
കുറുക്കന്റെ ആക്രമണം; ബൈക്ക് യാത്രികന് കാലിൽ കടിയേറ്റു
സംസ്ഥാനത്ത് വീണ്ടും കുറുക്കന്റെ ആക്രമണം. പയ്യന്നൂരിൽ ബൈക്ക് യാത്രികനായ യുവാവിന് കുറുക്കന്റെ ആക്രമണത്തിൽ പരിക്കേറ്റു. പെരളം സ്വദേശി രാജേഷിനെയാണ് ഞായറാഴ്ച രാത്രി ഏഴ് മണിയോടെയാണ് കുറുക്കൻ കടിച്ചത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന രാജേഷിന്റെ കാലിലാണ് കടിയേറ്റത്. ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. പിന്നാലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജില്ലയിൽ തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യമാണ് നിലവിലുള്ളത്. അതിനിടയിലാണ് കുറുക്കനും ഭീതി പരത്തുന്നത്. അതേസമയം കഴിഞ്ഞ ദിവസം വടകരയിൽ കുറുക്കന്റെ ആക്രമണത്തിൽ നാലുവയസുകാരിയുൾപ്പെടെ എട്ടുപേർക്ക് പരിക്കേറ്റു. കോട്ടപ്പള്ളിയിലും പൈങ്ങോട്ടായിലുമാണ് കുറുക്കന്റെ ആക്രമണമുണ്ടായത്. വീട്ടിനകത്ത്…