കുടിവെള്ളം ഉറപ്പാക്കിയിട്ടേ വികസനം വരാവൂ; സിപിഐ വികസന വിരുദ്ധരല്ല: ബ്രൂവറി വിവാദത്തില്‍ പ്രതികരിച്ച് ബിനോയ് വിശ്വം

എലപ്പുള്ളിയിലെ ബ്രൂവറി പദ്ധതി വിവാദത്തില്‍ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്ത്.സിപിഐ  വികസന വിരുദ്ധരല്ല. പക്ഷേ ഏത് വികസന മായാലും കുടിവെള്ളത്തെ മറന്നു കൊണ്ടാകരുത്. ആരും ഇക്കാര്യത്തില്‍ മൗനം പാലിച്ചിട്ടില്ല. കൃത്യമായ നിലപാട് എക്സൈസ് മന്ത്രിയെ അറിയിച്ചിട്ടുണ്ട്. കുടിവെള്ളം ഉറപ്പാക്കിയിട്ടേ വികസനം വരാവൂ. വിഷയം ഇടതുമുന്നണി ചര്‍ച്ചചെയ്തോ എന്ന കാര്യത്തില്‍ അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയില്ല. എലപ്പുള്ളിയിലെ ബ്രൂവറി പദ്ധതിയുമായി മുന്നോട്ടു പോകാൻ തന്നെയാണ് തീരുമാനമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വ്യക്തമാക്കി…..

Read More

‘റോഡിൽ സ്റ്റേജ് കെട്ടിയതെന്തിന്?’ എ.ഐ.ടി.യു.സി പ്രവർത്തകരെ ശകാരിച്ച് ബിനോയ് വിശ്വം

റോഡിൽ സ്റ്റേജ് കെട്ടിയതിന് എ.ഐ.ടി.യു.സി പ്രവർത്തകരെ പരസ്യമായി ശകാരിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സെക്രട്ടേറിയറ്റിനുമുന്നിൽ ഐ.ഐ.ടി.യു.സി സമരത്തിനായി സ്റ്റേജ് കെട്ടിയതിനായിരുന്നു ശകാരം. പിന്നാലെ റോഡിൽ കെട്ടിയ സ്റ്റേജ് പ്രവർത്തകർ ഇളക്കിമാറ്റി. സംസ്ഥാന സർക്കാർ തൊഴിലും കൂലിയും സാമൂഹ്യ സുരക്ഷയും ഉറപ്പുവരുത്തുക, കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവ​ഗണന അവസാനിപ്പിക്കുക എന്നീ വിഷയങ്ങൾ ഉന്നയിച്ചായിരുന്നു എ.ഐ.ടി.യു.സി മാർച്ച്. യൂണിവേഴ്സിറ്റി കോളേജിന് മുന്നിൽനിന്ന് തുടങ്ങി സെക്രട്ടേറിയറ്റിനുമുന്നിൽ അവസാനിക്കുന്ന വിധത്തിലാണ് മാർച്ച് സംഘടിപ്പിച്ചിരുന്നത്. രണ്ട് ലോറികൾ ചേർത്തിട്ടായിരുന്നു സമരത്തിന്റെ ഭാ​ഗമായുള്ള…

Read More

മദ്യനിരോധനമല്ല, മദ്യവർജനമാണ് പാർട്ടി നയം; കമ്മ്യൂണിസ്റ്റുകാർ മദ്യപിച്ച് നാല് കാലിൽ വരാൻ പാടില്ല: ബിനോയ് വിശ്വം

മദ്യനിരോധനമല്ല, മദ്യവർജനമാണ് പാർട്ടി നയമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കമ്മ്യൂണിസ്റ്റുകാർ പരസ്യമായി മദ്യപിച്ച് നാലുകാലിൽ വരാൻ പാടില്ലെന്നും മദ്യപാന ശീലമുണ്ടെങ്കിൽ വീട്ടിൽ വച്ചായിക്കോ എന്നും വാർത്താ സമ്മേളനത്തിൽ ബിനോയ് വിശ്വം വിശദീകരിച്ചു. മദ്യ നയം സംബന്ധിച്ച സിപിഐ പാർട്ടി മെമ്പർമാർക്കുളള പുതിയ പെരുമാറ്റച്ചട്ടത്തിലെ പരാമർശം വലിയ രീതിയിൽ ചർച്ചയായതോടെയാണ്  മദ്യനിരോധനമല്ല, മദ്യ വർജനമാണ് സിപിഐ നയമെന്ന് സംസ്ഥാന സെക്രട്ടറിയുടെ വിശദീകരണം.   പ്രവര്‍ത്തകരുടെ മദ്യപാന വിലക്കിന് ഇളവ് നൽകുന്നതടക്കം നിർദേശങ്ങളാണ് പുതിയ പെരുമാറ്റച്ചട്ടത്തിലുളളത്. പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ അംഗീകരിച്ച പുതിയ…

