ഇനി കെട്ടിട വിസ്തീർണം അളക്കാൻ ഉദ്യോഗസ്ഥർ നേരിട്ടെത്തില്ല; നിയമ ഭേതഗതി ബിൽ പാസാക്കി നിയമസഭ

സംസ്ഥാനത്ത് കെട്ടിട നിയമ ഭേതഗതി ബിൽ നിയമസഭയിൽ പാസാക്കി. ഇനിമുതൽ ഒറ്റത്തവണ നികുതി നിശ്ചയിക്കാൻ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ട് പോയി അളവ് എടുക്കേണ്ടതില്ല.പുതിയ ഭേദഗതി പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ അന്തിമ അനുമതി നൽകുന്ന വിസ്തീർണം അനുസരിച്ച് റവന്യൂ വകുപ്പ് ഒറ്റത്തവണ നികുതി നിശ്ചയിക്കും. ആഡംബര നികുതി എന്ന വാക്കിന് പകരം അഡീഷണൽ നികുതി എന്നും മാറ്റിയിട്ടുണ്ട്.നേരത്തെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും നേരിട്ടുപോയി അളന്ന് തിട്ടപെടുത്തിയാണ് നികുതി നിശ്ചയിച്ചിരുന്നത്. 

Read More

‘ആർ.എൻ.രവി അല്ല, ആർഎസ്എസ് രവി’; ഗവർണർ വെറും പോസ്റ്റ്മാൻ; ഉദയനിധി സ്റ്റാലിൻ

നീറ്റ് പരീക്ഷ നിർത്തലാക്കാനുള്ള ബില്ലിൽ ഒപ്പുവയ്ക്കാത്തതിൽ തമിഴ്നാട് ഗവർണർ ആർ.എൻ.രവിക്കെതിരെ ആഞ്ഞടിച്ച് മന്ത്രിയും ഡിഎംകെ യുവജന വിഭാഗം സംസ്ഥാന സെക്രട്ടറിയുമായ ഉദയനിധി സ്റ്റാലിൻ. ഗവർണറുടെ പേര് ‘ആർഎസ്എസ് രവി’ എന്നാക്കണമെന്ന് ഉദയനിധി പറഞ്ഞു. നീറ്റ് പരീക്ഷയിൽനിന്നു സംസ്ഥാനത്തെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഡിഎംകെ യുവജന വിഭാഗവും ഡോക്ടർമാരും നടത്തിയ ഏകദിന നിരാഹാര സമരത്തിൽ പ്രസംഗിക്കുന്നതിനിടെയാണ് ഉദയനിധി സ്റ്റാലിൻ ഗവർണറെ കടന്നാക്രമിച്ചത്. ”തമിഴ്നാട് ഗവർണർ ആർ.എൻ.രവിക്ക് അഹങ്കാരമാണ്. എന്നുവച്ചാൽ നിങ്ങൾ ആരാണ്? നിങ്ങൾക്ക് എന്ത് അധികാരമുണ്ട്? അദ്ദേഹം ആർ.എൻ.രവി അല്ല, ആർഎസ്എസ്…

Read More

സിനിമ പകര്‍ത്തിപ്രദര്‍ശിപ്പിച്ചാല്‍ 3 വര്‍ഷം തടവ്, നിര്‍മാണച്ചെലവിന്റെ 5 ശതമാനം പിഴ; ബിൽ പാസാക്കി രാജ്യസഭ

സെൻസർ ചെയ്ത സിനിമയും സർക്കാരിന് പിൻവലിക്കാം എന്നതടക്കമുള്ള ചട്ടങ്ങളടങ്ങിയ സിനിമാട്ടോഗ്രാഫി ഭേദഗതി ബിൽ-2023 രാജ്യസഭ പാസാക്കി.ഔദ്യോഗിക ഗസറ്റ് വിജ്ഞാപനത്തിലൂടെ സെൻസർ ബോർഡ് അംഗീകാരം നൽകിയ സിനിമയ്ക്ക് രാജ്യത്ത് മൊത്തമായോ ഭാഗികമായോ അംഗീകാരം പിൻവലിക്കാനുള്ള അധികാരം സർക്കാരിൽ നിക്ഷിപ്തമാക്കുന്നതടക്കമുള്ള ചട്ടങ്ങളടങ്ങിയ സിനിമാട്ടോഗ്രാഫി ഭേദഗതി ബിൽ-2023 രാജ്യസഭ പാസാക്കി. മണിപ്പുർ വിഷയത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയതിന് പിന്നാലെയാണ് ഭരണകക്ഷി അംഗങ്ങളുടെ ചർച്ചയ്ക്കുശേഷം ശബ്ദവോട്ടോടെ ബിൽ പാസാക്കിയത്. ഈ ചട്ടം പഴയ ബില്ലിലും ഉണ്ടായിരുന്നെങ്കിലും 1990-ലെ കെ.എം. ശങ്കരപ്പ കേസിൽ സുപ്രീംകോടതി…

