ബൈക്ക് അപകടം; സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് യുവാവ്, 17-കാരന് ദാരുണാന്ത്യം, കേസെടുത്ത് പൊലീസ്

പത്തനംതിട്ടയിൽ അപകടത്തിൽ പരിക്കേറ്റ ആളെ വഴിയിൽ ഉപേക്ഷിച്ച് സഹയാത്രികൻ. കാരംവേലിയിലാണ് ദാരുണ സംഭവം. അപകടത്തിൽ പരിക്കേറ്റ 17കാരൻ നെല്ലിക്കാല സ്വദേശി സുധീഷ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സുധീഷിൻറെ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടത്തിന് ശേഷം ബൈക്കുമായി കടക്കാൻ ശ്രമിച്ച കുലശേഖരപതി സ്വദേശി സഹദിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. സുധീഷിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോകവേയാണ് അപകടം ഉണ്ടായത്. ഇന്നലെ രാത്രി 9.15 നാണ് സംഭവം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. അശ്രദ്ധമായി വാഹനം…

Read More

കുമളിയിൽ ബൈക്കും ജീപ്പും കൂട്ടിയിടിച്ചു; രണ്ട് യുവാക്കൾ മരിച്ചു

ഇടുക്കി കുമളിയിൽ ബൈക്ക് ജീപ്പുമായി കൂട്ടിയിടിച്ച് രണ്ട് മരണം. ഒരാൾക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലർച്ചെ 12 മണിയോടെ കുമളി ഹോളീഡെ ഹോമിന് സമീപത്താണ് അപകടമുണ്ടായത്. കന്നിമാചോലയിലേക്ക് പോയ ബൈക്ക് കുമളി ഭാഗത്തേക്ക് വരികയായിരുന്ന ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. വണ്ടിപ്പെരിയാർ കന്നിമാർചോല സ്വദേശികളായ അജയ്, സന്തോഷ് എന്നിവരാണ് മരിച്ചത്. ഇരുവരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. അപകടത്തിൽ പരിക്കേറ്റ അരുണിനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മരിച്ച യുവാക്കൾക്കൊപ്പം ഉണ്ടായിരുന്ന അരുണിന്റെ പരിക്ക് ഗുരുതരമാണ്. അപകടത്തിൽ സന്തോഷിന്റെ കൈ അറ്റുപോയി. അതേസമയം ഇടുക്കിയിൽ…

Read More

ബൈക്ക് ഇടിച്ച് അപകടം; രണ്ട് പേർ മരിച്ചു

തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കുളത്തൂര്‍ തമ്പുരാന്‍ മുക്കില്‍ വെച്ച് പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു അപകടം. അമിതവേഗത്തിലെത്തിയ ബൈക്ക് കാല്‍നടയാത്രക്കാരനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ബൈക്കോടിച്ചിരുന്ന അല്‍ സാജിര്‍ (20), കാല്‍നട യാത്രക്കാരനായ സുനീഷ് (29) എന്നിവരാണ് മരിച്ചത്. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന അല്‍ അമാനെ (19) ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

Read More

നെയ്യാറ്റിൻകരയിൽ കുടുംബം സഞ്ചരിച്ച ബൈക്കിൽ ലോറി ഇടിച്ചുകയറി: ആറുവയസുകാരന് ദാരുണാന്ത്യം

നെയ്യാറ്റിൻകരയിലുണ്ടായ അപകടത്തിൽ 6 വയസുകാരൻ ലോറിയിടിച്ച് മരിച്ചു. നെയ്യാറ്റിൻകര മണലുവിള സ്വദേശി ജിജിന്റെയും രേഷ്മയുടേയും രണ്ടാമത്തെ മകനായ ആരീഷ് ആണ് മരിച്ചത്. നെയ്യാറ്റിൻകര ഗ്രാമത്തിന് സമീപമാണ് അപകടം നടന്നത്. അമ്മയും രണ്ട് മക്കളും അച്ഛനും സഞ്ചരിച്ച ഇരു ചക്ര വാഹനത്തിൻ ടോറസ് ലോറി ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. ലോറി കയറിയിറങ്ങിയാണ് ആരീഷ് മരിച്ചത്. മൂത്ത മകൻ ആരോൺ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു.

