കുറുമാറ്റ നിരോധന നിയമപ്രകാരം ബിപിൻ സി ബാബുവിനെ അയോഗ്യനാക്കണം ; തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് സിപിഐഎം

ബിപിൻ സി ബാബുവിനെതിരെ സിപിഐഎം രംഗത്ത്.ബിജെപിയിൽ ചേർന്ന അംഗത്തെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. കൂറുമാറ്റനിരോധന നിയമപ്രകാരം അയോഗ്യനാക്കണമെന്നാണ് ആവശ്യം.സിപിഐഎം ആലപ്പുഴ ജില്ലാ പഞ്ചായത്തംഗമാണ് ബിപിൻ സി ബാബു.ആലപ്പുഴ ജില്ലാ പഞ്ചായത്ത് കൃഷ്ണപുരം ഡിവിഷൻ അംഗമാണ് ബിപിൻ.സിപിഐഎം വിട്ട് ബിജെപിയിൽ ചേർന്നത് നവംബർ 30നാണ്.നിലവിൽ ജില്ലാ പഞ്ചായത്തംഗത്വം രാജി വച്ചിട്ടില്ല.ബിജെപിയിൽ ചേർന്നപ്പോൾ ഉടൻ ജില്ലാപഞ്ചായത്തംഗത്വം രാജിവെക്കുമെന്നായിരുന്നു ബിപിന്‍റെ പ്രഖ്യാപനം

Read More

ആലപ്പുഴയിൽ സിപിഐഎം നേതാവ് ബിപിൻ സി.ബാബു ബിജെപിയിൽ ചേർന്നു ; സ്വീകരിച്ച് ബിജെപി അഖിലേന്ത്യ സെക്രട്ടറി തരുൺ ചൂഗ്

ആലപ്പുഴയിൽ സിപിഎം നേതാവ് ബിജെപിയിൽ ചേർന്നു. സിപിഐഎം ആലപ്പുഴ എരിയ കമ്മറ്റി അംഗം അഡ്വ. ബിപിൻ സി ബാബുവാണ് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത്. ആലപ്പുഴയിലെ പ്രമുഖനായ നേതാക്കളിലൊരാളാണ് ബിപിൻ. ജില്ലയിൽ സിപിഎമ്മിലെ വിഭാഗീയത രൂക്ഷമാകുന്നതിനിടെയാണ് ബിപിൻ പാർട്ടി വിടുന്നത്. ബിജെപി അഖിലേന്ത്യാ ജനറൽ സെക്രട്ടറി തരുൺ ചൂഗ് ആണ് ബിബിന് അംഗ്വതം നൽകി സ്വീകരിച്ചത്. ആലപ്പുഴ ജില്ലാ പഞ്ചായത്ത് കൃഷ്ണപുരം ഡിവിഷൻ അംഗം, 2021- 23 ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, മുതുകുളം ബ്ലോക്ക് പഞ്ചായത്തിൻറ…

Read More