Read More

വൈദ്യുതി ബില്ലിൽ സർച്ചാർജ് മാസം തോറും പിരിക്കും; കെഎസ്ഇബിക്ക് റഗുലേറ്ററി കമ്മീഷൻ അനുമതി നൽകി

വൈദുതി സർചാർജ്ജ് മാസം തോറും പിരിക്കാൻ വൈദ്യുതി റഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. വൈദ്യുതി വാങ്ങുന്നതിൽ വന്ന അധിക ബാധ്യത നികത്താനാണിത്. കേന്ദ്ര വൈദ്യുതി റഗുലേറ്ററി നിയമ ഭേദഗതി പ്രകാരമാണ് മാറ്റം. ഇതോടെ വൈദ്യുതിയുടെ ദ്വൈമാസ ബില്ലിൽ ഓരോ മാസത്തെയും സർച്ചാർജും ഇനി മുതൽ ഉപഭോക്താവ് നൽകേണ്ടി വരും. യൂണിറ്റിന് 10 പൈസ വരെയാണ് സർച്ചാർജ് പിടിക്കുകയെന്നാണ് ഔദ്യോഗിക വിവരം. വൈദ്യുതി വാങ്ങുന്നതിനുള്ള അധികച്ചെലവ് സർചാർജായി നിലവിൽ കെഎസ്ഇബി ഈടാക്കുന്നുണ്ട്. ഫെബ്രുവരി ഒന്ന് മുതൽ മെയ് 31…

Read More

‘ഉന്നതവിദ്യഭ്യാസ രംഗം തകരും’; ചാൻസലറെ മാറ്റാനുള്ള ബില്ലിനെ എതിർക്കുമെന്ന് വി ഡി സതീശൻ

ചാൻസലറെ മാറ്റാനുള്ള ബില്ലിനെ എതിർക്കുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ബില്ല് പാസായാൽ ഉന്നതവിദ്യഭ്യാസ രംഗം തകരും. സഭയിൽ ബില്ലിനെ എതിർക്കുമെന്നും സതീശൻ പറഞ്ഞു. ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റാനുള്ള ബിൽ പ്രതിപക്ഷത്തിൻറെ തടസ്സവാദങ്ങൾ തള്ളി നിയമസഭ സബ്ജക്ട് കമ്മിറ്റിക്ക് സർക്കാർ വിട്ടിരുന്നു.

Read More

ഓൺലൈൻ ചൂതാട്ട നിരോധന ബിൽ പാസാക്കി തമിഴ്‌നാട് നിയമസഭ

ഓൺലൈൻ ചൂതാട്ട നിരോധന ബിൽ തമിഴ്‌നാട് നിയമസഭ പാസാക്കി. ബിൽ നിയമമാകുന്നതോടെ ചൂതാട്ട സ്വഭാവമുള്ള എല്ലാ ഓൺലൈൻ ഗെയിമുകളും തമിഴ്‌നാട്ടിൽ നിയമവിരുദ്ധമാകും. ഇക്കഴിഞ്ഞ സെപ്റ്റംബർ 26ന് മന്ത്രിസഭ പാസാക്കി ഒക്ടോബർ 1ന് ഗവർണർ ഒപ്പുവച്ച ഓൺലൈൻ ചൂതാട്ട നിരോധന ഓർഡിനൻസിന് പകരമാണ് പുതിയ നിയമം. ഓൺലൈൻ റമ്മിയടക്കം ചൂതാട്ടങ്ങളുടെ ഏതുതരത്തിലുള്ള പരസ്യവും പ്രചാരണവും നിയമവിരുദ്ധമാകും. ചൂതാട്ടം നടത്തുന്നവർക്കും കളിക്കുന്നവർക്കും മൂന്ന് വർഷം വരെ തടവുശിക്ഷ നിയമം ശുപാർശ ചെയ്യുന്നു. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇത്തരം ഗെയിമിംഗ് സൈറ്റുകളിലേക്കും…

Read More