‘ആളുകളെ തമ്മിൽ അകറ്റാനല്ല, അടുപ്പിക്കാനാണ് രാഷ്ട്രീയപ്രവർത്തനം എന്ന് ചിന്തിച്ച നേതാവ്’; ആനത്തലവട്ടത്തെ അനുസ്മരിച്ച് ബിനോയ് വിശ്വം

അന്തരിച്ച മുതിർന്ന സി.പി.എം നേതാവ് ആനത്തലവട്ടം ആനന്ദനെ അനുസ്മരിച്ച് സി.പി.ഐ നേതാവ് ബിനോയ് വിശ്വം. ‘എല്ലായ്പ്പോഴും സഖാക്കളോടും സഹപ്രവർത്തകരോടും സ്നേഹത്തോടെയാണ് ആനത്തലവട്ടം പെരുമാറിയത്. രാഷ്ട്രീയപ്രവർത്തനം ആളുകളെ തമ്മിൽ അകറ്റാൻ വേണ്ടിയല്ല, അടുപ്പിക്കാൻ വേണ്ടിയാണ് എന്നുകരുതിയ ആളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ വേർപാട് നഷ്ടം തന്നെയാണ്. ആനത്തലവട്ടം ചൂണ്ടിക്കാണിച്ച ജീവിതപ്പാതയുണ്ട്. ആ വഴിയെ നടന്നുവേണം അദ്ദേഹത്തോടുള്ള ആദരവ് നിലനിർത്താൻ. ഒരു ചേട്ടനെപ്പോലെ എപ്പോഴും സ്നേഹം തന്നെ സഹോദരനെ, പോരാട്ടവഴികളിലെല്ലാം നിറഞ്ഞുനിന്ന ഉശിരനായ പോരാളിയെ സ്നേഹത്തോടെ ഓർക്കുന്നു’..ബിനോയ് വിശ്വം അനുസ്മരിച്ചു. വ്യാഴാഴ്ച…

Read More

കേന്ദ്രത്തിന്റെ ശ്രദ്ധ ആഡംബര ട്രെയിനുകളിൽ: ബിനോയ് വിശ്വം

ഒഡീഷയിലുണ്ടായ ഇരട്ട ട്രെയിൻ അപകടത്തിനു പിന്നാലെ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ രാജി ആവശ്യപ്പെട്ട് സിപിഐ നേതാവും എംപിയുമായ ബിനോയ് വിശ്വം രംഗത്ത്. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അദ്ദേഹം കേന്ദ്ര റെയിൽവേ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടത്. കേന്ദ്ര സർക്കാരിന്റെ പരിപൂർണ ശ്രദ്ധ ആഡംബര ട്രെയിനുകളിൽ മാത്രമാണെന്ന് അദ്ദേഹം ആരോപിച്ചു. പാവപ്പെട്ടവർ യാത്ര ചെയ്യുന്ന സാധാരണ ട്രെയിനുകൾ തുടർച്ചയായി അവഗണിക്കപ്പെടുന്നതിന്റെ ഫലമാണ് ഈ അപകടമെന്നും ബിനോയ് വിശ്വം കുറിച്ചു. ‘കേന്ദ്ര സർക്കാരിന്റെ പരിപൂർണ ശ്രദ്ധ ആഡംബര ട്രെയിനുകളിലാണ്….

Read More