‘വഴിയിൽ കെട്ടിയ ചെണ്ടയല്ല എസ്എഫ്ഐയും സിപിഎമ്മും, രക്തം കുടിക്കാൻ അനുവദിക്കില്ല’; എകെ ബാലൻ

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിൻറെ വിമർശനത്തിന് മറുപടിയുമായി എ.കെ.ബാലൻ. വഴിയിൽ കെട്ടിയ ചെണ്ടയല്ല എസ്എഫ്‌ഐയും സിപിഎമ്മുമെന്ന് അദ്ദേഹം പറഞ്ഞു. എസ്എഫ്‌ഐയുടെ രക്തം കുടിക്കാൻ അനുവദിക്കില്ല. മുന്നണിക്കുള്ളിലുള്ള ആളായാലും പുറത്തുള്ള ആളായാലും ശരി. ഒരു വിദ്യാർഥി സംഘടനയെ പട്ടിയാക്കി പേപ്പട്ടിയാക്കി തല്ലിക്കൊല്ലാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ അത് സമ്മതിക്കില്ല. എസ്എഫ്‌ഐയെ വളർത്തിയത് ഞങ്ങളാണ്. എസ്എഫ്‌ഐയെ സംബന്ധിച്ചടുത്തോളം തിരുത്തേണ്ടത് തിരുത്താൻ ആ സംഘടനയ്ക്ക് കഴിയും. എസ്എഫ്‌ഐയുടെ പ്രവർത്തനത്തിൽ എന്തെങ്കിലും പിശക് ഉണ്ടായിട്ടുണ്ടെങ്കിൽ പരിശോധിക്കും. കോൺഗ്രസ് ഒരു കൂടോത്ര പാർട്ടിയായി മാറി. കേരള…

Read More

‘സി.പി.എമ്മിന്റെ പ്രസക്തി നഷ്ടപ്പെട്ടു, പിരിച്ചുവിടേണ്ട സമയമായി’; എം.എം. ഹസൻ

സി.പി.എമ്മിന്റെ പ്രസക്തി നഷ്ടപ്പെട്ടുവെന്നും പിരിച്ചുവിടേണ്ട സമയമായെന്നും യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ. സി.പി.ഐ മുന്നണി വിട്ട് പുറത്തുവരണമെന്നും ഹസൻ ആവശ്യപ്പെട്ടു. കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ നിന്ന് വഴിമാറിയുള്ള സി.പി.എം നേതൃത്വത്തിന്റെ സഞ്ചാരത്തിന് അണികളുടെ പിന്തുണയില്ലെന്നാണ് സി.പി.എം ജില്ല കമ്മിറ്റികളിലെ വിമർശനത്തിലൂടെ അടിവരയിടുന്നത്. പ്രതിഷേധവും സ്വന്തം നേതാക്കളോടുള്ള അവിശ്വാസവും കാരണമാണ് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വോട്ട് ചെയ്യാൻ സി.പി.എം അണികൾ തീരുമാനിച്ചതെന്നും ഹസൻ പ്രസ്താവനയിൽ പറഞ്ഞു. പ്രസ്താവനയുടെ പൂർണരൂപം: സിപിഎമ്മിന്റെ പ്രസക്തി തന്നെ നഷ്ടപ്പെട്ടു. സിപിഎം പിരിച്ച് വിടേണ്ട…

Read More

‘അധോലോക കഥകൾ ഒന്നും ചെങ്കോടിക്ക് ചേർന്നതല്ല, എൽഡിഎഫ് ശക്തിപ്പെട്ടേ തീരു’; ബിനോയ് വിശ്വം

