യുഎസ് ആകാശ ദുരന്തം: ഒബാമ ബൈഡൻ ഭരണകൂടങ്ങളെ വിമര്‍ശിച്ച് ട്രംപ്

വാഷിങ്ടണിലെ റൊണാള്‍ഡ് റീഗന്‍ ദേശീയ വിമാനത്താവളത്തിനടുത്ത് യു.എസ്. യാത്രാവിമാനം സേനാ ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് പോട്ടോമാക് നദിയില്‍ വീണുണ്ടായ അപകടത്തില്‍ ബറാക് ഒബാമ, ജോ ബൈഡന്‍ ഭരണകൂടങ്ങളെ വിമര്‍ശിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഡൈവേഴ്‌സിറ്റി, ഇക്വിറ്റി, ഇന്‍ക്ലൂഷന്‍ (ഡി.ഇ.ഐ) നയങ്ങളെയും ട്രംപ് വിമര്‍ശിച്ചു. ഒബാമയുടെയും ജോ ബൈഡന്റെയും ഭരണകൂടങ്ങളുടെ കീഴില്‍ ‘കടുത്ത ബൗദ്ധിക വൈകല്യമുള്ള’ ആളുകളെ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരായി നിയമിച്ചിരുന്നുവെന്ന് പത്രസമ്മേളനത്തില്‍ ട്രംപ് ചൂണ്ടിക്കാട്ടി. ‌ ‌അപകടം ഒഴിവാക്കാനാകുമായിരുന്നെന്നും സൈന്യത്തില്‍ ഉള്‍പ്പെടെ വംശീയ വൈവിധ്യത്തിനായി വാദിക്കുന്ന ഡി.ഇ.ഐ…

Read More

‘ഒരുമിച്ച് ഇരിക്കുമ്പോഴെല്ലാം സഹകരണത്തിനുള്ള പുതിയ മേഖലകൾ കണ്ടെത്താറുണ്ട്’; മോദിക്കൊപ്പമുള്ള ചിത്രവുമായി ജോ ബൈഡൻ

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിലെ ചിത്രങ്ങൾ പങ്കുവച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. എപ്പോഴെല്ലാം മോദിയുമായി ഒരുമിച്ചിരുന്നിട്ടുണ്ടോ അപ്പോഴെല്ലാം പരസ്പര സഹകരണത്തിനുള്ള പുതിയ മേഖലകൾ കണ്ടെത്താറുണ്ടെന്നും അദ്ദേഹം എക്സിൽ കുറിച്ചു. ‘‘ചരിത്രത്തിലെ ഏതു സമയത്തേക്കാളും ശക്തവും ചലനാത്മകവുമാണ് നിലവിൽ ഇന്ത്യയുമായുള്ള അമേരിക്കയുടെ പങ്കാളിത്തം. ‌‌പ്രധാനമന്ത്രി മോദി, നമ്മൾ ഒരുമിച്ച് ഇരിക്കുമ്പോഴെല്ലാം, സഹകരണത്തിനുള്ള പുതിയ മേഖലകൾ കണ്ടെത്താനുള്ള നമ്മുടെ കഴിവിൽ ഞാൻ അദ്ഭുതപ്പെടാറുണ്ട്. ഇന്നും അതിൽനിന്ന് വ്യത്യസ്തമായിരുന്നില്ല.” പ്രസിഡന്റ് ബൈഡൻ പറഞ്ഞു. മോദിക്കൊപ്പം വിദേശകാര്യമന്ത്രി എസ്.ജയശങ്കർ, വിദേശകാര്യ…

Read More

തനിക്ക് ആരോഗ്യപ്രശ്‌നമുണ്ടായാൽ ട്രംപിനെതിരായ മത്സരത്തിൽ തുടരാനുള്ള തീരുമാനം പുനഃപരിശോധിക്കും: യുഎസ് പ്രസിഡന്റ് ജോ ബൈഡൻ

പ്രായാധിക്യവും നാവുപിഴയും ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് ആവശ്യമുയരുന്നതിനിടെ പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. തനിക്ക് ആരോഗ്യപ്രശ്‌നമുണ്ടായാൽ ഡോണൾഡ് ട്രംപിനെതിരായ മത്സരത്തിൽ തുടരാനുള്ള തീരുമാനം പുനഃപരിശോധിക്കുമെന്നാണു ബൈഡന്റെ പ്രഖ്യാപനം. ടിവി അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.‌ ‘‘എനിക്ക് എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായാൽ, നിങ്ങൾക്ക് പ്രശ്നമുണ്ട് എന്നു ഡോക്ടർമാർ പറഞ്ഞാൽ, ഞാനതു പുനഃപരിശോധിക്കും’’ എന്നാണു മത്സരത്തിൽനിന്നു പിന്മാറുമോയെന്ന ചോദ്യത്തിനു ബൈഡൻ മറുപടി നൽകിയത്. പ്രക്ഷേപണത്തിനു മുന്നോടിയായി പുറത്തുവിട്ട ചെറു വിഡിയോ ക്ലിപ്പിലാണ് ഈ പ്രതികരണം. 78 വയസ്സുള്ള ട്രംപുമായി ജൂണിൽ നടത്തിയ…

Read More

ബന്ദികളെ വിട്ടയയ്ക്കാൻ തയ്യാറെങ്കിൽ വെടിനിർത്തൽ നാളെത്തന്നെ: തീരുമാനമെടുക്കേണ്ടത് ഹമാസെന്ന് ജോ ബൈഡൻ

