കെഎസ്ഇബി ചെയർമാനായി ബിജു പ്രഭാകർ ചുമതലയേറ്റു

ബിജു പ്രഭാകര്‍ കെ.എസ്.‌ഇ.ബി ചെയര്‍മാനായി ചുമതലയേറ്റു. കെഎസ്ആർടിസിയിൽ താൻചെയ്തത് ശരിയെന്ന് ബോധ്യമുള്ളതുകൊണ്ടാണ് സർക്കാർ കെഎസ്ഇബിയുടെ ചുമതല ഏൽപിച്ചതെന്ന് ബിജു പ്രഭാകർ പറഞ്ഞു. കെഎസ്ആര്‍ടിസി നഷ്ടത്തിലാവാന്‍ കാരണം ഓഫീസര്‍മാരുടെ കുറവാണ്. ഇലക്ട്രിക് ബസുകള്‍ ലാഭത്തിലാക്കാനായി കെഎസ്ഇബി നിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ച് പഠിച്ച ശേഷം അഭിപ്രായം പറയാമെന്നും അദ്ദേഹം പറഞ്ഞു. എവിടെയാണെങ്കിലും താന്‍ സര്‍ക്കാരിന്റെ നയമേ പിന്തുടര്‍ന്നിട്ടുള്ളൂ. തനിക്ക് നേരെ വിമര്‍ശനങ്ങളുണ്ടാകും അത് സ്വാഭാവികമാണ്. എന്തെങ്കിലും മാറ്റങ്ങള്‍ കൊണ്ടുവരുന്നവര്‍ക്കേ ശത്രുക്കള്‍ ഉണ്ടാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read More

കേരളത്തിൽ ഐഎഎസ് തലപ്പത്ത് അഴിച്ചുപണി ; എപിഎം മുഹമ്മദ് ഹനീഷ് വ്യവസായ വകുപ്പ് സെക്രട്ടറി , ബിജു പ്രഭാകർ കെഎസ്ഇബി ചെയർമാൻ

സംസ്ഥാനത്ത് ഐഎഎസ് തലത്തിൽ വീണ്ടും അഴിച്ചുപണി. ആരോഗ്യവകുപ്പ് സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷിനെ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ പൂർണ്ണചുമതലയിൽ നിയമിച്ചു. കെഎസ്ഇബി ചെയർമാൻ രാജൻ ഖൊബ്രഗഡെ ആരോഗ്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി സ്ഥാനത്ത് തിരിച്ചെത്തി. ബിജു പ്രഭാകറാണ് കെഎസ്ഇബിയുടെ പുതിയ ചെയർമാൻ. തൊഴിൽ വകുപ്പ് സെക്രട്ടറി കെ വാസുകിക്ക് നോർക്ക സെക്രട്ടറിയുടെ അധിക ചുമതല കൂടി നൽകി. 

Read More

ഗതാഗത വകുപ്പ് മന്ത്രിയുമായി പ്രശ്നങ്ങളില്ല, ഒഴിവാക്കണമെന്ന് താൻ നേരത്തെ ആവശ്യപ്പെട്ടത്; കെഎസ്ആർടിസിയിലെ പദവികൾ ഒഴിഞ്ഞ് ബിജുപ്രഭാകർ

ബിജു പ്രഭാകര്‍ ഐ.എ.എസ് കെഎസ്ആര്‍ടിസി ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് പടിയിറങ്ങി. മൂന്ന് വര്‍ഷവും എട്ട് മാസവും നീണ്ട സേവനത്തിന് ശേഷം കെഎസ്ആര്‍ടിസി സിഎംഡി പദവിയില്‍ നിന്നും, രണ്ടര വര്‍ഷമായി ചുമതല വഹിച്ചിരുന്ന ഗതാഗത സെക്രട്ടറി പദവിയില്‍ നിന്നുമാണ് ബിജു പ്രഭാകര്‍ ചുമതല ഒഴിഞ്ഞത്. തന്റെ ഔദ്യോഗിക ജീവിതത്തില്‍ താന്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുകയും തന്നെ സ്റ്റേഹിക്കുകയും സപ്പോര്‍ട്ടു ചെയ്യുകയും ചെയ്തത് കെഎസ്ആര്‍ടിസിയും കെഎസ്ആര്‍ടിസി ജീവനക്കാരുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കെഎസ്ആര്‍ടിസിയില്‍ നിന്നും ഇപ്പോഴുള്ള വിട…

