കുവൈത്തിൽ ഷോപ്പിംഗ് മാളിലെ ബയോമെട്രിക് സെന്ററുകൾ ആറ് ദിവസം കൂടി മാത്രം

കുവൈത്ത് പൗരന്മാർക്കുള്ള സമയപരിധി അടുത്തെത്തിയതോടെ ഷോപ്പിംഗ് മാളുകളിലെ ബയോമെട്രിക് ഫിംഗർപ്രിന്റ് സെന്ററുകൾ ഒക്ടോബർ ഒന്നിന് പ്രവർത്തനം അവസാനിപ്പിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം. കുവൈത്ത് പൗരന്മാർക്ക് ഈ മാസം അവസാനവും പ്രവാസികൾക്ക് ഈ വർഷാവസാനവുമാണ് ബയോമെട്രിക് വിവരം നൽകാനുള്ള സമയപരിധി. സ്വദേശികൾ സെപ്റ്റംബർ 30 നും പ്രവാസികൾക്ക് ഡിസംബർ 31 നും മുമ്പായി വിവരം നൽകണം. മാളുകളിലെ ബയോമെട്രിക് ഫിംഗർപ്രിന്റ് സെന്ററുകൾ അടയ്ക്കുന്നതോടെ ആഭ്യന്തര മന്ത്രാലയ കേന്ദ്രങ്ങളിൽ മാത്രമായിരിക്കും ബയോമെട്രിക് സൗകര്യമുണ്ടാകുക. ആഴ്ചയിൽ ഏഴ് ദിവസവും രാവിലെ എട്ടു മുതൽ…

Read More

കുവൈത്തിലെ ബയോമെട്രിക് സെന്ററുകൾ രാത്രി 10:00 വരെ പ്രവർത്തിക്കും

കുവൈത്തിലെ ആറ് ഗവർണറേറ്റുകളിലെയും ബയോമെട്രിക് ഫിംഗർപ്രിന്റ് സെന്ററുകളുടെ പ്രവൃത്തി സമയം നീട്ടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഐഡന്റിറ്റി ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റുകളിലും വാണിജ്യ സമുച്ചയങ്ങളിലും സ്ഥിതി ചെയ്യുന്ന കേന്ദ്രങ്ങൾ ആഴ്ചയിലുടനീളം 8:00 AM മുതൽ 10:00 PM വരെ പ്രവർത്തിക്കും. നടപടിക്രമങ്ങൾ കാര്യക്ഷമമാക്കാനും പൗരന്മാർക്കും പ്രവാസികൾക്കും അവരുടെ നടപടികൾ പൂർത്തിയാക്കാൻ കൂടുതൽ സൗകര്യമൊരുക്കാനുമാണ് തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്.

Read More