ഹമാസ് ബന്ദികളെ വിട്ടയയ്ക്കാൻ തയ്യാറാണെങ്കിൽ ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ നാളെത്തന്നെ വെടിനിർത്തൽ സാധ്യമാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. തെക്കൻ ഗാസയിലെ റഫ നഗരത്തെ ഇസ്രയേൽ ആക്രമിക്കുകയാണെങ്കിൽ ഇസ്രയേലിനുള്ള ആയുധ വിതരണം അവസാനിപ്പിക്കുമെന്ന് ബൈഡൻ ഇസ്രയേലിന് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിറകേയാണ് ബൈഡൻ വെടിനിർത്തൽ സാധ്യത മുന്നോട്ടുവെച്ചത്. ‘ഇക്കാര്യത്തിൽ ഇനി തീരുമാനമെടുക്കേണ്ടത് ഹമാസ് ആണെന്നാണ് ഇസ്രയേൽ പറഞ്ഞത്. അവർ അതിന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ നാളെത്തന്നെ എല്ലാം അവസാനിപ്പിക്കാം. വെടിനിർത്തൽ നാളെത്തന്നെ സാധ്യമാകും.” ബൈഡൻ പറഞ്ഞു. തങ്ങൾ നൽകിയ…

Read More

ചൈന, ഇന്ത്യ, റഷ്യ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ സെനോഫോബിക് ആണ്: വിവാദ പ്രസ്താവനയുമായി ബൈഡൻ

കുടിയേറ്റത്തെ ഉൾക്കൊള്ളാൻ കഴിയാത്ത സെനോഫോബിക് (അപരിചിതരേയും വിദേശികളെയും വെറുക്കുന്ന അവസ്ഥ) സ്വഭാവം  ജപ്പാനുമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. യുഎസ്-ജപ്പാൻ സഖ്യത്തെ പ്രശംസിച്ച് ദിവസങ്ങൾക്ക് പിന്നാലെയാണ് ജപ്പാനെ സെനോഫോബിക് എന്ന് വിശേഷിപ്പിച്ച് ബൈഡൻ രം​ഗത്തെത്തിയത്. വാഷിംഗ്ടൺ ഡിസിയിലെ ധനസമാഹരണ ചടങ്ങിലാണ് സഖ്യകക്ഷിയായ ജപ്പാനെ സെനോഫോബിക് എന്ന് വിളിച്ചത്. കുടിയേറ്റത്തെ സ്വാ​​ഗതം ചെയ്യുകയാണെങ്കിൽ ഇന്ത്യ, റഷ്യ, ചൈന, ജപ്പാൻ എന്നീ രാജ്യങ്ങൾക്ക്  സാമ്പത്തികമായി മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കുമെന്ന് ഓഫ് ക്യാമറ പരിപാടിയിൽ പ്രസിഡൻ്റ് പറഞ്ഞു. അമേരിക്കൻ സമ്പദ്…

Read More

ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ താല്‍ക്കാലികവിരാമം തേടി ബൈഡന്‍

ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ താല്‍ക്കാലിക വിരാമം നല്‍കണമെന്ന്‌ ആവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഗാസ മുനമ്പില്‍ തടവിലാക്കപ്പെട്ടിരിക്കുന്ന ബന്ദികളെ മോചിപ്പിക്കാന്‍ ആവശ്യമായ സമയത്തിനുവേണ്ടി ഇസ്രയേലും ഹമാസും യുദ്ധം താത്കാലികമായി അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം സമ്പൂര്‍ണ വെടിനിര്‍ത്തലിന് ബൈഡന്‍ ആഹ്വാനം നല്‍കിയില്ല. ‘തടവിലാക്കപ്പെട്ടവരെ മോചിപ്പിക്കുന്നതിനായി താല്‍ക്കാലികമായി യുദ്ധം നിര്‍ത്തിവെക്കണ്ടേതുണ്ടെന്നാണ് ഞാന്‍ കരുതുന്നത്’, ബൈഡന്‍ പറഞ്ഞു. ഹമാസിനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് പിന്തുണ നല്‍കുന്ന ബൈഡനെതിരേ അതിരൂക്ഷ വിമര്‍ശനമാണ് പുരോഗമന കൂട്ടായ്മകളില്‍നിന്നും മുസ്‌ലിം, അറബ് അമേരിക്കക്കാരില്‍നിന്നും ഉയരുന്നത്.

Read More

‘നിരാശനാണ്, കൂടിക്കാഴ്ച നടത്താൻ ഞാൻ ഉദ്ദേശിച്ചിരുന്നു’; ജി20 ഉച്ചകോടിയിലെ ഷിയുടെ അസാന്നിധ്യത്തെക്കുറിച്ചു ബൈഡൻ

ഇന്ത്യയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽനിന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് വിട്ടുനിൽക്കുമെന്ന റിപ്പോർട്ടുകളോടു പ്രതികരിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഷിയുടെ നിലപാടിൽ നിരാശയുണ്ടെന്നു ബൈഡൻ പറഞ്ഞു. ഇന്ത്യ-ചൈന അതിർത്തി സംഘർഷം, ഭൂപട വിവാദം എന്നിവയുടെ പശ്ചാത്തലത്തിലാണു ഷി പങ്കെടുക്കാത്തതെന്നാണു റിപ്പോർട്ട്. ‘ഞാൻ നിരാശനാണ്. അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താൻ ഞാൻ ഉദ്ദേശിച്ചിരുന്നു”- ബൈഡൻ മാധ്യമങ്ങളോടു പ്രതികരിച്ചു. ജി20 ഉച്ചകോടിക്കു ഷി വന്നില്ലെങ്കിൽ മറ്റേതു വേദിയിലാണ് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുകയെന്നതു ബൈഡൻ പറഞ്ഞില്ല. ഡൽഹിയിലെ ജി20 ഉച്ചകോടിയിൽ ഷി…

Read More