
ബോണറ്റിൽ വീണ 70കാരനുമായി കാർ പാഞ്ഞത് 8കി.മീ; ശരീരത്തിൽ കയറിയിറങ്ങി, ദാരുണാന്ത്യം
അമിതവേഗത്തിലെത്തിയ കാറിടിച്ച് സൈക്കിൾ യാത്രക്കാരനായ എഴുപതുകാരന് ദാരുണാന്ത്യം. ബിഹാറിലെ ഈസ്റ്റ് ചമ്പാരൻ ജില്ലയിലെ ബംഗ്റചൗക്കിന് സമീപമുണ്ടായ അപകടത്തിൽ ബംഗ്റ സ്വദേശിയായ ശങ്കർ ചൗദൂറാണ് മരിച്ചത്. അപകടത്തിന് ശേഷം നിർത്താതെപോയ കാർ പോലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു. കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടതായും ഇവർക്കായി തിരച്ചിൽ തുടരുകയാണെന്നും പോലീസ് പറഞ്ഞു. ദേശീയപാത 27-ൽ സൈക്കിളുമായി റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് ശങ്കറിനെ കാർ ഇടിച്ചുതെറിപ്പിച്ചത്. സൈക്കിളിൽ ഇടിച്ചതിന് ശേഷം ബോണറ്റിലേക്ക് വീണ യാത്രക്കാരനുമായി എട്ടുകിലോമീറ്ററോളമാണ് കാർ സഞ്ചരിച്ചത്. പിന്നാലെ ബ്രേക്കിട്ടപ്പോൾ റോഡിലേക്ക് വീണ ശങ്കറിന്റെ ശരീരത്തിലൂടെ…