കളക്ട്രേറ്റുകളിലും വകുപ്പു മേധാവിമാരുടെ ഓഫീസുകളിലും ഇന്നു മുതൽ ബയോമെട്രിക് പഞ്ചിംഗ്

സംസ്ഥാനത്തെ കളക്ട്രേറ്റുകളിലും വകുപ്പു മേധാവിമാരുടെ ഓഫീസുകളിലും ഇന്നു മുതൽ ബയോമെട്രിക് പഞ്ചിംഗ്.  2023 ജനുവരി ഒന്നുമുതൽ പഞ്ചിംഗ് നിർബന്ധമാക്കിക്കൊണ്ട് ചീഫ് സെക്രട്ടറിയുടെ കർശന ഉത്തരവുണ്ടായിരുന്നു. രണ്ട് ദിവസം അവധിയായിരുന്നതിനാൽ ഇന്നു മുതലായിരിക്കും പഞ്ചിംഗ് നടപ്പിലാക്കുക. ബയോമെട്രിക് പഞ്ചിംഗ് മെഷീനുകൾ സ്പാർക്കുമായി ബന്ധിപ്പിക്കാനാണ് നിർദേശം.  എല്ലാ ഓഫീസുകളിലും മെഷീൻ വച്ചിട്ടുണ്ടെങ്കിലും സ്പാർക്കുമായി ബന്ധിപ്പിച്ചിട്ടില്ല. ഒരാഴ്ചക്കകം നടപടികൾ പൂർത്തിയാക്കി റിപ്പോർട്ട് നൽകാനായി ചീഫ് സെക്രട്ടറി കളക്ടർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റ് സർക്കാർ ഓഫീസുകളിൽ  മാർച്ച് 31ന് മുൻപ് ബയോ മെട്രിക് പഞ്ചിംഗ്…

Read More