അധോലോക സംസ്‌കാരം ചെങ്കൊടിയുടേതല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ‘കമ്യൂണിസ്റ്റ് പാർട്ടിക്കുവേണ്ടി പറയാൻ ആഗ്രഹിച്ചതാണ് പറഞ്ഞത്. പറഞ്ഞത് സിപിഐയുടെ കാര്യമല്ല, പ്രതികരിച്ചത് എൽഡിഎഫിനെ സ്‌നേഹിക്കുന്നവർക്കുവേണ്ടിയാണ്. സ്വർണം പൊട്ടിക്കലിന്റെ കഥകൾ വരുന്നു, അധോലോക സംസ്‌കാരം വരുന്നു. കയ്യൂരും കരിവെള്ളൂരിലും ഒഞ്ചിയത്തും ഒരുപാടുപേർ ചോരകൊടുത്തുണ്ടാക്കിയ പാർട്ടിയാണ്. അധോലോക സംസ്‌കാരം പാടില്ലെന്ന നിലപാട് സിപിഐക്കുമുണ്ട് സിപിഎമ്മിനുമുണ്ട്’ ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘കമ്യൂണിസ്റ്റ് പാർട്ടിക്കു ശക്തമായ രാഷ്ട്രീയമുണ്ട്. അത് എൽഡിഎഫിനൊപ്പമാണ്. എൽഡിഎഫിനെ ശക്തിപ്പെടുത്താൻവേണ്ടി അതിനാവശ്യമായ തിരുത്തലിനുവേണ്ടി സിപിഐയും സിപിഎമ്മുമെല്ലാം ശ്രമിക്കുമ്പോൾ…

Read More

റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും, കേരളത്തിലെ കോൺഗ്രസിന് രാഷ്ട്രീയ ദൂരക്കാഴ്ചയില്ല; ബിനോയ് വിശ്വം

റായ്ബറേലിയില്‍ ബിജെപിക്കെതിരെ മത്സരിക്കുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയെ പിന്തുണയ്ക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബിജെപിക്കെതിരായ പോരാട്ടത്തിന്റെ യഥാര്‍ഥ സ്ഥാനം ഹിന്ദി ഹൃദയഭൂമിയിലാണെന്ന് രാഹുല്‍ തിരിച്ചറിഞ്ഞതു നല്ല കാര്യമെന്നും ബിനോയ് വിശ്വം പറഞ്ഞു. കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ നയിക്കുന്നവര്‍ക്ക് രാഷ്ട്രീയ ദൂരക്കാഴ്ചയില്ലെന്നും ബിനോയ് പറഞ്ഞു. അതുകൊണ്ടാണ് രാഹുല്‍ഗാന്ധിയെപ്പോലൊരാളെ സമ്മര്‍ദം ചെലുത്തി വയനാട്ടിലേക്ക് മത്സരിക്കാന്‍ പറഞ്ഞയച്ചത്. അവര്‍ കാണിച്ചത് രാഷ്ട്രീയ മണ്ടത്തരമാണ്. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ എതിരാളി ബിജെപിയാണെന്ന സത്യം മറന്നുകൊണ്ടാണ് രാഹുല്‍ വയനാട്ടില്‍ മത്സരിച്ചത്. ഇപ്പോഴത് തിരുത്താന്‍…

Read More

പ്രലോഭനത്തിൽ വീഴില്ലെന്ന് ഉറപ്പുള്ള എത്ര കോൺഗ്രസുകാരുണ്ട്: ബിനോയ് വിശ്വം

ലോക്സഭ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിക്ക് മൂന്നാം ഊഴം ഇല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.ഇക്കാര്യത്തിൽ സവിശേഷമായ പങ്ക് കേരളത്തിൽ നിന്ന് ഉണ്ടാകും.ഇടത് സാന്നിധ്യത്തിന്‍റെ  പ്രാധാന്യം ഈ പാർലമെന്‍റില്‍ അറിയാം. ഇടത് എംപിമാരായിരിക്കും രാഷ്ട്രീയ ഗതി നിശ്ചയിക്കുക.ആർഎസ്എസ് ബിജെപി സഖ്യത്തെ ചെറുക്കാനും ഇന്ത്യാ സഖ്യത്തെ ശക്തിപ്പെടുത്താനുമാണ് ഇടത് മുന്നണി മത്സരിക്കുന്നത്. തൂക്ക് പാർലമെന്‍റ് ഉണ്ടായാൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി മാറിയാൽ കോൺഗ്രസ്  എന്ത് ചെയ്യും ? പ്രലോഭനത്തിൽ വീഴില്ലെന്ന് ഉറപ്പുള്ള എത്ര കോൺഗ്രസുകാരുണ്ട് ? ഇടതുപക്ഷത്ത്…

