ആർഎസ്എസ് പ്രധാനസംഘടനയെന്ന പ്രസ്താവന; ഷംസീറിനെതിരെ ബിനോയ് വിശ്വം

ആർ.എസ്.എസ്. ഇന്ത്യയിലെ പ്രധാനസംഘടനയാണെന്ന സ്പീക്കർ എ.എൻ. ഷംസീറിന്റെ പ്രസ്താവനയ്ക്കെതിരെ സി.പി.ഐ. മഹാത്മാഗാന്ധി വധത്തിന്റെ പേരിൽ നിരോധിക്കപ്പെട്ട സംഘടനയാണ് അർ.എസ്.എസ്. എന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഗാന്ധി വധത്തിൽ നിരോധിക്കപ്പെട്ട സംഘടന പ്രധാനപ്പെട്ടതെന്ന് പറയുമ്പോൾ, ആ പ്രാധാന്യം എന്താണെന്ന ചോദ്യമുണ്ടാവുന്നു. ഷംസീറിനെപ്പോലെയൊരാൾ ആ പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നു. പ്രസ്താവന ഒരുപാട് ദുർവ്യാഖ്യാനങ്ങൾക്ക് ഇടയാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആർ.എസ്.എസ്. നേതാക്കളുമായുള്ള എ.ഡി.ജി.പി. എം.ആർ. അജിത് കുമാറിന്റെ കൂടിക്കാഴ്ചയിലും അദ്ദേഹം വിമർശനം ആവർത്തിച്ചു. കേരളത്തിന്റെ എ.ഡി.ജി.പി. ആർ.എസ്.എസ്. മേധാവികളുമായി…

Read More

‘കാഫിർ സ്‌ക്രീൻഷോട്ട് ഇടതുപക്ഷ രീതിയല്ല, വയനാട് തുരങ്കപാതയിൽ ശാസ്ത്രീയ പഠനം വേണം’; ബിനോയ് വിശ്വം

വയനാട് തുരങ്ക പാത സംബന്ധിച്ച് ശാസ്ത്രീയ പഠനം വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. പഠനം നടത്താതെ മുന്നോട്ട് പോയാൽ ജനങ്ങളിൽ ആശങ്ക ഉണ്ടാക്കുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. വ്യാജ കാഫിർ സ്‌ക്രീൻഷോട്ട് പോലുള്ള പ്രചരണങ്ങൾ ഇടതുപക്ഷ രീതി അല്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു. ഇടത് നയം ഇതല്ല. കെ കെ ശൈലജ അത് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, പാലക്കാട്ടെ സമാന്തര പ്രവർത്തനം കമ്മ്യൂണിസ്റ്റ് രീതിയല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. സേവ് സിപിഐ…

Read More

സർക്കാർ തലത്തിൽ നേതൃമാറ്റം സിപിഐ ആവശ്യപ്പെടുന്നില്ല; തോൽവിയിൽ കമ്മ്യൂണിസ്റ്റുകാർ സ്വയം വിമർശനം നടത്തുമെന്ന് ബിനോയ് വിശ്വം

ലോക്‌സഭ തെരഞ്ഞെടുപ്പ് തോൽവിയിൽ കമ്മ്യൂണിസ്റ്റുകാർ സ്വയം വിമർശനം നടത്തുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തെരഞ്ഞെടുപ്പ് തോൽവി പരിശോധിക്കാൻ സിപിഎമ്മിനും സിപിഐക്കും സംയുക്ത സമിതി ഉണ്ടാവില്ല. സർക്കാർ തലത്തിൽ നേതൃമാറ്റം,സി പി ഐ ആവശ്യപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തൃശൂരിലെ തോൽവി നൽകിയത് വലിയ പാഠമാണ്. തെരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടുണ്ട്. അടിസ്ഥാന പ്രശ്‌നങ്ങളായ പെൻഷൻ, സപ്ലൈക്കോ വിതരണം തുടങ്ങിയ കാര്യങ്ങളിൽ സർക്കാരിനുണ്ടായ വീഴ്ച പരിശോധിക്കും. തെരഞ്ഞെടുപ്പ് തോൽവിയുടെ അടിസ്ഥാനത്തിൽ ഇടത് നേതൃത്വത്തിൽ അഴിച്ചു പണി ആവശ്യപ്പെട്ട്…

Read More