
ഝാർഖണ്ഡിലെ ഇ.ഡി റെയ്ഡ്; മന്ത്രിയുടെ പേഴ്സണൽ സെക്രട്ടറി അറസ്റ്റിൽ
ഝാർഖണ്ഡിൽ ഇ.ഡി റെയ്ഡ. റെയ്ഡിൽ കണക്കിൽപ്പെടാത്ത കോടിക്കണക്കിന് രൂപ പിടിച്ചെടുത്തു. സംഭവത്തിൽ ഗ്രാമവികസനമന്ത്രി അലംഗീർ ആലമിൻറെ പേഴ്‌സണൽ സെക്രട്ടറി സഞ്ജീവ് ലാൽ അറസ്റ്റിൽ. തിങ്കളാഴ്ച സഞ്ജീവിന്റെ സഹായിയുടെ വീട്ടിൽ നിന്നും എൻഫോഴ്സ്‌മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി.) 5.23 കോടി രൂപ പിടിച്ചെടുത്തതിന്റെ പശ്ചാത്തലത്തിലാണ് അറസ്റ്റ്. അലംഗീറിന്റെ പേഴ്‌സണൽ സെക്രട്ടറി സഞ്ജീവ് ലാലിൻറെ സഹായി ജഹാംഗീറിന്റെ ഉടമസ്ഥതയിലുള്ള ഗദീഖാന ചൗക്കിലെ വീട്ടിൽ നിന്നാണ് പണം കണ്ടെത്തിയത്. ഇയാളുടെ അറസ്റ്റും ഇ.ഡി. രേഖപ്പെടുത്തിയിട്ടുണ്ട്. പരിശോധനയ്ക്കിടയിൽ പണം എണ്ണുന്ന ഒന്നിലധികം യന്ത്രങ്ങൾ തകരാറിലായതാതായി ഉദ്യോഗസ്ഥർ അറിയിച്ചു. കോൺഗ്രസ് നേതാവും…