
ദുബൈ നഗരത്തിൽ സൈക്കിൾ , സ്കൂട്ടർ , കാൽനട യാത്രക്കാർക്കായി പ്രത്യേക പാത ഒരുക്കുന്നു
നഗരത്തെ സൈക്കിൾ സൗഹൃദമാക്കുകയെന്ന ലക്ഷ്യംവെച്ച് ദുബൈയിൽ 13.5 കി.മീറ്റർ പുത്തൻ പാതയൊരുക്കുന്നു. റോഡ് ഗതാഗത അതോറിറ്റിയാണ് സൈക്കിൾ, സ്കൂട്ടർ, കാൽനട യാത്രക്ക് പ്രത്യേക ട്രാക്ക് നിർമിക്കുന്നത്. നഗരത്തിലെ അൽ സുഫൂഹിനെയും ദുബൈ ഹിൽസിനെയും ഹെസ്സ സ്ട്രീറ്റ് വഴി പുതിയ പാത ബന്ധിപ്പിക്കും. ട്രാക്കിന് 4,5 മീറ്റർ വീതിയാണ് കണക്കാക്കുന്നത്. ഇതിൽ 2.5 മീറ്റർ ഭാഗം സൈക്കിളിനും സ്കൂട്ടറിനും മാത്രമായിരിക്കും. ബാക്കി വരുന്ന രണ്ട് മീറ്റർ കാൽനടയാത്രക്കാർക്കും വേണ്ടിയാണ് രൂപപ്പെടുത്തുക. അൽ ബർഷ, അൽ ബർഷ ഹൈറ്റ്സ് തുടങ്ങിയ…