ട്രംപ് പ്രസിഡന്റാവുന്നതിൽ ആശങ്ക; കമല ഹാരിസിനു 50 ദശലക്ഷം ഡോളർ സംഭാവന നൽകി ബിൽ ഗേറ്റ്‌സ്

യുഎസിലെ പ്രസിഡന്റ് സ്ഥാനാർഥി കമല ഹാരിസിനു മൈക്രോസോഫ്റ്റ് സഹസ്ഥാപകനും ശതകോടീശ്വരനുമായ ബിൽ ഗേറ്റ്‌സിന്റെ പിന്തുണ. തിരഞ്ഞെടുപ്പു പ്രചാരണത്തിനു കമലയ്ക്കു 50 ദശലക്ഷം ഡോളർ ബിൽ ഗേറ്റ്‌സ് സംഭാവന നൽകി. കമലയ്ക്കായി പ്രവർത്തിക്കുന്ന എൻജിഒയ്ക്കാണു സംഭാവന നൽകിയതെന്നു ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിനെതിരെ മത്സരിക്കുന്ന കമലയ്ക്കു ഗേറ്റ്‌സ് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. അതിനാൽ സംഭാവന വിവരം രഹസ്യമായി സൂക്ഷിക്കാനായിരുന്നു നിർദേശം. ട്രംപ് രണ്ടാമതും പ്രസിഡന്റാവുന്നതിൽ, സുഹൃത്തുക്കളുമായുള്ള സ്വകാര്യ സംഭാഷണത്തിൽ ഗേറ്റ്‌സ് ആശങ്ക പ്രകടിപ്പിച്ചതായി…

Read More

‘എഐ നിർമിത ഉള്ളടക്കങ്ങള്‍ക്ക് വാട്ടർമാർക്ക് നിർബന്ധമാക്കണം’ ; ബിൽഗേറ്റ്സിനോട് ആവശ്യമുന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

എഐ നിർമിത ഉള്ളടക്കങ്ങള്‍ക്ക് വാട്ടർമാർക്ക് നിർബന്ധമാക്കണമെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സുമായുള്ള ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. എഐയുടെ ഉപയോഗം വലിയ വെല്ലുവിളിയാണ്. ഡീപ്പ് ഫേക്ക് തട്ടിപ്പുകള്‍ തുടക്കത്തിലേ തടയണമെന്നും മോദി കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വീഡിയോ യുട്യൂബിൽ പുറത്തുവിട്ടു. ബിൽ ഗേറ്റ്സ് ഈയിടെ ഇന്ത്യയിലെത്തിയപ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച . സൈബർ സുരക്ഷയ്ക്കാണ് മോദി ചർച്ചയിൽ ഊന്നൽ നൽകിയത്. എഐ ഉപയോഗിച്ച് എന്തൊക്കെ ചെയ്യാം, എന്തൊക്കെ അരുത് എന്ന ബോധവൽക്കരണം നടത്തണമെന്ന് മോദി ആവശ്യപ്പെട്ടു….

Read More