പാലക്കാട്ടെ മദ്യനിർമാണശാല വിഷയം ; കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാട് വ്യക്തമാക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

പാലക്കാട്ടെ മദ്യനിർമാണശാല വിഷയത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാട് വ്യക്തമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വികസനം വേണം, വികസനത്തിന്‌ എതിരല്ല, വഴിമുടക്കുന്ന പാർട്ടി അല്ലെന്നും ബിനോയ് വിശ്വം പ്രതികരിച്ചു. കുടിവെള്ളത്തെ മറന്നു പാവപ്പെട്ട മനുഷ്യരെ മറന്നു കൊണ്ട് വികസനം വന്നാൽ അത് ഇടതുപക്ഷ വികസനമായി ജനം കാണില്ലെന്നും ജനങ്ങൾ, കൃഷിക്കാർ, തൊഴിലാളികൾ ഇവരാണ് പ്രധാനപ്പെട്ടതെന്നും ബിനോയ് വിശ്വം വിശദമാക്കി. ഇടതുപക്ഷ ഗവണ്മെന്റ് ഇന്ത്യയ്ക്ക് മുഴുവൻ വഴികാണിക്കാൻ കടപ്പെട്ട സർക്കാരാണ്. രാജ്യത്തിന് വഴികാട്ടുന്ന സർക്കാരാണ് എൽഡിഎഫിന്റേത് വലതുപക്ഷ…

Read More

മതമേലധ്യക്ഷൻമാരിൽ ചിലരുടെ ഭാഷ ക്രിസ്തുവിൻ്റെ ഭാഷയല്ല ; മുനമ്പം ഭൂമി പ്രശ്നത്തിൽ വിമർശനവുമായി ബിനോയ് വിശ്വം

മുനമ്പം ഭൂമി പ്രശ്നത്തിൽ ക്രൈസ്തവ സഭാധ്യക്ഷന്മാരെ വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മതമേലധ്യക്ഷന്മാരിൽ ചിലരുടെ ഭാഷ ക്രിസ്തുവിന്റെ ഭാഷയല്ലെന്നും അവർ ചെയ്യുന്നത് അവർ അറിയുന്നില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. രാഷ്ട്രീയം രാഷ്ട്രീയത്തിന്റെ വഴിക്കും മതം മതത്തിന്റെ വഴിക്കും പോകണമെന്ന് ബിനോയ് വിശ്വം പറഞ്ഞു. പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി മുനമ്പത്തേക്ക് ഓടിയത് ആത്മാർത്ഥത കൊണ്ടല്ലെന്ന് ബിനോയ് വിശ്വം പറ‍ഞ്ഞു. മണ്ഡലത്തിലെ മാറ്റം തിരിച്ചറിഞ്ഞുളള പരക്കം പാച്ചിലാണതെന്ന് ബിനോയ് വിശ്വം കുറ്റപ്പെടുത്തി. അതേസമയം പാലക്കാട്ടെ പെട്ടിവിവാദത്തെ ജനം…

Read More

മുകേഷിൻ്റെ രാജി ആവശ്യം ; കേരളത്തിലെ വിഷയങ്ങളിൽ സംസ്ഥാന നേതൃത്വം നിലപാട് വ്യക്തമാക്കും, ആനി രാജയെ തള്ളി ബിനോയ് വിശ്വം

മലയാള സിനിമ മേഖലയിലെ സ്ത്രീകളുടെ ആരോപണങ്ങളുടേയും കേസിന്‍റേയും പശ്ചാത്തലത്തില്‍ എം മുകേഷ് എംഎല്‍എ സ്ഥാനം രാജിവക്കണമെന്ന ആനിരാജയുടെ നിലപാട് തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്ത്. കേരളത്തിലെ വിഷയങ്ങളില്‍ നിലപാട് പറയേണ്ടത് സംസ്ഥാന നേതൃത്വമാണെന്ന് അദ്ദേഹം പറഞ്ഞു. സിപിഐ തങ്ങളുടെ നിലപാട് വ്യക്തമാക്കി കഴിഞ്ഞു. സിപിഐയ്ക്ക് ഒറ്റ നിലപാട് മാത്രമാണുള്ളത്. സിപിഐയെയും സിപിഐഎമ്മിനെയും തമ്മിൽ തെറ്റിക്കാൻ നോക്കണ്ട. തർക്കം എന്ന വ്യാമോഹം ആർക്കും വേണ്ട. മാധ്യമങ്ങള്‍ എഴുതാപ്പുറം വായിക്കേണ്ട. ഇനിയൊരു പുതിയ നിലപാട് സിപിഐക്ക്…

Read More

മുകേഷിൻ്റെ രാജി ആവശ്യം ; സിപിഐയിൽ അഭിപ്രായ ഭിന്നത , രാജി ആവശ്യം കടുപ്പിക്കേണ്ടന്ന് ബിനോയ് വിശ്വം

മുകേഷിന്റെ രാജി കാര്യത്തിൽ സിപിഐയിൽ അതിരൂക്ഷമായ അഭിപ്രായ ഭിന്നത. രാജിവക്കാതെ മുന്നോട്ട് പോകുന്നത് ശരിയാകില്ലെന്നാണ് പാർട്ടിയിൽ ഭൂരിപക്ഷ അഭിപ്രായം. പൊതു പ്രവർത്തനത്തിൽ ധാർമ്മികത അനിവാര്യമെന്നാണ് പൊതു വികാരം. എന്നാൽ മുകേഷിൻ്റെ രാജി ആവശ്യം കടുപ്പിക്കേണ്ടെന്നാണ് പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടത്. രാജി കാര്യത്തിൽ സിപിഐഎമ്മും മുകേഷും തീരുമാനം എടുക്കട്ടെ എന്ന നിലപാടിലാണ് ഇദ്ദേഹം. സിപിഐഎം നേതൃത്വവുമായി ബിനോയ് വിശ്വം സംസാരിച്ചെന്നും വിവരമുണ്ട്.

