
ബൈക്കിൽ ചുറ്റിക്കറങ്ങി സ്‌പൈഡർമാനും സ്‌പൈഡർ വുമണും; ഒടുവിൽ പോലീസ് പിടിച്ച് അകത്തിട്ടു
സൗത്ത് വെസ്റ്റ് ഡൽഹിയിലെ ദ്വാരകയിൽ മോട്ടോർ സൈക്കിളിൽ പ്രത്യക്ഷപ്പെട്ട രണ്ടു യാത്രികരെ കണ്ടു നാട്ടുകാർ ഞെട്ടി! സൂപ്പർ ഹീറോകളായ സ്പൈഡർമാൻ, സ്പൈഡർ വുമൺ വേഷം ധരിച്ച് ബൈക്കിൽ ആടിപ്പാടി കറങ്ങിനടക്കുന്ന ജോഡികൾ സെക്കൻഡുകൾക്കുള്ളിൽ ജനശ്രദ്ധ പിടിച്ചുപറ്റി. റീൽസ് ഷൂട്ടിങ്ങിനുവേണ്ടിയാണ് ‘സ്‌പൈഡർ കമിതാക്കൾ’ ഇരുചക്ര വാഹനത്തിൽ ആഘോഷമായെത്തിയത്. സ്പൈഡർമാൻ ആദിത്യ (20)യും സുഹൃത്ത് 19കാരി സ്പൈഡർ വുമൺ അഞ്ജലിയും ചേർന്നു നിർമിച്ച ഇൻസ്റ്റാഗ്രാം റീൽ ഹിറ്റായി, എങ്കിലും നടുറോഡിലെ പ്രകടനം കാരണം ഇരുവരും പുലിവാലു പിടിച്ചിരിക്കുകയാണ്. ഹെൽമറ്റ് ധരിക്കാതെ,…