കുവൈത്ത് ദുരന്തം; ബിനോയ് തോമസിന് ലൈഫിൽ വീട് നൽകുമെന്ന് കെ.രാജൻ

 കുവൈത്തിലെ തൊഴിലാളി ക്യാപിലുണ്ടായ തീപിടുത്തത്തിൽ മരിച്ച ചാവക്കാട് സ്വദേശി ബിനോയ് തോമസിന് ലൈഫിൽ വീട് നൽകുമെന്ന് മന്ത്രി കെ രാജൻ. ചാവക്കാട് നഗരസഭ 20 ന് യോഗം ചേർന്ന് അജണ്ട അംഗീകരിക്കും. പിന്നാലെ  സംസ്ഥാനസർക്കാർ അംഗീകാരം നൽകുമെന്നും മന്ത്രി കെ. രാജൻ പറഞ്ഞു. ബിനോയ് തോമസിന്റെ വീട് സന്ദർശിച്ച ശേഷമാണ് മന്ത്രിയുടെ പ്രഖ്യാപനം.  ബിനോയ് തോമസിന്റെ മകന് ജോലി ഉറപ്പാക്കുമെന്ന് മന്ത്രി ആർ. ബിന്ദുവും പറഞ്ഞു. ബിനോയ് തോമസിന് വീട് വച്ചു നൽകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി…

Read More

ബിനോയ് പോയത് വീടെന്ന സ്വപ്നം ബാക്കിയാക്കി; പുതിയ വീട് നിർമിച്ചു നൽകുമെന്ന് സുരേഷ് ഗോപി

കുവൈത്തിലെ മാംഗെഫിലുണ്ടായ തീപിടിത്തത്തിൽ മരിച്ച ചാവക്കാട് സ്വദേശി ബിനോയ് തോമസിന്റെ കുടുംബത്തിന് വീടുവച്ചു നൽകുമെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. ബിനോയിയുടെ മൃതദേഹം ഏറ്റുവാങ്ങാൻ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ബന്ധുക്കളോടാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ബിനോയിയുടെ കുടുംബത്തിന് വീടില്ലെന്നും താൽക്കാലിക ഷെഡിലാണ് ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബം കഴിയുന്നതെന്നും അറിഞ്ഞതിനു പിന്നാലെയാണ് വീടുവച്ചു നൽകാമെന്ന് സുരേഷ് ഗോപി ഉറപ്പ് നൽകിയത്.  സ്വന്തമായി വീടെന്ന ആഗ്രഹം പൂർത്തിയാക്കാനാണ് ഒരാഴ്ച മുൻപ് ബിനോയ് കുവൈത്തിലേക്കു പോയത്. ഏറെക്കാലമായി വാടകവീട്ടിൽ കഴിഞ്ഞിരുന്ന ബിനോയും കുടുംബവും…

Read More