ഉയർന്ന നികുതി ഏർപ്പെടുത്തി ഒരു പുഞ്ചിരിയോടെയാണ് ഇന്ത്യ അത് നടപ്പാക്കുന്നത്: ഡൊണാള്‍ഡ് ട്രംപ്

നികുതി ചുമത്തല്‍ ഇന്ത്യയെ കുറ്റപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. ഇറക്കുമതിക്ക് ഇന്ത്യ കൂടുതൽ നികുതി ചുമത്തുന്നുണ്ടെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. താന്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ ഇതേ രീതി തിരിച്ചു സ്വീകരിക്കുമെന്നും ഇറക്കുമതി ചെയ്യുന്ന ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് ഉയര്‍ന്ന നികുതി ചുമത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഉയർന്ന നികുതി ഏർപ്പെടുത്തി ഒരു പുഞ്ചിരിയോടെയാണ് ഇന്ത്യ അത് നടപ്പാക്കുന്നത്.അമേരിക്കയെ വീണ്ടും സമ്പന്നമാക്കാനുള്ള തന്‍റെ പദ്ധതിയുടെ പ്രധാനഘടകം പരസ്പര നികുതി ചുമത്തുകയെന്നതാണ്. പൊതുവെ അമേരിക്ക നികുതി ചുമത്താറില്ല. താനാണ്…

Read More

ബംഗ്ലാദേശിൽ ഇടക്കാല സർക്കാർ ഇന്ന് അധികാരത്തിലേറും

കലാപ കലുഷിതമായ ബംഗ്ലാദേശിൽ ഇടക്കാല സർക്കാർ ഇന്ന് അധികാരത്തിലേറും. ഇന്ന് രാത്രി പുതിയ സർക്കാർ ചുമതലയേൽക്കുമെന്ന് സൈനിക മേധാവി ജനറൽ വഖർ ഉസ് സമാൻ അടക്കമുള്ളവർ അറിയിച്ചിട്ടുണ്ട്. സർക്കാരിനെ നയിക്കാൻ സമ്മതിച്ച നോബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് ഇന്ന് പാരിസിൽ നിന്ന് ധാക്കയിൽ മടങ്ങിയെത്തും. ബംഗ്ലാദേശ് പ്രാദേശിക സമയം ഇന്ന് ഉച്ചയ്ക്ക് 2.10 ന് പ്രൊഫസ‍ർ മുഹമ്മദ് യൂനുസ് ധാക്കയിൽ വിമാനമിറങ്ങുമെന്നാണ് വിവരം. രാത്രി എട്ട് മണിയോടെ ഇടക്കാല സർക്കാർ അധികാരമേൽക്കുമെന്നാണ് വ്യക്തമാകുന്നത്. പതിനഞ്ചംഗ മന്ത്രിസഭയിൽ…

Read More

ഇന്ത്യൻ ടീമിന്റെ ഏറ്റവും വലിയ ശത്രു’: പേര് വെളിപ്പെടുത്തി രവിചന്ദ്രൻ അശ്വിൻ

ഇന്ത്യൻ ടീം നിലവിൽ ദക്ഷിണാഫ്രിക്കയിലാണ്. ഡിസംബർ 26 ന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കായി ഉള്ള ഒരുക്കത്തിലാണ് താരങ്ങൾ. ഇതുവരെ സൗത്താഫ്രിക്കയ്ക്ക് എതിരെ അവരുടെ നാട്ടിൽ ഒരു പരമ്പര പോലും ജയിക്കാൻ സാധിക്കാത്ത ഇന്ത്യക്ക് മുന്നിൽ ഇപ്പോൾ ഉള്ളത് ഒരു സുവർണാവസരം തന്നെയാണ്. അടുത്തിടെ ഓൾറൗണ്ടർ ആർ അശ്വിൻ അപ്‌ലോഡ് ചെയ്‌ത ഒരു വീഡിയോയിൽ, ഒരു സ്റ്റാഫ് അംഗവുമായി അശ്വിൻ തമാശ പറയുന്നത് കാണാം. ‘ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഏറ്റവും വലിയ ശത്രുക്കളിൽ ഒരാൾ’ എന്ന് അദ്ദേഹത്തെ പരിചയപ്പെടുത്തുകയും…

Read More

തീവ്രവാദം മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ ഭീഷണി; ഒറ്റക്കെട്ടായി നിൽക്കണമെന്ന് മോദി

 തീവ്രവാദം മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ സന്ദർശനത്തിനെത്തിയ ടാൻസാനിയ പ്രസിഡന്റ് സാമിയ സുലുഹുവിനെ ദില്ലിയിൽ സ്വീകരിക്കവേയാണ് മോദിയുടെ പരാമർശം. തീവ്രവാദത്തിനെതിരെ ഒറ്റക്കെട്ടായി നില്ക്കണമെന്നും മോദി പറഞ്ഞു. ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തെ ഭീകരവാദമെന്ന് അപലപിച്ച മോദി ഇസ്രയേലിന് ഐക്യദാർഢ്യവും പ്രഖ്യാപിച്ചിരുന്നു. അതേസമയം യുദ്ധമേഖലയിലെ ഇന്ത്യാക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ചർച്ചകൾ തുടരുകയാണ്. കാബിനറ്റ് സെക്രട്ടറി ഇത് സംബന്ധിച്ച് കൂടിയാലോചന നടത്തി. ​ ഗൾഫ് രാജ്യങ്ങളുമായും ഇന്ത്യ ഇക്കാര്യം സംസാരിക്കുന്നുണ്ട്. സ്ഥിതി നിരീക്ഷിക്കുകയാണെന്നാണ്  കേന്ദ്രസർക്കാറിലെ ഉന്നത…

Read More

‘വര്‍ക്ക് ഫ്രം ഹോം’ ടെക്‌നോളജി വ്യവസായത്തിന്റെ വലിയ തെറ്റ്; ഓപ്പണ്‍ എഐ മേധാവി സാം ആള്‍ട്ട്മാന്‍

സാങ്കേതിക വിദ്യാ രംഗത്തിന് പറ്റിയ ഏറ്റവും വലിയ തെറ്റുകളിലൊന്നാണ് സ്ഥിരമായ ‘റിമോട്ട് വര്‍ക്ക്’ എന്ന് ചാറ്റ് ജിപിടി നിര്‍മാതാക്കളായ ഓപ്പണ്‍ എഐ എന്ന സ്ഥാപനത്തിന്റെ മേധാവി സാം ആള്‍ട്ട്മാന്‍. സ്‌ട്രൈപ്പ് എന്ന ഫിന്‍ടെക്ക് സ്ഥാപനം സംഘടിപ്പിച്ച ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സാം ആള്‍ട്ട്മാന്‍. റിമോട്ട് വര്‍ക്ക് സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് യോജിച്ചതല്ലെന്നും സ്ഥിരമായ റിമോട്ട് വര്‍ക്ക് സാധ്യമാക്കാന്‍ മതിയായ ഒരു സാങ്കേതിക വിദ്യയും ഇതുവരെ ലഭ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. സ്ഥിരമായ വര്‍ക്ക് ഫ്രം ഹോം ജോലികളില്‍ ക്രിയാത്മകത…

Read More