Read More

പ്രലോഭനത്തിൽ വീഴില്ലെന്ന് ഉറപ്പുള്ള എത്ര കോൺഗ്രസുകാരുണ്ട്: ബിനോയ് വിശ്വം

ലോക്സഭ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിക്ക് മൂന്നാം ഊഴം ഇല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.ഇക്കാര്യത്തിൽ സവിശേഷമായ പങ്ക് കേരളത്തിൽ നിന്ന് ഉണ്ടാകും.ഇടത് സാന്നിധ്യത്തിന്‍റെ  പ്രാധാന്യം ഈ പാർലമെന്‍റില്‍ അറിയാം. ഇടത് എംപിമാരായിരിക്കും രാഷ്ട്രീയ ഗതി നിശ്ചയിക്കുക.ആർഎസ്എസ് ബിജെപി സഖ്യത്തെ ചെറുക്കാനും ഇന്ത്യാ സഖ്യത്തെ ശക്തിപ്പെടുത്താനുമാണ് ഇടത് മുന്നണി മത്സരിക്കുന്നത്. തൂക്ക് പാർലമെന്‍റ് ഉണ്ടായാൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി മാറിയാൽ കോൺഗ്രസ്  എന്ത് ചെയ്യും ? പ്രലോഭനത്തിൽ വീഴില്ലെന്ന് ഉറപ്പുള്ള എത്ര കോൺഗ്രസുകാരുണ്ട് ? ഇടതുപക്ഷത്ത്…

Read More

മോദി ഇടയ്ക്കിടെ തെക്കേ ഇന്ത്യയിലേക്ക് വരുന്നത് പരാജയഭീതിമൂലം; ബിനോയ് വിശ്വം

തെക്കേ ഇന്ത്യയിലേക്കുള്ള മോദിയുടെ ഇടയ്ക്കിടെയുള്ള വരവ് പരാജയ ഭീതികൊണ്ടാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മിക്കവാറും എല്ലാ ദിവസവും മോദി തെക്കേ ഇന്ത്യയിലാണ്. ഇനിയും വരാം. ഇത് പരാജയം ഭയക്കുന്നത് കൊണ്ടാണ്. മോദി എന്തുകൊണ്ട് ഒരുതവണ പോലും മണിപ്പുരിലേക്ക് പോകുന്നില്ലെന്നും ബിനോയ് വിശ്വം കോഴിക്കോട് ചോദിച്ചു. ബേഠി ബച്ചാവോ എന്നാണ് മോദി പറയുന്നത്. ഇന്ത്യയിലെ പെൺകുട്ടികളെ രക്ഷിക്കുന്നതിൽ മോദി പരാജയമാണ്. മണിപ്പുർ ഇത് തെളിയിക്കുന്നു. മണിപ്പുരിലെ സ്ത്രീകളുടെ അവസ്ഥ കണ്ടില്ല എന്ന് നടിച്ച് ഗ്യാരണ്ടി എന്ന…

Read More

പിറന്ന നാട്ടിൽ ജനങ്ങളെ അഭയാർഥികളാക്കുന്നതാണ് മോദി സർക്കാരിന്റെ ഭരണം; ബിനോയ് വിശ്വം

