന്നും രക്ഷപ്പെട്ട “ഫ്ളാക്കോ” എന്ന പേരുളള മൂങ്ങ എലിവിഷം മൂലം മരിച്ചതിനെ തുടർന്നാണ് പുതിയ തീരുമാനം. ഇതുമായി ബന്ധപ്പെട്ട ബില്ല് നഗരത്തിലെ ശുചിത്വ ഖരമാലിന്യ സംസ്‌കരണ സമിതി അദ്ധ്യക്ഷനായ സി​റ്റി കൗൺസിൽ അംഗം ഷോൺ അബ്രു കഴിഞ്ഞ വ്യാഴാഴ്ചയാണ് അവതരിപ്പിച്ചത്. ഒഴിഞ്ഞ സ്ഥലങ്ങളിൽ കെണിയൊരുക്കി എലികളെ പിടിച്ച് വിഷം കൊടുത്ത് സാവാധാനം കൊല്ലുന്നതിന് പകരം ഗർഭനിരോധന മാർഗങ്ങൾ സ്വീകരിച്ചാൽ മതിയെന്നാണ് പുതിയ ബില്ലിൽ…

Read More

മധ്യപ്രദേശിൽ സഞ്ചരിക്കുന്ന ട്രയിനിൽ പിറന്ന കുഞ്ഞിന് ട്രയിനിൻറെ പേര്

സഞ്ചരിക്കുന്ന ട്രയിനിൽ കുഞ്ഞിനു ജന്മം നൽകി ഇരുപത്തിനാലുകാരി. കഴിഞ്ഞ ദിവസം പുലർച്ചെ മുംബൈ-വാരാണസി കാമായനി എക്സ്പ്രസിലാണ് അപൂർവ പ്രസവം നടന്നത്. പെൺകുഞ്ഞിനാണ് യുവതി ജന്മം നൽകിയത്. തുടർന്ന് ബന്ധുക്കളെല്ലാവരും ചേർന്നു കുഞ്ഞിനു ട്രയ്‌നിൻറെ പേരുതന്നെ നൽകി, ‘കാമയാനി’. മഹാരാഷ്ട്രയിലെ നാസിക്കിൽനിന്ന് മധ്യപ്രദേശിലെ സത്‌നയിലേക്കു ഭർത്താവിനൊപ്പം യാത്ര ചെയ്യുകയായിരുന്നു യുവതി. എന്നാൽ ഭോപ്പാലിനും വിദിഷയ്ക്കും ഇടയിൽ യുവതിക്കു പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. അതേ കോച്ചിൽ യാത്ര ചെയ്യുകയായിരുന്ന രണ്ടു സ്ത്രീകളുടെ സഹായത്തോടെയാണ് യുവതിയുടെ പ്രസവം സാധ്യമായതെന്ന് ആർപിഎഫ് ഉദ്യോഗസ്ഥർ അറിയിച്ചു….

Read More

തിരുവനന്തപുരത്ത് പ്രസവം വീട്ടിൽ വച്ച്; യുവതിയും കുഞ്ഞും മരിച്ചു, പൊലീസ് കേസെടുത്തു

തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്ത് വീട്ടിൽ പ്രസവിച്ച യുവതിയും കുഞ്ഞും മരിച്ചു. പൂന്തുറ സ്വദേശിനി ഷമീനയും കുഞ്ഞുമാണ് മരിച്ചത്. രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. വീട്ടിൽവച്ച് പ്രസവമെടുക്കുക എന്നത് വീട്ടുകാരുടെ തീരുമാനമായിരുന്നു എന്നാണ് വിവരം. ചൊവ്വാഴ്ച വൈകിട്ട് 3 മണിയോടെയാണ് പ്രസവം എടുക്കാൻ ആരംഭിച്ചത്. കുഞ്ഞ് ഭാഗികമായി പുറത്തുവന്നെങ്കിലും പിന്നീട് കുടുങ്ങിയതോടെ രക്തസ്രാവമുണ്ടാവുകയായിരുന്നു. വൈകിട്ട് 5.30 വരെ കുഞ്ഞിനെ പുറത്തെടുക്കാനുള്ള ശ്രമം വീട്ടിൽവച്ച് തുടരുകയായിരുന്നു. ആറു മണിയോടെയാണ് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ യുവതിയെ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ എത്തും…

Read More

ജനന തീയ്യതി തെളിയിക്കാന്‍ ഇനി ആധാര്‍ സ്വീകരിക്കില്ല; സര്‍ക്കുലർ പുറത്തിറങ്ങി

ജനന തീയ്യതി തെളിയിക്കാനുള്ള അംഗീകൃത രേഖകളുടെ പട്ടികയിൽ നിന്ന് ആധാർ ഒഴിവാക്കി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷൻ. യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്ന് ലഭിച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ജനന തീയ്യതി തെളിയിക്കാന്‍ ആധാര്‍ സ്വീകാര്യമല്ലെന്ന തരത്തിൽ ഇപിഎഫ്ഒ നിബന്ധനകളില്‍ മാറ്റം വരുത്തിയത്. ജനുവരി 16ന് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കുകയും ചെയ്തു. ജനന തീയ്യതി നിര്‍ണയിക്കുന്നതിനുള്ള രേഖയായി കണക്കാക്കിയിരുന്ന ആധാര്‍ ഇനി ആ ആവശ്യത്തിനായി കണക്കാക്കില്ലെന്ന് അറിയിപ്പില്‍ വ്യക്തമാക്കുന്നു. ആധാര്‍ ഒരു തിരിച്ചറിയല്‍…

Read More

കുനോ ദേശീയ ഉദ്യാനത്തിലെ  ‘ആശ’ 3 കുഞ്ഞുങ്ങളെ പ്രസവിച്ചു; ചീറ്റ പ്രോജക്ടിന്റെ വിജയമെന്ന് കേന്ദ്രം

ചീറ്റ പ്രൊജക്ടിന്റെ ഭാഗമായി മദ്ധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ പുനരധിവസിപ്പിച്ച ചീറ്റ 3 കുഞ്ഞുങ്ങളെ പ്രസവിച്ചു. കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് കുഞ്ഞുങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ചീറ്റ പ്രൊജക്ടിന്റെ വിജയമാണിതെന്നും പിന്നിലെ എല്ലാ ഉദ്യോഗസ്ഥരെയും അഭിനന്ദിക്കുന്നുവെന്നും ഭൂപേന്ദർ യാദവും മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന് യാദവും അറിയിച്ചു.  നേരത്തെ ചീറ്റ പ്രൊജക്ടിൻറെ ഭാഗമായി കുനോ ദേശീയ ഉദ്യാനെത്തിലെത്തിച്ച ചീറ്റകൾ ചത്തിരുന്നു. ഇതിനുപിന്നാലെ പ്രൊജക്ടിനെതിരെ വിമർശനവും ഉയർന്നിരുന്നു. ഇതിനിടെയാണിപ്പോൾ ഉദ്യാനെത്തിലെത്തിച്ച ചീറ്റ മൂന്ന് കുഞ്ഞുങ്ങളെ പ്രസവിച്ചത്. ആഫ്രിക്കയിലെ…

Read More