പരിഗണനയില്‍ ഇരുന്ന മുഴുവൻ ബില്ലുകളിലും ഒപ്പിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ

പരിഗണനയിലിരുന്ന മുഴുവൻ ബില്ലുകളിലും ഒപ്പിട്ട് കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. ഭൂ പതിവ് നിയമ ഭേദഗതി ബിൽ അടക്കമുള്ള അഞ്ച് ബില്ലുകളിലാണ് ഗവര്‍ണര്‍ ഒപ്പുവച്ചിരിക്കുന്നത്. ഈ ബില്ലുകള്‍ പാസാക്കുന്നില്ലെന്നത് കാട്ടി സിപിഎം ഗവര്‍ണര്‍ക്ക് എതിരെ സമരം നടത്തിയിരുന്നു. ഭൂ പതിവ് നിയമ ഭേദഗതി ബിൽ, നെൽ വയൽ നീർത്തട നിയമ ഭേദഗതി ബിൽ, ക്ഷീരസഹകരണ ബിൽ, സഹകരണ നിയമ ഭേദഗതി ബിൽ, അബ്കാരി നിയമ ഭേദഗതി ബിൽ എന്നീ ബില്ലുകളിലാണ് ഒപ്പ് വച്ചിരിക്കുന്നത്. രാജ്ഭവന്‍റെ പരിഗണനയിലുണ്ടായിരുന്ന…

Read More

ജനുവരി 31 വരെയുള്ള ബില്ലുകൾ പാസാക്കാൻ ട്രഷറികൾക്ക് നിർദേശം നൽകിയെന്ന് ധനമന്ത്രി, വിതരണം ചെയ്യുന്നത് 1303 കോടി രൂപ

ജനുവരി 31 വരെയുള്ള എല്ലാ ബില്ലുകളും പാസാക്കി പണം നൽകാൻ ട്രഷറികൾക്ക് നിർദേശം നൽകിയതായി ധനകാര്യ മന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു.ഡിസംബർ, ജനുവരി മാസങ്ങളിലെ ബില്ലുകളിലായി 1303 കോടി രൂപയാണ് വിതരണം ചെയ്യുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ അടക്കം എല്ലാ ബില്ലുകളും മുൻഗണനാ ക്രമത്തിൽ മാറിനൽകും. സ്‌കൂൾ ഉച്ച ഭക്ഷണ പാചക തൊഴിലാളികൾക്ക് വേതന വിതരണത്തിനായി 16.31 കോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു. 13,560 തൊഴിലാളികളുടെ വേതനം നൽകുന്നതിനായാണ് തുക അനുവദിച്ചത്. സംസ്ഥാനത്ത് സ്‌കൂൾ ഉച്ചഭക്ഷണ പാചക…

Read More

ക്രിമിനൽ നിയമങ്ങൾക്ക് പകരം കേന്ദ്രം അവതരിപ്പിച്ച ബില്ലുകൾ; താത്കാലികമായി പിൻവലിച്ചു

രാജ്യത്തെ ശിക്ഷാ നിയമങ്ങൾക്ക് പകരം കേന്ദ്രസർക്കാർ കൊണ്ടുവന്ന ബില്ലുകൾ താത്കാലികമായി പിൻവലിച്ചു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ പാർലമെന്റ് ഉപസമിതി നിയമങ്ങൾ പരിശോധിച്ച് ചില തിരുത്തലുകൾ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ബില്ല് പിൻവലിച്ചത്. ഭാരതീയ ന്യായ സംഹിതാ ബില്ല്, ഭാരതീയ നാഗരിക് സുരക്ഷാ സംഹിതാ ബില്ല്, ഭാരതീയ സാക്ഷ്യ ബില്ല് എന്നിവയാണ് പിൻവലിച്ചത്. പുതിയ കാലഘട്ടത്തിൽ പുതിയ നിയമങ്ങൾ എന്ന ആമുഖത്തോടുകൂടിയാണ് അമിത് ഷാ ലോക്‌സഭയിൽ ബില്ലുകൾ അവതരിപ്പിച്ചത്. ഐപിസിക്ക് പകരമായിരുന്നു ഭാരതീയ ന്യായ സംഹിത, സിആർപിസി എന്നത്…