കേന്ദ്ര സർക്കാരിന്റെ സ്വച്ഛ് ഭാരത് മിഷനെ പരിഹസിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വെള്ളമെത്തിക്കാതെയാണ് മോദി സർക്കാർ കക്കൂസ് നിർമ്മിച്ചത്. മോദിയുടെ നടക്കാത്ത ഗ്യാരന്റികൾ ചത്തുമലച്ചു കിടക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. തൃശ്ശൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഴയ ചാക്കിനേക്കാൾ വില കുറഞ്ഞ ഒന്നായി പ്രധാനമന്ത്രിയുടെ വാക്ക് മാറുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരേന്ത്യയിലെ കർഷകർ വെള്ളമില്ലാത്തതിനാൽ കക്കൂസുകളും കലപ്പയും കൃഷിയും ഉപേക്ഷിക്കുകയാണ്. പിറന്ന നാട്ടിൽ ജനങ്ങളെ അഭയാർഥികളാക്കുന്നതാണ് മോദി സർക്കാരിന്റെ ഭരണം. ഒന്നര…

Read More

ബിനോയ് വിശ്വത്തെ സിപിഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തതിന് സംസ്ഥാന കൗൺസിൽ അം​ഗീകാരം

ബിനോയ് വിശ്വത്തെ സിപിഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തതിന് സംസ്ഥാന കൗൺസിൽ അം​ഗീകാരം. മുതിർന്ന നേതാവ് ഡി രാജയാണ് ബിനോയ് വിശ്വത്തിന്റെ പേര് നിർദേശിച്ചത്. എന്നാൽ ആരും എതിർക്കാത്തതിനെ തുടർന്ന് സെക്രട്ടറിയായി പ്രഖ്യാപിക്കുകയായിരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ തിരക്കിട്ട് പ്രഖ്യാപിച്ചതിനെ വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് കെഇ ഇസ്മായിൽ രം​ഗത്തെത്തിയിരുന്നു. കീഴ്‌വഴക്കം ലംഘിച്ചാണ് ബിനോയ് വിശ്വത്തിന്റെ നിയമനമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇത്ര തിരക്ക് കൂട്ടി പാര്‍ട്ടി സെക്രട്ടിയെ പ്രഖ്യാപിച്ചത് എന്തിനെന്ന് ചോദിച്ച അദ്ദേഹം പാര്‍ട്ടി സംസ്ഥാന കൗൺസിൽ…

Read More

ക്രിസ്മസ് വിരുന്നിൽ പ​ങ്കെടുത്ത ബിഷപ്പുമാർ മണിപ്പൂരിനെക്കുറിച്ച് ചോദിക്കണമായിരുന്നു; ബിനോയ് വിശ്വം

ക്രിസ്ത്യൻ സഭകളിലെ മതമേലധ്യക്ഷന്മാരെയും പ്രമുഖരെയും ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ക്രിസ്മസ് വിരുന്നിൽ പ​ങ്കെടുത്ത ബിഷപ്പുമാർ മണിപ്പൂരിനെക്കുറിച്ച് ചോദിക്കണമായിരുന്നുവെന്ന് സി.പി​.ഐ. മണിപ്പൂരിനെക്കുറിച്ച് ചോദിച്ചിരുന്നെങ്കിൽ വിരുന്നിനു പിന്നിലെ രാഷ്ട്രീയ അജണ്ട മനസിലാകുമെന്നും സി.പി.ഐ ജനറൽ സെക്രട്ടറി ബിനോയ് വിശ്വം എക്സിൽ കുറച്ചു. ക്രൈസ്തവ വിഭാഗത്തെ ബിജെപിയുമായി ചേർത്തു നിർത്തുന്നതിന്റെ ഭാഗമായി കൂടിയാണ് സ്നേഹവിരുന്ന് ഒരുക്കിയത്. വലിയ പ്രതീക്ഷകൾ നൽകുന്ന ഒത്തുകൂടലായിരുന്നുവെന്നും രാഷ്ട്രീയ വിഷയങ്ങൾ ചർച്ചയായില്ലെന്നും ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര വിരുന്നിന് ശേഷം പറഞ്ഞു. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ…

Read More