
രണ്ടാമത് മൗണ്ടൻ ബൈക്ക് റേസ് ഒക്ടോബർ 15-ന് സംഘടിപ്പിക്കും
രണ്ടാമത് മൗണ്ടൻ ബൈക്ക് റേസ് 2023 ഒക്ടോബർ 15-ന് സംഘടിപ്പിക്കുമെന്ന് ദുബായ് സ്പോർട്സ് കൗൺസിൽ (DSC) അറിയിച്ചു. ദുബായ് മുനിസിപ്പാലിറ്റിയുമായി ചേർന്നാണ് DSC ഈ റേസ് സംഘടിപ്പിക്കുന്നത്. അൽ ഖവാനീജിലെ മൗണ്ടൻ ബൈക്ക് ട്രാക്കിലാണ് ഈ റേസ് സംഘടിപ്പിക്കുന്നതെന്ന് DSC അറിയിച്ചിട്ടുണ്ട്. ഏതാണ്ട് എഴുപത്തിനായിരത്തിലധികം മരങ്ങൾ നിറഞ്ഞ ഒരു കാട്ടിലൂടെ ഒരുക്കിയിട്ടുള്ള മൗണ്ടൻ ബൈക്ക് ട്രാക്കിൽ വെച്ച് നടക്കുന്ന ഈ റേസിൽ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരാർത്ഥികൾ പങ്കെടുക്കുക. 18 കിലോമീറ്റർ ദൈർഘ്യമുള്ള കമ്യൂണിറ്റി കാറ്റഗറി, 37 കിലോമീറ്റർ…