Read More

കെഎസ്ആർടിസി CMD ബിജു പ്രഭാകർ വീണ്ടും അവധിയിൽ പ്രവേശിച്ചു; വ്യക്തിപരമായ കാരണങ്ങളാലാണ് അവധിയെന്ന് വിശദീകരണം

കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍ അവധിയില്‍ പ്രവേശിച്ചു. ഈ മാസം 17വരെയാണ് അവധി എടുത്തിരിക്കുന്നത്. കെഎസ്ആര്‍ടിസി സിഎംഡി സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയ്ക് കത്ത് നല്‍കിയതിന് പിന്നാലെയാണ് അവധിയെടുത്തത്. കത്തില്‍ തുടര്‍നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് എംഡി അവധിയില്‍ പ്രവേശിച്ചതെന്നാണ് വിവരം. ഗതാഗത മന്ത്രി ഗണേഷ് കുമാറുമായുള്ള നയപരമായ വിയോജിപ്പ് നിലനില്‍ക്കെയാണ് അവധി. എന്നാല്‍, വ്യക്തിപരമായ കാരണങ്ങളലാണ് അവധിയെടുക്കുന്നതെന്നാണ് ബിജു പ്രഭാകറിന്‍റെ വിശദീകരണം. വിദേശത്തായിരുന്ന ബിജു പ്രഭാകർ കഴിഞ്ഞ മാസം 28ന് മടങ്ങിയെത്തിയശേഷം കെഎസ്ആര്‍ടിസി ഓഫീസിൽ പോവുകയോ ഫയലുകളിൽ…

Read More

ബിജു പ്രഭാകറുമായി അഭിപ്രായ വ്യത്യാസമില്ല; KSRTC സിഎംഡി സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതായി അറിയില്ല, മന്ത്രി ഗണേഷ് കുമാർ

KSRTC സിഎംഡി ബിജു പ്രഭാകറുമായി അഭിപ്രായ വ്യത്യാസമില്ലെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതിനെ കുറിച്ച് അറിയില്ല. വിവരം തന്നെ അറിയിച്ചിട്ടില്ലെന്നും ചീഫ് സെക്രട്ടറിയോട് അന്വേഷിക്കാമെന്നും മന്ത്രി വ്യക്തമാക്കി. ഇന്നലെയാണ് സിഎംഡി പദവിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബിജു പ്രഭാകര്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയത്. ബിജു പ്രഭാകർ കഴിഞ്ഞ മാസം 28ന് വിദേശത്തുനിന്നും മടങ്ങിയെത്തിയശേഷം കെഎസ്ആര്‍ടിസി ഓഫീസിൽ പോവുകയോ ഫയലുകളിൽ തീരുമാനമെടുക്കുകയോ ചെയ്തിരുന്നില്ല. ഗതാഗത മന്ത്രിയായി കെ ബി…