Read More

ടിപ്പര്‍ ലോറിക്കുപിന്നില്‍ ബൈക്കിടിച്ച് 21-കാരന്‍ മരിച്ചു; പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരം

തിരുവനന്തപുരത്ത് ടിപ്പര്‍ ലോറിക്കുപിന്നില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു. കല്ലിയൂര്‍ കാക്കാമൂല റ്റി.എം. സദനത്തില്‍ അര്‍ജുന്‍ (ശംഭു -21) ആണ് മരിച്ചത്. തിരുവല്ലം – പാച്ചല്ലൂര്‍ റോഡില്‍ കുളത്തിന്‍കര ശ്രീഭദ്രകാളി ക്ഷേത്രത്തിന് മുന്‍വശത്ത് ഞായറാഴ്ച രാത്രി ആയിരുന്നു അപകടം. മൂന്നുപേര്‍ ബൈക്കിലുണ്ടായിരുന്നു. മരിച്ച അര്‍ജുനൊപ്പം ഉണ്ടായിരുന്ന രണ്ടുപേരുടെയും പരിക്ക് ഗുരുതരമാണ്. കാക്കാമൂല സ്വദേശി ശ്രീദേവ് (21), വെണ്ണിയൂര്‍ നെല്ലിവിള ഗ്രേസ് നഗറില്‍ അമല്‍ (21) എന്നിവരാണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്. ഇരുവരും വണ്ടിത്തടം എ.സി.ഇ കോളേജിലെ എന്‍ജിനിയറിങ് വിദ്യാര്‍ഥികളാണ്.

Read More

കോട്ടയത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കോട്ടയത്ത് ബൈക്കും ബസും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. മീനടം പാടത്ത് പറമ്പില്‍ ഷിന്റോ ചെറിയാന്‍ (26) ആണ് മരിച്ചത്. ഇന്ന്bus-and-bike-accident-death-kottayam ഉച്ചയ്ക്ക് ഒന്നരയോടെ കെ.കെ. റോഡില്‍ വടവാതൂര്‍ മാധവന്‍പടിക്ക് സമീപമായിരുന്നു അപകടം. കോട്ടയത്തുനിന്ന് മുണ്ടക്കയത്തേക്ക് പോകുകയായിരുന്ന ഷാജീസ് ബസും എതിര്‍ദിശയില്‍ വന്ന ഷിന്റോ ഓടിച്ചിരുന്ന ബൈക്കും തമ്മില്‍ ഇടിക്കുകയായിരുന്നു. ബൈക്ക്, ബസിന്റെ മുന്‍ഭാഗത്ത് അടിയിലേക്ക് ഇടിച്ചുകയറിയ നിലയിലായിരുന്നു. നാട്ടുകാര്‍ ഉടന്‍തന്നെ പരിക്കേറ്റ ഷിന്റോയെ കോട്ടയം വടവാതൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അപകടത്തെത്തുടര്‍ന്ന് കെ.കെ. റോഡില്‍ വന്‍…

Read More

കെ.എസ്.ആർ.ടി.സി ബസ് ബൈക്കിലിടിച്ച് അപകടം; യുവതിയും യുവാവും മരിച്ചു

തെറ്റായ ദിശയിലൂടെ എത്തിയ കെ.എസ്.ആർ.ടി.സി ബസ് ബൈക്കിലിടിച്ച് രണ്ട് പേർ മരിച്ചു. ആലപ്പുഴ ചെറുകര കാവാലം സ്വദേശി സാബുവിന്റെ മകൾ സുധി (25), കോഴിക്കോട് നന്മണ്ട സ്വദേശി അബ്ദുൽ ജമാലിന്റെ മകൻ മുഹമ്മദ് നിഹാൽ (25) എന്നിവരാണ് മരിച്ചത്. ദേശീയ പാതയിൽ കൊല്ലം ബൈപാസ് തുടങ്ങുന്ന ആൽത്തറമൂട് ജംക്‌ഷനിലായിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്തുനിന്നും ആലപ്പുഴയിലേക്ക് പോകുകയായിരുന്ന ബൈക്കിൽ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന സൂപ്പർഫാസ്റ്റ് ഇടിക്കുകയായിരുന്നു. കെഎസ്ആർടിസി ബസ് ദിശ തെറ്റിച്ച് എത്തിയതാണ് അപകട കാരണം. ദേശീയ പാത വികസനത്തിന്റെ…

