
കൂറുമാറ്റം തടയാൻ ബില്ല് പാസാക്കി ഹിമാചൽ സർക്കാർ; പെൻഷൻ ഉൾപ്പെടെ നഷ്ടപ്പെടും
എം.എൽ.എമാരുടെ കൂറുമാറ്റം തടയാൻ നിയമനിർമാണവുമായി ഹിമാചൽ പ്രദേശിലെ കോൺഗ്രസ് സർക്കാർ. കൂറുമാറ്റ നിരോധന നിയമം അനുസരിച്ച് അയോഗ്യരാക്കപ്പെടുന്നവർക്ക് ഇനി പെൻഷന് അർഹതയുണ്ടായിരിക്കില്ല. വിഷയവുമായി ബന്ധപ്പെട്ട് സഭയിൽ അവതരിപ്പിച്ച ബിൽ പാസായി. കൂറുമാറിയ എം.എൽ.എമാർക്ക് പെൻഷൻ നൽകരുതെന്ന് ആവശ്യപ്പെട്ടുക്കൊണ്ടുള്ള ബില്ല് കഴിഞ്ഞദിവസമാണ് സഭയിലെത്തിയത്. ‘ഹിമാചൽ പ്രദേശ് നിയമസഭ(അംഗങ്ങളുടെ അലവൻസുകളും പെൻഷനും) ഭേദഗതി ബിൽ 2024’ എന്ന പേരിലുള്ള ബില്ല്, മുഖ്യമന്ത്രി സുഖ്വിന്ദർ സിങ് സുഖു ആണ് സഭയിൽ അവതരിപ്പിച്ചത്. ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരം ഏതെങ്കിലും ഘട്ടത്തിൽ അയോഗ്യനാക്കപ്പെട്ടാൽ,…