
കുവൈത്തിൽ ബയോമെട്രിക് പൂർത്തിയാക്കാത്തവർക്ക് എട്ട് കേന്ദ്രങ്ങൾ
ബയോമെട്രിക് പൂർത്തിയാക്കാനുള്ള സമയപരിധി അവസാനിച്ചപ്പോൾ നിരവധിപേർ ഇനിയും ബാക്കി. പ്രക്രിയ പൂർത്തിയാക്കാത്തവർക്കായി എട്ടു കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതായി അധികൃതർ വ്യക്തമാക്കി. ഇവിടെ എത്തി എളുപ്പത്തിൽ നടപടികൾ പൂർത്തിയാക്കാം. നടപടി പൂർത്തിയാക്കുന്നതുവരെ ഇത്തരക്കാർക്ക് ചില ഇടപാടുകളിൽ നിയന്ത്രണം ഉണ്ടാകും. ബയോമെട്രിക് പൂർത്തിയാക്കാത്തവർക്കായി ക്രിമിനൽ എവിഡൻസ് ജനറൽ ഡിപ്പാർട്ട്മെന്റ് എട്ട് കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. പ്രതിദിനം 10,000 അപ്പോയിന്റ്മെന്റ്റുകൾ വരെ ഇവക്ക് കൈകാര്യം ചെയ്യാൻ കഴിയും. മൂന്ന് മിനിറ്റിൽ താഴെ സമയമെടുത്ത് നടപടികൾ പൂർത്തിയാക്കാനാകും.സഹൽ,മെറ്റ ആപ്ലിക്കേഷൻ വഴി മുൻകൂർ അപ്പോയിന്റ്മെന്റ് എടുത്താണ് കേന്ദ്രങ്ങളിൽ…