കാട്ടുപന്നി കുറുകെ ചാടി; ബൈക്ക് യാത്രക്കാരായ ദമ്പതികൾക്ക് പരിക്ക്

തൃശൂർ വേലൂപ്പാടത്ത് കാട്ടുപന്നി ബൈക്കിന് കുറുകെ ചാടിയതിനെ തുടർന്ന് ദമ്പതികൾക്ക് പരിക്ക്. ടാപ്പിംഗിന് പോയവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. കുറിയോടത്ത് വീട്ടിൽ അലിയാർ, ഭാര്യ മാഷിദ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More