
മണിപ്പൂർ ജനതയോട് മാപ്പ് ചോദിച്ച് മുഖ്യമന്ത്രി ബിരേൻ സിംഗ് ; സംസ്ഥാനത്ത് ഈ വർഷം നടന്നത് നിർഭാഗ്യകരമായ സംഭവങ്ങളെന്നും മുഖ്യമന്ത്രി
സംസ്ഥാനത്തെ വർഗീയ സംഘർഷങ്ങളിൽ മണിപ്പൂർ ജനതയോട് മാപ്പ് ചോദിച്ച് മുഖ്യമന്ത്രി എൻ. ബീരേൺ സിങ്. ‘നിർഭാഗ്യകരമായ സംഭവങ്ങളാണ് ഈ വർഷം നടന്നത്. കഴിഞ്ഞ മെയ് മൂന്നു മുതൽ ഇന്നുവരെ സംസ്ഥാനത്തുണ്ടായ അനിഷ്ട സംഭവങ്ങളിൽ മാപ്പു ചോദിക്കുന്നു. നിരവധി പേർക്ക് അവരുടെ പ്രിയപ്പെട്ടവരെ നഷ്ടമായി. നിരവധി പേർക്ക് വീട് ഉപേക്ഷിച്ച് പോകേണ്ടിവന്നു. ഖേദം പ്രകടിപ്പിക്കുന്നു. ക്ഷമ ചോദിക്കുന്നു’ -ബീരേൻ സിങ് പറഞ്ഞു. കഴിഞ്ഞ മൂന്ന് നാല് മാസമായി സംസ്ഥാനം സമാധാനത്തിലൂടെ കടന്നുപോകുന്നത് പ്രതീക്ഷ നൽകുന്നു. 2025ഓടെ സംസ്ഥാനത്ത് സാധാരണ…