Read More

കൊട്ടിഘോഷിച്ച് വലിയവനാക്കി മാറ്റി; അൻവർ എല്ലാവർക്കുമൊരു പാഠം: ബിനോയ് വിശ്വം

പി.വി അൻവർ എല്ലാവർക്കും ഒരു പാഠമാണെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അത്തരം ആളുകൾ വരുമ്പോൾ തന്നെ അവരെ രണ്ടുകൈയ്യും നീട്ടി സ്വീകരിച്ച്, തലയിൽ എടുത്തുവെച്ച്, അർഹത പരി​ഗണിക്കാതെ അവർക്ക് പ്രൊമോഷൻ കൊടുത്ത്, സ്ഥാനമാനങ്ങളുടെ തൊപ്പിവെച്ച്, അവരെ കൊട്ടിഘോഷിച്ച് വലിയവനാക്കി മാറ്റി.Binoy Viswam says PAnvar actions are a lesson for all ഇതൊക്കെ ചെയ്യുമ്പോഴും മൗലികമായി അവർ എന്താണോ അതാണ് അവർ. അത് ലവലേശം മാറിയിട്ടില്ല. അപ്പോൾ അത്തരം ആളുകൾ വരുമ്പോൾ ഒരു…

Read More

‘ദേശീയ നേതാക്കൾ അഭിപ്രായം പറയുമ്പോൾ സംസ്ഥാന നേതാക്കളുമായി ആലോചിക്കണം’; ആനിരാജയെ വിമർശിച്ച് ബിനോയ് വിശ്വം

‘ദേശീയ നേതാക്കൾ അഭിപ്രായം പറയുമ്പോൾ സംസ്ഥാന നേതാക്കളുമായി ആലോചിക്കണം’; ആനിരാജയെ വിമർശിച്ച് ബിനോയ് വിശ്വംദേശീയ സെക്രട്ടറി ഡി. രാജ പങ്കെടുത്ത സിപിഐ സംസ്ഥാന കൗൺസിലിൽ ആനി രാജയ്ക്കെതിരെ പരോക്ഷ വിമർശനം. സംസ്ഥാന വിഷയങ്ങളിൽ ദേശീയ നേതാക്കൾ അഭിപ്രായം പറയുമ്പോൾ സംസ്ഥാന നേതാക്കളുമായി ആലോചിക്കണമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ദേശീയ എക്‌സിക്യൂട്ടീവ് ഇക്കാര്യം തീരുമാനിച്ചിട്ടുണ്ടെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു. സംസ്ഥാന എക്‌സിക്യുട്ടീവിൽ മുതിർന്ന നേതാവ് കെ.ഇ. ഇസ്മായിലിനെതിരെയും രൂക്ഷ വിമർശനമാണ് ഉയർന്നത്. പാർട്ടി ചട്ടക്കൂടിൽ കെ.ഇ….

Read More

‘റിപ്പോർട്ട് വരുന്നത് വരെ കാത്തിരിക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടു’; എഡിജിപി ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്ന് ബിനോയ് വിശ്വം

ആർഎസ്എസുമായി കൂടിക്കാഴ്ച നടത്തിയ ഒരാൾ ആ കസേരയിൽ ഇരിക്കാൻ യോഗ്യനല്ലെന്ന് എഡിജിപി വിവാദത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇക്കാര്യത്തിൽ റിപ്പോർട്ട് വരുന്നത് വരെ കാത്തിരിക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ആ വാക്കുകളെ മാനിക്കാൻ സിപിഐക്ക് രാഷ്ട്രീയ കടമയുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എൽഡിഎഫ് സർക്കാർ കൃത്യമായി നിലപാടെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രകാശ് ബാബു വിവാദത്തിൽ മാധ്യമങ്ങൾക്ക് രാഷ്ട്രീയപാർട്ടികളെ അറിയില്ലേയെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ മറുചോദ്യം. പാർട്ടി കമ്മിറ്റികളിൽ ചർച്ച വേണം. ഏത് പാർട്ടി സഖാവിനും ഘടകത്തിൽ അഭിപ്രായം പറയാൻ…

Read More

‘മുഖ്യമന്ത്രി ഇപ്പോൾ വായ തുറക്കുന്നത് കള്ളം പറയാൻ’; ബിനോയ് വിശ്വം കാശിക്ക് പോകുന്നതാണ് നല്ലതെന്ന് സുധാകരൻ

ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ വായ തുറക്കുന്നത് കള്ളം പറയാൻ മാത്രമാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ എം പി. മഹാരഥന്മാരായ മുഖ്യമന്ത്രിമാർ ഇരുന്ന കസേരയിലാണ് താൻ ഇരിക്കുന്നതെന്നും കേരളത്തിലെ പ്രബുദ്ധരായ ജനങ്ങളെയാണ് അഭിസംബോധന ചെയ്യുന്നതെന്നും പിണറായി വിജയൻ മറക്കുകയാണ്. വിവാദമായ പിആർ ഏജൻസി, തൃശൂർ പൂരം, എഡിജിപി തുടങ്ങിയ വിഷയങ്ങളിലെല്ലാം മുഖ്യമന്ത്രി പച്ചക്കള്ളങ്ങളാണ് പത്രസമ്മേളനത്തിൽ തട്ടിവിട്ടതെന്നും സുധാകരൻ അഭിപ്രായപ്പെട്ടു. ബിജെപിയുടെ അജണ്ട നടപ്പാക്കുന്ന വിഷയങ്ങളാണിവയെല്ലാം. അഭിമുഖത്തിലെ വിവാദ പരാമർശം പി ആർ…