Read More

‘ബിനോയ് വിശ്വത്തിന് റഹീമിന്റെ സർട്ടിഫിക്കറ്റ് വേണ്ട ‘ ; പ്രതികരണവുമായി എഐവൈഎഫ്

സിപിഐ സംസ്ഥാന സെക്രട്ടറിയും എൽഡിഎഫിന്റെ മുതിർന്ന നേതാവുമായ ബിനോയ്‌ വിശ്വം എന്ത് പ്രസ്താവന നടത്തണമെന്നതിന് എ.എ റഹീമിന്റെ സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്ന് എഐവൈഎഫ് സംസ്ഥാന എക്‌സിക്യൂട്ടിവ്. ബിനോയ്‌ വിശ്വം എസ്എഫ്ഐയുമായി ബന്ധപ്പെട്ട് നടത്തിയ അഭിപ്രായ പ്രകടനം പൊതുസമൂഹത്തിന്റെ വികാരമാണെന്നും അത് റഹീം മനസിലാക്കി എസ്എഫ്ഐയെ തിരുത്തുകയാണ് വേണ്ടിയിരുന്നതെന്നും എഐവൈഎഫ് അഭിപ്രായപ്പെട്ടു. വലതുപക്ഷവും മാധ്യമങ്ങളും ഇടതുപക്ഷത്തിനെതിരെ ആസൂത്രിതമായ ആക്രമണങ്ങൾ നടത്തുന്ന സാഹചര്യത്തിൽ എസ്എഫ്ഐയുടെ ലേബലിൽ ചില ക്രിമിനലുകൾ നടത്തുന്ന അക്രമ പ്രവർത്തനങ്ങൾ വലിയ രീതിയിൽ ഇടതുപക്ഷത്തെ പ്രതിരോധത്തിലാക്കുന്നുണ്ട്. ഇത് തിരിത്തുവാൻ…

Read More

‘ ബിനോയ് വിശ്വം നടത്തിയത് ഇരിക്കുന്ന പദവിക്ക് യോജിച്ച പ്രസ്താവനയാണോ എന്ന് പരിശോധിക്കണം ‘ ; ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എഎ റഹീം

സിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് എഎ റഹീം. ഇരിക്കുന്ന പദവിയ്ക്ക് യോജിച്ച പ്രസ്താവനയാണോ നടത്തിയതെന്ന് ബിനോയ് വിശ്വം പരിശോധിക്കണമെന്ന് റഹീം പറഞ്ഞു. എസ്എഫ്‌ഐയ്‌ക്കെതിരെ ബിനോയ് വിശ്വം വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് റഹീം രംഗത്തെത്തിയിരിക്കുന്നത്. കോഴിക്കോട് കൊയിലാണ്ടി ഗുരുദേവ കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനെ മര്‍ദ്ദിച്ച സംഭവത്തിന് പിന്നാലെയാണ് ബിനോയ് വിശ്വം എസ്എഫ്‌ഐയെ വിമര്‍ശിച്ച് രംഗത്തെത്തിയത്. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ഇടതുപക്ഷം എന്ന വാക്കിന്റെ അര്‍ത്ഥവും ആദര്‍ശവും അറിയില്ലെന്നായിരുന്നു ബിനോയ്…

Read More

‘നല്ല ഉദ്ദേശത്തോടെ പറഞ്ഞതാണോ എന്ന് ബിനോയ് വിശ്വത്തോട് ചോദിക്കണം, കേന്ദ്ര കമ്മിറ്റി യോഗത്തിൽ ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല’; ഇപി ജയരാജൻ

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ വിമർശനത്തിനോട് പ്രതികരിച്ച് ഇപി ജയരാജൻ. ബിനോയ് വിശ്വത്തിന്റെ വിമർശനത്തിൽ പിന്നീട് പറയാമെന്നായിരുന്നു ഇപിയുടെ മറുപടി. എന്നാൽ നല്ല ഉദ്ദേശത്തോടെ പറഞ്ഞതാണോ എന്ന് ബിനോയ് വിശ്വത്തോട് ചോദിക്കണമെന്നും ഇപി ജയരാജൻ മാധ്യമങ്ങളോട് പ്രതികരിച്ചു. എകെജി സെന്ററിന് നേരെ നടന്നത് ശക്തമായ ബോംബേറാണ്. അക്രമത്തിനു പിന്നിൽ കോൺഗ്രസ് ആണെന്ന് അന്നേ പറഞ്ഞു. സുധാകരൻ പറഞ്ഞു ഇപി ജയരാജനാണ് പിന്നിലെന്ന്. കേസിൽ പ്രധാന ആസൂത്രകനായ യൂത്ത് കോൺഗ്രസ് നേതാവ് സുഹൈൽ പിടിയിലായി. വിമാനത്തിൽ മുഖ്യമന്ത്രിയെ…

Read More