
‘ജീവിതത്തിനിടയില്‍ ആകെ പേടി ഉണ്ടാക്കുന്ന ഒരേ ഒരു കാര്യം, തന്റെ അച്ഛനും അങ്ങനെ’; സീമ പറഞ്ഞത്
ഇത്രയും കാലത്തെ തന്റെ ജീവിതത്തിനിടയില്‍ ആകെ പേടി ഉണ്ടാക്കുന്ന ഒരേ ഒരു കാര്യത്തെ പറ്റി നടി സീമ വെളിപ്പെടുത്തിയ കാര്യങ്ങള്‍ വൈറലാവുകയാണ് ഇപ്പോള്‍. മനോരമ നല്‍കിയ റിപ്പോര്‍ട്ടിലൂടെയാണ് തന്റെ പേടികളെ കുറിച്ച് സീമ പറഞ്ഞിരിക്കുന്നത്. ‘ചെറിയ പ്രായത്തില്‍ അച്ഛന്‍ പിരിഞ്ഞു പോയതിന്റെ ദുഃഖം പോലും കാലം ഇടപെട്ട് പരിഹരിച്ചു. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ അച്ഛന്‍ അന്വേഷിച്ചു വന്നു. ഇടയ്ക്കിടെ അദ്ദേഹം എന്നെ കാണാനായി വന്നു. ഒരിക്കല്‍ അച്ഛന്‍ അദ്ദേഹത്തിന്റെ കൂടെ വരണമെന്ന് എന്നോട് ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പം…