Read More

ഗവർണർ തിരിച്ചയച്ച പത്ത് ബില്ലുകൾ വീണ്ടും പാസാക്കി തമിഴ്‌നാട് നിയമസഭ

ഗവർണർ തിരിച്ചയച്ച പത്ത് ബില്ലുകൾ ഐകകണ്ഠേന പാസാക്കി തമിഴ്നാട് നിയമസഭ. ബില്ലുകൾ നേരത്തെ പാസാക്കിയിരുന്നെങ്കിലും ഗവർണർ ആർ എൻ രവി കാരണം വ്യക്തമാക്കാതെ തിരിച്ചയയ്ക്കുകയായിരുന്നു. ബില്ലുകൾ പാസാക്കാനുള്ള പ്രമേയം മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പാസാക്കിയതിന് പിന്നാലെയാണ് നടപടി. കാരണമില്ലാതെ അനുമതി നൽകാതിരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ഗവർണർ തന്റെ വ്യക്തിപരമായ കാരണങ്ങൾകൊണ്ടാണ് ബില്ലുകൾ തടഞ്ഞുവയ്ക്കുന്നതെന്നാണ് എം കെ സ്റ്റാലിൻ ആരോപിച്ചത്. ഇത് ജനാധിപത്യത്തിന് എതിരും ജനവിരുദ്ധവുമാണ്. ബില്ലുകൾ വീണ്ടും നിയമസഭയിൽ പാസാക്കി അയച്ചാൽ ഗവർണർക്ക്…

Read More

ബില്ലുകൾ ഒപ്പിടാതെ പിടിച്ച് വെക്കുന്നു’; ഗവർണർക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ

ബില്ലുകളിൽ ഒപ്പിടാതെ ഗവർണർ പിടിച്ച് വെക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് തീരുമാനം. ഇതിനായി മുതിർന്ന അഭിഭാഷകൻ കെകെ വേണുഗോപാലിന്റെ സേവനം തേടും. ഫാലി എസ് നരിമാന്റെ അഭിപ്രായം നേരത്തെ സർക്കാർ തേടിയിരുന്നു. നിയമസഭ പാസാക്കുന്ന ബില്ലുകൾ ഒപ്പിടാതെ നീട്ടിക്കൊണ്ടുപോകാൻ ഗവർണർക്ക് അധികാരമുണ്ടോയെന്നാണ് ഹർജിയിലൂടെ ഉന്നയിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവർണർ ഒപ്പിടേണ്ട 8 ബില്ലുകൾ ഒപ്പ് കാത്ത് കിടക്കുന്നുണ്ട്. മൂന്ന് ബില്ലുകൾ 1 വർഷം 10 മാസവും കടന്നു. മറ്റ് മൂന്നെണ്ണം ഒരു വർഷത്തിലേറെയായി…

Read More

വിവാദ ബില്ലുകളിൽ തീരുമാനമെടുക്കാതെ ഗവർണർ; രണ്ടെണ്ണത്തിൽ മാത്രം ഒപ്പിട്ടു

വിവാദ ബില്ലുകളിൽ തീരുമാനമെടുക്കാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വഖഫ് നിയമനം പിഎസ്സിക്ക് വിട്ടത് റദ്ദാക്കാനുള്ള ബില്ലിലും മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കാനുള്ള ബില്ലിലും മാത്രമാണു ഗവർണർ ഒപ്പിട്ടത്. ലോകായുക്ത, സർവകലാശാല ബില്ലുകൾ ഉൾപ്പെടെ ആറെണ്ണത്തിൽ ഒപ്പിട്ടില്ല.  ഗവർണറെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്നു മാറ്റുന്നതാണ് വിവാദമായ ഒരു ബിൽ. രാഷ്ട്രപതിയുടെ അനുമതിക്കായി ബിൽ അയയ്ക്കുന്ന കാര്യം ഉൾപ്പെടെ പരിഗണനയിലാണെന്നു ഗവർണർ വ്യക്തമാക്കിയിരുന്നു. മന്ത്രിമാർ നേരിട്ടെത്തി ബില്ലുകളെക്കുറിച്ച് ഗവർണറോട് വിശദീകരിച്ചു. 6 മാസം സമയമെടുത്താണ്…

Read More