മദ്യനയക്കേസ്; അരവിന്ദ് കെജ്‌രിവാളിനെതിരെ തെളിവ് ഹാജരാക്കുന്നതിൽ പരാജയപ്പെട്ടു; ഇഡിക്ക്‌ ഡല്‍ഹികോടതിയുടെ രൂക്ഷവിമർശനം

മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം അനുവദിച്ച റോസ് അവന്യുകോടതി എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിനെതിരെ നടത്തിയത് രൂക്ഷവിമര്‍ശനം. കെജ്‌രിവാളിനെതിരെ നേരിട്ടുള്ള തെളിവുകള്‍ ഹാജരാക്കുന്നതില്‍ ഇ.ഡി പരാജയപ്പെട്ടുവെന്ന് ജാമ്യം അനുവദിച്ച അവധിക്കാല ജഡ്ജ് ന്യായ് ബിന്ദു നിരീക്ഷിച്ചു. ഹാജരാക്കിയ തെളിവുകള്‍ പോരെന്ന മനസിലാക്കിയ ഇ.ഡി, ഏതുവിധേനയും അത് കണ്ടുപിടിക്കാന്‍ ശ്രമിക്കുയാണെന്നും കോടതി കുറ്റപ്പെടുത്തി. മാപ്പു സാക്ഷികളെ സംബന്ധിച്ച ഇ.ഡിയുടെ വാദത്തെ കോടതി ശക്തമായി എതിര്‍ത്തു. അന്വേഷണം ഒരു കലയാണെന്നും കുറ്റകൃത്യത്തിന് പിന്നിലെ കഥ വെളിപ്പെടാന്‍ ഒരു പ്രതിയെ ജാമ്യം നല്‍കുന്നതിലൂടെയോ…

Read More