Read More

രൂക്ഷ വിമർശനവുമായി കെഎസ്ആർടിസി സിഎംഡി; കരുതലോടെ ട്രേഡ് യൂണിയനുകൾ

കെഎസ്ആർടിസി സിഎംഡിയുടെ രൂക്ഷ വിമർശനം കേൾക്കേണ്ടി വന്നതോടെ കരുതലോടെ ട്രേഡ് യൂണിയനുകൾ. പ്രത്യേക ലക്ഷ്യം വച്ചാണ് ബിജു പ്രഭാകറിന്റെ നീക്കമെന്നും കാര്യങ്ങൾ സസൂഷ്മം നിരീക്ഷിച്ച ശേഷം മാത്രം പ്രതികരിച്ചാൽ മതിയെന്നുമാണ് യൂണിയനുകളുടെ തീരുമാനം. അതേസമയം ട്രേഡ് യൂണിയനുകൾക്കെതിരെയുള്ള നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സിഎംഡി ബിജു പ്രഭാകർ. ബിജു പ്രഭാകറിൻറെ മൂന്നാമത്തെ ഫേസ്ബുക്ക് വീഡിയോ ഇന്ന് വൈകിട്ട് 3 മണിക്ക് പുറത്ത് വരുമെന്നാണ് വിശദമാക്കിയിട്ടുള്ളത്. ജീവനക്കാരിൽ ഒരു വിഭാഗം മാഹിയിൽ നിന്ന് കെഎസ്ആർടിസി ബസ്സിൽ മദ്യം കടത്തുന്നവരാണ് എന്നും നാഗർകോവിൽ…

Read More

സംസ്ഥാനത്തെ വിമാനത്താവളങ്ങൾ കണക്ട് ചെയ്ത് സർവീസ്; വിമാന കമ്പനികളുമായി സർക്കാർ ചർച്ച തുടങ്ങി

സംസ്ഥാനത്തെ വിമാനത്താവളങ്ങൾ കണക്ട് ചെയ്ത് സർവീസ് നടത്തുന്നതിന് വിമാന കമ്പനികളുമായി സർക്കാർ ചർച്ച തുടങ്ങി. ഇതിന്റെ ഭാഗമായി ആകാശ വിമാന കമ്പനിയുമായി സിവിൽ ഏവിയേഷന്റെ ചുമതലയുള്ള ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ മുംബൈയിൽ ചർച്ച നടത്തി. നിലവിൽ തിരുവനന്തപുരത്തു നിന്നു കണ്ണൂരിലേക്ക് ഒരു വിമാന സർവീസ് മാത്രമേയുള്ളു. 72 സീറ്റുള്ള ഇൻഡിഗോ വിമാനമാണ് സർവീസ് നടത്തുന്നത്. ചെലവ് കുറഞ്ഞ രീതിയിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചും, തമിഴ്നാട്ടിലെ കോയമ്പത്തൂർ, മധുര, കർണാടകത്തിലെ മംഗളൂരു വിമാനത്താവളങ്ങളുമായി…

Read More

കെഎസ്ആർടിസി തലപ്പത്ത് നിന്ന് ബിജു പ്രഭാകറിനെ മാറ്റണം; കാനം രാജേന്ദ്രൻ

കെഎസ്ആർടിസി ചെയർമാൻ ആന്റ് മാനേജിങ് ഡയറക്ടർ സ്ഥാനത്ത് നിന്ന് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ബിജു പ്രഭാകറിനെ മാറ്റണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കെ എസ് ടി എ സംഘ് സംസ്ഥാന സമ്മേളന വേദിയിലെ ബിജു പ്രഭാകറിന്റെ പ്രസംഗത്തെ തുടർന്നായിരുന്നു കാനത്തിന്റെ പ്രതികരണം. പൊതുമേഖല സ്വകാര്യവൽക്കരണത്തെ ബിജു പ്രഭാകർ പിന്തുണയ്ക്കുന്നുവെന്ന് കാനം രാജേന്ദ്രൻ കുറ്റപ്പെടുത്തി. ഇത് എൽഡിഎഫിന്റെ നയമല്ല. ബിജു പ്രഭാകർ പൊതുവേദിയിൽ ഇക്കാര്യം പറഞ്ഞത് അച്ചടക്ക ലംഘനമാണ്. ബിജു പ്രഭാകറിനെ സ്ഥാനത്ത് നിന്ന് നീക്കാൻ…

Read More