ആലപ്പുഴയില്‍ ടാങ്കര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചു; രണ്ട് മരണം

ടാങ്കര്‍ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടുയുവാക്കള്‍ മരിച്ചു. അമ്പലപ്പുഴ സ്വദേശികളായ അനന്തു (21), കരൂര്‍ അനില്‍കുമാറിന്റെ മകന്‍ അഭിജിത്ത് (22) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി ദേശീയപാതയില്‍ പുന്നപ്ര-കളത്തട്ട് ജങ്ഷന് സമീപമായിരുന്നു അപകടം. ഗ്യാസ് കയറ്റിവന്ന ലോറി ബൈക്കില്‍ ഇടിക്കുകയായിരുന്നു. കെ.എസ്.ഇ.ബി. സബ് സ്‌റ്റേഷന് സമീപമാണ് അപകടം. ദേശീയപാതയിലൂടെ വരികയായിരുന്ന ലോറിയുമായാണ് ഇടറോഡില്‍നിന്ന് കയറിയ ബൈക്ക് ഇടിച്ചത്. ബൈക്ക് ലോറിക്കടിയിലേക്ക് കയറിപ്പോയി. ലോറി അമിതവേഗത്തിലായിരുന്നവെന്നാണ് വിവരം. ബൈക്കില്‍ മൂന്നുപേരായിരുന്നു ഉണ്ടായിരുന്നത്. സ്ഥലത്തെത്തിയ അഗ്നിശമനസേനാ ഉദ്യോഗസ്ഥര്‍ യുവാക്കളെ പുറത്തെടുത്ത്…

Read More