
കുവൈറ്റിൽ ബയോമെട്രിക് രജിസ്ട്രേഷൻ നിർബന്ധമാക്കുന്നു; എല്ലാ പൗരന്മാരും താമസക്കാരും ബയോമെട്രിക് രജിസ്ട്രേഷന് വിധേയരാകണം
രാജ്യത്ത് ബയോമെട്രിക് രജിസ്ട്രേഷന് നിര്‍ബന്ധമാക്കുന്നു. മാർച്ച് ഒന്നു മുതൽ മൂന്നു മാസത്തിനുള്ളിൽ എല്ലാ പൗരന്മാരും താമസക്കാരും ബയോമെട്രിക് ഫിംഗർപ്രിന്റ് രജിസ്ട്രേഷന് വിധേയരാകണമെന്ന് ആഭ്യന്തര മന്ത്രാലയം നിർദേശം പുറപ്പെടുവിച്ചു. ജൂൺ ഒന്നു മുതൽ നിയമം പ്രാബല്യത്തിൽ വരും. ഇതിനകം എല്ലാവരും നടപടികൾ പൂർത്തിയാക്കണം. ജൂൺ ഒന്നു മുതൽ ബയോമെട്രിക് വിരലടയാള പ്രക്രിയ പൂർത്തിയാക്കാത്ത വ്യക്തികൾക്ക് ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും താൽക്കാലികമായി നിർത്തിവെക്കും. കുവൈത്ത് പൗരന്മാർക്കും ജി.സി.സി പൗരന്മാർ, പ്രവാസികൾ എന്നിവർക്കായി രാജ്യത്തിന്റെ അതിർത്തികൾ, കുവൈത്ത് ഇന്റർനാഷനൽ…