Read More

കണ്ണൂരിൽ വാഹനാപകടം: എട്ട് വയസ്സുകാരന് ദാരുണാന്ത്യം, പിതാവ് ഗുരുതരാവസ്ഥയിൽ

കണ്ണൂർ പാനൂർ പുത്തൂരിൽ വാഹനാപകടത്തിൽ എട്ട് വയസ്സുകാരന് മരിച്ചു. കൊളവല്ലൂരിലെ ഹാദി ഹംദാൻ ആണ് മരിച്ചത്. ബൈക്ക് ലോറിയിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. സംഭവസ്ഥലത്തുവെച്ചു തന്നെ ആദിൽ മരിച്ചു. അതേസമയം, സ്‌ക്കൂട്ടർ ഓടിച്ചസ്‌ക്കൂട്ടർ ഓടിച്ച ഹാദിയുടെ പിതാവ് അൻവറിനും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. അൻവർ ആശുപത്രിയിൽ ചികിത്സയിലാണ്. പിതാവിന്റെ നില ഗുരുതരമാണെന്നാണ് വിവരം. അപകടം നടന്നയുടനെ നാട്ടുകാരെത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അപകട സ്ഥലത്തുവെച്ചുതന്നെ ആദിൽ മരിക്കുകയായിരുന്നു. പാനൂർ പുത്തൂർ ക്ലബിന് സമീപം തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം ഉണ്ടായത്. ഒന്നാം…

Read More

പാലക്കാട് വാഹനാപകടത്തിൽ നവവധു മരിച്ചു; ഭർത്താവ് ഗുരുതര പരുക്കുകളോടെ ചികിത്സയിൽ

പാലക്കാട് പുതുശേരിൽ ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. കണ്ടെയ്നർ ലോറിയും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു . അപകടത്തിൽ കണ്ണന്നൂർ പുതുക്കോട് സ്വദേശിയും നവവധുവുമായ അനീഷയാണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന ഭർത്താവ് കോയമ്പത്തൂർ സ്വദേശി ഷക്കീറിനെ ഗുരുതര പരുക്കുകളോടെ പാലക്കാടുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നെന്മാറയിലുള്ള ബന്ധുവിന്റെ വീട്ടിൽ വിരുന്നിന് പോയി കോയമ്പത്തൂരിലുള്ള ഷക്കീറിന്റെ വീട്ടിലേക്ക് തിരികെ പോകുന്നതിനിടെയായിരുന്നു അപകടം. കഴിഞ്ഞ ജൂൺ നാലിനായിരുന്നു ഇരുവരുടേയും വിവാഹം കഴിഞ്ഞത്. 

Read More

തൃശൂരിൽ ബൈക്ക് നിയന്ത്രണം വിട്ടു മതിലിൽ ഇടിച്ച് യുവാവ് മരിച്ചു

തൃശൂർ ചൊവ്വന്നൂരിൽ ബൈക്ക് നിയന്ത്രണം വിട്ടു മതിലിൽ ഇടിച്ച് യുവാവ് മരിച്ചു. മരത്തംകോട് എകെജി നഗറിൽ താമസിക്കുന്ന കല്ലായിൽ വീട്ടിൽ ചന്ദ്രൻറെ മകൻ വിജീഷാണ്(27) മരിച്ചത്. ഇന്ന് പുലർച്ചെയോടെയായിരുന്നു അപകടം. പന്തല്ലൂർ ഭാഗത്തുനിന്നും ചൊവ്വന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് സ്വകാര്യ വ്യക്തിയുടെ മതിലിൽ ഇടിച്ച് അപകടമുണ്ടായെന്നാണ് നിഗമനം. മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read More