സൗദിയിൽ ഒരു വർഷത്തിനിടെ ഇറക്കുമതി ചെയ്തത് അറുപതിനായിരം ബൈക്കുകൾ

സൗദിയിൽ ഒരു വർഷത്തിനിടെ ഇറക്കുമതി ചെയ്തത് അറുപതിനായിരം ബൈക്കുകളെന്ന് വാണിജ്യ മന്ത്രാലയം. നാൽപത്തി നാലായിരം ബൈക്കുകളുടെ രജിസ്‌ട്രേഷൻ കഴിഞ്ഞ വർഷം പൂർത്തിയാക്കിയിട്ടുണ്ട്. ഭക്ഷണ ഉത്പന്ന ഡെലിവറിക്കായാണ് ഇത്രയധികം ബൈക്കുകൾ ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യയുൾപ്പെടെ രാഷ്ട്രങ്ങൾക്കാണ് ഇതിന്റെ നേട്ടം. മുമ്പെങ്ങുമില്ലാത്ത വിധം സൗദി നഗരങ്ങളിലെ തെരുവുകളിൽ ഫുഡ് ഡെലിവറി ബൈക്കുകൾ കയ്യടക്കിയിട്ടുണ്ട്. വാണിജ്യ മന്ത്രാലയമാണ് പുതിയ കണക്കുകൾ പുറത്ത് വിട്ടത്. 2023-ൽ, സൗദി അറേബ്യയിലെ മോട്ടോർസൈക്കിളുകളുടെ ഇറക്കുമതിയിൽ 95.5% ഉയർന്നു. 61,000 മോട്ടോർസൈക്കിളുകളാണ് കഴിഞ്ഞ വർഷം ഇറക്കുമതി ചെയ്തത്….

Read More

ബൈക്ക് അഭ്യാസം മേൽപ്പാലത്തിൽ; പൊറുതിമുട്ടിയ യാത്രക്കാർ ബൈക്ക് താഴേക്കെറിഞ്ഞു

സമൂഹമാധ്യമങ്ങളിൽ താരമാകാൻ എന്തും കാണിക്കാൻ മടിയില്ലാത്തവരാണ് പുതുതലമുറക്കാർ. ഇതിൽആൺ-പെൺ വ്യത്യാസമില്ല. ഡിജിറ്റൽ കണ്ടൻറിലൂടെ ലക്ഷങ്ങൾ സമ്പാദിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. ബംഗളൂരു നഗരത്തിൽ ബൈക്ക് സ്റ്റണ്ട് നടത്തിയ യുവാക്കൾക്കു നാട്ടുകാർ കൊടുത്ത എട്ടിൻറെ പണിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയൽ തരംഗം. തുമക്കുരു ദേശീയപാതയിലെ മേൽപ്പാലത്തിൽ വച്ചാണ് ബൈക്ക് സ്റ്റണ്ട് നടത്തുകയും വീഡിയോ ഷൂട്ട് ചെയ്തതും. യുവാക്കളുടെ റോഡിലെ പ്രകടനത്തിൽ റോഡ് ബ്ലോക്ക് ആയി. ആളുകൾ ബൈക്ക് അഭ്യാസം അവസാനിപ്പിക്കാൻ പറഞ്ഞിട്ടും യുവാക്കൾ കൂട്ടാക്കിയില്ല. യുവാക്കളും നാട്ടുകാരും തമ്മിൽ വാക്കേറ്റം വരെയുണ്ടായി….

Read More

കൊച്ചിയിൽ 3 ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു

പട്ടിമറ്റം വലമ്പൂർ തട്ടാംമുകളിൽ മൂന്നു ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. നാലു പേർക്കു ഗുരുതര പരുക്കേറ്റു. വലമ്പൂർ മൂലേക്കുഴി സ്വദേശി എം.എസ്.അഭിഷേക് (21) ആണ് മരിച്ചത്. കോലഞ്ചേരി സ്വദേശി സാബിർ (30), വലമ്പൂർ സ്വദേശികളായ അഭിജിത് മണി (20), അനിരുദ്ധ് രാജു (20), കടയിരുപ്പു സ്വദേശി മൂത്താരിയിൽ കേനസ് ബോസ് എന്നിവർക്കാണ് പരുക്കേറ്റത്. ഇന്നലെ രാത്രി 11നാണ് അപകടമുണ്ടായത്. ടർഫിൽ കളി കഴിഞ്ഞ ശേഷം ബൈക്കിൽ മടങ്ങുകയായിരുന്നു അഭിഷേക്. ഇതിനിടെ, അഭിഷേക് സഞ്ചരിച്ച ബൈക്ക് മറ്റൊരു…

Read More