Read More

ആർഎസ്എസ്-എഡിജിപി കൂടിക്കാഴ്ച ദുരൂഹം, എൽഡിഎഫ് ചെലവിൽ വേണ്ടെന്ന് ബിനോയ് വിശ്വം; എന്ത് ഉത്തരവാദിത്തമെന്ന് ഗോവിന്ദൻ

ആർഎസ്എസ് നേതാവും എഡിജിപിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ച ദുരൂഹമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ‘എൽഡിഎഫ് ചെലവിൽ ഒരു ഉദ്യോഗസ്ഥനും അങ്ങനെ ചർച്ച നടത്തേണ്ട. വിജ്ഞാന ഭാരതി പ്രതിനിധിക്ക് ഒപ്പം എന്ത് വിജ്ഞാനം പങ്കുവയ്ക്കാനാണോ എഡിജിപി പോയത്? കൂടിക്കാഴ്ചയുടെ വിവരം ജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കണം. ആർഎസ്എസിനും എൽഡിഎഫിനുമിടയിൽ ഒരു ആശയ ചർച്ചയുമില്ല. എഡിജിപിയും ആഎസ്എസ് നേതാവും ഇടതു ചെലവിൽ ചർച്ച നടത്തേണ്ട. ഇക്കാര്യത്തിൽ അന്വേഷണം വേണം.’ ബിനോയ് വിശ്വം പറഞ്ഞു. കൂടിക്കാഴ്ച നടന്നെങ്കിൽ അത് ഗൗരവതരമെന്ന്…

Read More

ജനപ്രതിനിധി ആണെന്ന് മറന്ന് പെരുമാറരുത്, സുരേഷ് ഗോപി മര്യാദയും അന്തസ്സും പാലിക്കണം; ബിനോയ് വിശ്വം

മാധ്യമപ്രവർത്തകനെ കൈയ്യേറ്റം ചെയ്ത കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സുരേഷ് ഗോപി ആക്ഷൻ ത്രില്ലർ ഹീറോ മാനസികാവസ്ഥയിലാണെന്ന് ബിനോയ് വിശ്വം പരിഹസിച്ചു. സുരേഷ് ഗോപി മര്യാദയും അന്തസ്സും പാലിക്കണം, ജനപ്രതിനിധി ആണെന്ന് മറന്ന് പെരുമാറരുതെന്നും ബിനോശ് വിശ്വം പറഞ്ഞു. എഎംഎംഎ ഭാരവാഹികളടക്കമുള്ള സിനിമാ താരങ്ങൾക്കെതിരെ ഉയർന്ന ലൈംഗികാരോപണങ്ങൾക്ക് പിന്നാലെയുണ്ടായ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ രാജി സ്വാഗതാർഹമാണ്. ‘അമ്മ’ എന്ന മഹനീയമായ പേരിന് അപമാനമുണ്ടാക്കുന്ന കാര്യങ്ങൾ പണക്കൊഴുപ്പിൻറേയും ആൺ ഹുങ്കിൻറേയും പേരിൽ നടന്നു….

Read More

‘രണ്ടാം എൽഡിഎഫ് സർക്കാർ പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ല’; സാമ്പത്തിക ഞെരുക്കമാണ് ഇതിനു കാരണമെന്ന് ബിനോയ് വിശ്വം

രണ്ടാം എൽഡിഎഫ് സർക്കാർ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല, സാമ്പത്തിക ഞെരുക്കമാണ് ഇതിനു കാരണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ലക്ഷ്യമിട്ട കാര്യങ്ങൾ സർക്കാരിനു നടത്താൻ സാധിച്ചില്ല. എൽഡിഎഫിനു സംഭവിച്ച പ്രതീക്ഷിക്കാത്ത തോൽവിക്ക് പിറകിൽ ജനങ്ങളുടെ സ്നേഹത്തിന്റെ മുന്നറിയിപ്പ് ആണ്. ആ പാഠം സിപിഐ പഠിക്കുന്നുണ്ട്. സിപിഎമ്മും പഠിക്കണം. തിരുത്തൽ ശക്തിയായി മുന്നണിയിൽ തുടരുമെന്നും ബിനോയ് വിശ്വം പറഞ്ഞു. പരാജയം വിഷമമുണ്ടാക്കുന്നതാണെങ്കിലും എല്ലാത്തിന്റെയും അവസാന വാക്കല്ല. സിപിഐയെ സംബന്ധിച്ച് ജനങ്ങൾ മാത്രമാണ് യജമാനൻമാർ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം ഇടതുപക്ഷത്തിനുള്ള…

Read More